Jump to content

ഹിരോഷി അമാനോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
ഹിരോഷി അമാനോ
ഹിരോഷി അമാനോ
ജനനം (1960-09-11) 11 സെപ്റ്റംബർ 1960  (63 വയസ്സ്)
അറിയപ്പെടുന്നത്Blue and white LEDs
പുരസ്കാരങ്ങൾNobel Prize in Physics (2014)
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾNagoya University

ജാപ്പനീസ് ഭൗതികശാസ്ത്ര ഗവേഷകനാണ് ഹിരോഷി അമാനോ (ജനനം: സെപ്റ്റംബർ 11, 1960)[1]. കൂടുതൽ ഊർജക്ഷമവും ദീപ്തവുമായ ബ്ലൂ ലൈറ്റ് എമിറ്റിംഗ് ഡ യോഡുകൾ (എൽ ഇ ഡി) വികസിപ്പിച്ചതിനും ബന്ധപ്പെട്ട ഗവേഷണങ്ങൾക്കും ഹിരോഷി അമാനോ മറ്റു ജാപ്പനീസ് ഗവേഷകരായ ഇസാമു അകസാക്കി, ഷൂജി നകാമുറ എന്നിവരോടൊപ്പം 2014 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിന് അർഹനായി.[1].

ജീവിതരേഖ

1960-ൽ ജപ്പാനിലെ ഹമാമറ്റ്‌സുവിൽ ജനിച്ച അമാനോ 1982-ൽ ബിരുദവിദ്യാർഥിയായി നഗോയാ സർവകലാശാലയിൽ എത്തി[1]. ഇസാമു അകസാകിയുമായുളള ഗവേഷണക്കൂട്ടായ്മ അവിടന്നാണ് ആരംഭിച്ചത്[1]. 1989-ൽ പിഎച്ച്.ഡി. നേടി അവിടെത്തന്നെ റിസർച്ച് അസിസ്റ്റൻറായി ഗവേഷണം തുടങ്ങി.1992-ൽ മെയ്ജോ യൂണിവഴ്സിറ്റിയിൽ അസിസ്റ്റൻറ് പ്രഫസറായി നിയമിതനായ അമാനോ 2002-ൽ പ്രഫസറായി. അതേ വർഷം തന്നെ നഗോയ സർവകലാശാലയുടെ ക്ഷണം സ്വീകരിച്ച് അങ്ങോട്ടു മാറി.[1] ഇപ്പോഴും തുടരുന്നു. അകസാകി-അമാനോ ഗവേഷണ പ്രബന്ധങ്ങൾ നിരവധിയാണ്.[2]

ഗവേഷണം

ചുവപ്പ് , പച്ച നിറങ്ങളിൽ ഉള്ള എൽ ഇ ഡികൾ തൊള്ളായിരത്തി അറുപതുകളിൽ തന്നെ വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞെങ്കിലും നീല ഡയോഡുകൾ നിർമിച്ച് അവയെ സംയോജിപ്പിച്ച് വെള്ള ഡയോഡുകൾ ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല [3] അകാസാകിയും അമാനോയും ചേർന്നു നഗോയ സർവകലാശാലയിലും നകാമുറ ജപ്പാനിലെ ടോക്കുഷിമയിലുള്ള നിഷിയ കെമിക്കൽസ് എന്ന കമ്പനിയിലും നടത്തിയ ദീർഘമായ ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും ഒടുവിലാണ് കൂടുതൽ കാര്യക്ഷമമായ വെള്ള വെളിച്ചം തൂവുന്ന എൽ.ഇ.ഡയോഡുകൾ നിർമിച്ചെടുത്തത്.[4]

പ്രാധാന്യം

കുറഞ്ഞ വൈദ്യുത/ഊർജ ഉപഭോഗം വഴി കൂടുതൽ ലൂമിനസ് ഫ്ലക്സ് (നിർദിഷ്‌ടദിശയിൽ കിരണം വമിക്കുന്ന പ്രകാശത്തിന്റെ അളവ്‌) നൽകുന്ന തരം പ്രകാശ സ്രോതസ്സുകൾ ഇതുവഴി സാധ്യമാകും.ഒരു എൽ ഇ ഡി പ്രകാശ സ്രോതസ്സിന്റെ ഊർജ – കാര്യക്ഷമത പതിനാറു സാധാരണ ബൾബുകൾക്കും എഴുപതു ഫ്ലൂറസെന്റ്‌ ബൾബുകൾക്കും തുല്യമാണെന്നാണ് കണക്കാക്കുന്നത്. ലോകത്തെ മുഴുവൻ ഊർജ ഉത്പാദനത്തിൻറെ നാലിലൊന്ന് പ്രകാശ സ്രോതസ്സുകൾക്കായി ഉപയോഗിക്കുന്നതിനാൽ ഭീമമായ ഊർജ ലാഭം ഇതു വഴിയുണ്ടാകും.[5][6]

പുരസ്കാരങ്ങൾ

അവലംബം

  1. 1.0 1.1 1.2 1.3 1.4 ഹിറോഷി അമാനോ -നഗോയ യൂണിവഴ്സിറ്റി വെബ്സൈറ്റ്
  2. അകസാകി-അമാനോ ഗവേഷണ പ്രബന്ധങ്ങൾ
  3. വെളള ഡയോഡുകൾ[പ്രവർത്തിക്കാത്ത കണ്ണി]
  4. ഫിസിക്സ് നോബലിന് വീണ്ടും പ്രകാശത്തിളക്കം accessdate=8 ഒക്ടോബർ 2014
  5. Energy Efficiency of White LEDs
  6. "Lifetime of white LEDs" (PDF). Archived from the original (PDF) on 2012-11-22. Retrieved 2014-10-16.
"https://ml.wikipedia.org/w/index.php?title=ഹിരോഷി_അമാനോ&oldid=4092826" എന്ന താളിൽനിന്ന് ശേഖരിച്ചത്