Jump to content

ഹിരോഷി അമാനോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജാപ്പനീസ് ഭൗതികശാസ്ത്ര ഗവേഷകനാണ് ഹിരോഷി അമാനോ (ജനനം: 1960)[1]. കൂടുതൽ ഊർജക്ഷമവും ദീപ്തവുമായ ബ്ലൂ ലൈറ്റ് എമിറ്റിംഗ് ഡ യോഡുകൾ (എൽ ഇ ഡി) വികസിപ്പിച്ചതിനും ബന്ധപ്പെട്ട ഗവേഷണങ്ങൾക്കും ഹിരോഷി അമാനോയ്ക്ക് ജാപ്പനീസ് ഗവേഷകരായ ഇസാമു അകസാക്കി, ഷൂജി നകാമുറ എന്നിവരോടൊപ്പം 2014 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിയ്ക്കപ്പെട്ടു.[2][3]

പ്രാധാന്യം

കുറഞ്ഞ വൈദ്യുത/ഊർജ ഉപഭോഗം വഴി കൂടുതൽ ലൂമിനസ് ഫ്ലക്സ് (നിർദിഷ്‌ടദിശയിൽ കിരണം വമിക്കുന്ന പ്രകാശത്തിന്റെ അളവ്‌) നൽകുന്ന തരം പ്രകാശ സ്രോതസ്സുകൾ ഇതുവഴി സാധ്യമാകും.ഒരു എൽ ഇ ഡി പ്രകാശ സ്രോതസ്സിന്റെ ഊർജ – കാര്യക്ഷമത പതിനാറു സാധാരണ ബൾബുകൾക്കും എഴുപതു ഫ്ലൂറസെന്റ്‌ ബൾബുകൾക്കും തുല്യമാണെന്നാണ് കണക്കാക്കുന്നത്. ലോകത്തെ മുഴുവൻ ഊർജ ഉത്പാദനത്തിൻറെ നാലിലൊന്ന് പ്രകാശ സ്രോതസ്സുകൾക്കായി ഉപയോഗിക്കുന്നതിനാൽ ഭീമമായ ഊർജ ലാഭം ഇതു വഴിയുണ്ടാകും.[4][5]

അവലംബം

  1. Born: 1960, Hamamatsu, Japan
  2. http://www.nobelprize.org/nobel_prizes/physics/laureates/2014/amano-facts.html
  3. Prize motivation: "for the invention of efficient blue light-emitting diodes which has enabled bright and energy-saving white light sources"
  4. White LED lamps emit a bright white light, are long-lasting and energy-efficient. They are constantly improved, getting more efficient with higher luminous flux (measured in lumen) per unit electrical input power (measured in watt). The most recent record is just over 300 lm/W, which can be compared to 16 for regular light bulbs and close to 70 for fluorescent lamps. As about one fourth of world electricity consumption is used for lighting purposes, the LEDs contribute to saving the Earth’s resources. Materials consumption is also diminished as LEDs last up to 100,000 hours, compared to 1,000 for incandescent bulbs and 10,000 hours for fluorescent lights.
  5. http://luca.co.in/physics-nobel-2014/#sthash.HSL8lByq.ek7PA7Gi.dpuf
"https://ml.wikipedia.org/w/index.php?title=ഹിരോഷി_അമാനോ&oldid=2042903" എന്ന താളിൽനിന്ന് ശേഖരിച്ചത്