Jump to content

താമര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
04:15, 22 ജനുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SieBot (സംവാദം | സംഭാവനകൾ) (യന്ത്രം ചേർക്കുന്നു: si:නෙළුම්)

താമര
താമര
ഭദ്രം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
N. nucifera
Binomial name
Nelumbo nucifera
Gaertn.
ഇന്ത്യ ഭാരതത്തിന്റെ ദേശീയപ്രതീകങ്ങൾ
പതാക ത്രിവർണം
ചിഹ്നം സാരനാഥിലെ അശോകസ്തംഭം
ഗാനം ജന ഗണ മന
ഗീതം വന്ദേ മാതരം
മൃഗം രാജകീയ ബംഗാൾ കടുവ
പക്ഷി മയിൽ
പുഷ്പം താമര
ജലജീവി സുസു
വൃക്ഷം പേരാൽ[1]
ഫലം മാങ്ങ
കളി ഹോക്കി
ദിനദർശിക ശകവർഷം

ശുദ്ധജലത്തിൽ വളരുന്നതും പൂക്കൾ ജല നിരപ്പിൽ നിന്ന് ഉയർന്ന് വിരിയുന്നതുമായ സസ്യം ആണ് താമര. താമരയാണ് ഇന്ത്യയുടെ ദേശീയ പുഷ്പം.കൂടാതെ ഈജിപ്റ്റിന്റെയും ദേശീയ പുഷ്പമാണിത്. നെലുമ്പോ നൂസിഫെറാ (Nelumbo nucifera) എന്നാണ് ശാസ്ത്രീയ നാമം. താമരയുടെ സൗന്ദര്യത്തെക്കുറിച്ച കവികൾ ധാരാളം വാഴ്ത്തിയിട്ടുണ്ട്. ഭംഗിയുള്ള കണ്ണുകളെ താമരയോട്‌ ഉപമിക്കാറുണ്ട്. (ഉദാഹരണം: പങ്കജാക്ഷി)

താമരനൂൽ എന്നത് താമരവളയത്തികത്തുള്ള നൂലിനെയാണു്. താമരയുടെ തണ്ടിനെ താമരവളയം എന്നാണു പറയുക.[2]

ഐതിഹ്യം

സരസ്വതിയും ബ്രഹ്മാവും താമരയിൽ ആസനസ്ഥരാണ്‌ എന്നും വിഷ്ണുവിന്റെ നാഭിയിൽ നിന്നും മുളച്ച താമരയാണ്‌ ബ്രഹ്മാവിന്റെ ഇരിപ്പിടം എന്നും ഹൈന്ദവ ഐതിഹ്യങ്ങളാണ്‌.

പേരുകൾ

സംസ്കൃതത്തിൽ സരസീരുഹം, രാജീവം, പുഷ്കരശിഖാ, അംബുജം, കമലം, ശതപത്രം, പദ്മം, നളിനം, അരവിന്ദം, സഹസപത്രം, പങ്കരുഹം, കുശേശയം എന്ന് പേരുകൾ ഉണ്ട്. ഹിന്ദിയിൽ കൻവൽ എന്നും ബംഗാളിയിൽ പത്മ എന്നുമാണ്‌. തമിഴിലും തെലുങ്കിലും താമര എന്നു തന്നെയാണ്‌.

ഉപയോഗങ്ങൾ

പൂജാദ്രവ്യമായി വില്പനയ്ക്ക്

പൂക്കൾ ക്ഷേത്രങ്ങളിൽ പൂജക്കുപയോഗിക്കുന്നു. ഔഷധഗുണമുള്ളതാണ് താമരയുടെ കുരുക്കൾ. തിന്നാനും നന്ന്.

ഔഷധ ഉപയോഗങ്ങൾ

അരവിന്ദാസവം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.[2]

രാഷ്ട്രീയം

പ്രമാണം:BJP-flag.svg
ഭാരതീയ ജനതാ പാർട്ടിയുടെ പതാക യിൽ താമര

ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ കക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ ചിഹ്നം താമരയാണ്‌.

ചിത്രശാല

അവലംബം

  1. http://knowindia.gov.in/knowindia/national_symbols.php?id=5
  2. 2.0 2.1 ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ്‌ ബുക്സ്‌

കുറിപ്പുകൾ


"https://ml.wikipedia.org/w/index.php?title=താമര&oldid=894515" എന്ന താളിൽനിന്ന് ശേഖരിച്ചത്