Jump to content

കോംഗോ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
18:21, 5 ജൂൺ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arjunkmohan (സംവാദം | സംഭാവനകൾ)
കോംഗോ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കോംഗോ (വിവക്ഷകൾ) എന്ന താൾ കാണുക. കോംഗോ (വിവക്ഷകൾ)
കോംഗോ നദി
Physical characteristics
നദീമുഖംഅറ്റ്‌ലാന്റിക് സമുദ്രം
നീളം4,700 km (2,922 mi)

പടിഞ്ഞാറൻ മദ്ധ്യ ആഫ്രിക്കയിലെ ഏറ്റവും വലിയ നദിയാണ് കോംഗോ നദി. സയർ നദി എന്നും അറിയപ്പെടുന്നു. 4,700 കിലോമീറ്റർ (2,922 മൈൽ) നീളമുള്ള കോംഗോ നൈലിന് പിന്നിലായി ആഫ്രിക്കയിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ നദിയാണ്. ആകെ ജലപ്രവാഹത്തിന്റെ കാര്യത്തിലും നദീതടത്തിന്റെ വിസ്തീർണത്തിന്റെ കാര്യത്തിലും തെക്കേ അമേരിക്കയിലെ ആമസോണിന് പിന്നിലായി രണ്ടാം സ്ഥാനത്താണ് കോംഗോ. നദീ മുഖത്ത് വസിച്ചിരുന്ന പുരാതന കോംഗോ സാമ്രാജ്യത്തിൽ നിന്നാണ് നദിക്ക് ഈ പേര് ലഭിച്ചത്. ഇതിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ദ കോംഗോ, റിപ്പബ്ലിക്ക് ഓഫ് ദ കോംഗോ എന്നീ രണ്ട് രാജ്യങ്ങളുടേയും പേരിന്റെ ഉൽപത്തി കോംഗോ നദിയിൽ നിന്നാണ്.

കോംഗോ നദിയുടെ നദീതടപ്രദേശം
"https://ml.wikipedia.org/w/index.php?title=കോംഗോ_നദി&oldid=1953404" എന്ന താളിൽനിന്ന് ശേഖരിച്ചത്