Jump to content

ചിന്ത വാരിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
18:27, 3 ഒക്ടോബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arjun Madathiparambil Muraleedharan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചിന്ത വാരിക സി.പി.ഐ(എം)ന്റെ താത്വിക രാഷ്‌ട്രീയ പ്രചരണത്തിനുള്ള പ്രസിദ്ധീകരണമാണ്.

1963 ആഗസ്റ്റ്‌ 15 നാണ്‌ ചിന്ത വാരിക പ്രസിദ്ധീകരിച്ച് തുടങ്ങിയത്. സിപിഐലെ ചൈനവാദികളുടെ കാഴ്‌ചപ്പാടുകൾ പ്രചരിപ്പിക്കുന്നതിനാണ്‌ ചിന്ത ആരംഭിച്ചത്‌. 1964 ലെ പിളർപ്പിനു ശേഷം സി.പി.ഐ(എം)ന്റെ താത്വിക രാഷ്‌ട്രീയ പ്രചരണോപാധിയാണ്‌ ചിന്ത.

ഇ.എം.എസ്. നമ്പൂതിരിപ്പാട് തന്റെ മരണം വരെ പാർട്ടി പ്രവർത്തകരുടെയും, ബഹുജനങ്ങളുടെയും ആശയപരവും രാഷ്‌ട്രീയവുമായ സംശയങ്ങൾക്ക്‌ മറുപടി നൽകിയതു് ചിന്തയിലെ ചോദ്യോത്തരപംക്തിയിലൂടെയായിരുന്നു.

"https://ml.wikipedia.org/w/index.php?title=ചിന്ത_വാരിക&oldid=3675350" എന്ന താളിൽനിന്ന് ശേഖരിച്ചത്