Jump to content

പ്രകാശവേഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
18:38, 4 ഫെബ്രുവരി 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- FoxBot (സംവാദം | സംഭാവനകൾ) (r2.6.5) (യന്ത്രം ചേർക്കുന്നു: ga:Luas an tsolais)

ശൂന്യതയിലെ പ്രകാശത്തിന്റെ വേഗത വളരെ പ്രാധാന്യമുള്ളൊരു ഭൗതികമാനകവും ഒരു ചരവും ആണ്‌. ശൂന്യതയിൽ പ്രകാശത്തിന്റെ വേഗത സെക്കണ്ടിൽ 29,97,92,458 മീറ്റർ ആണ്. ഏകദേശം മൂന്നു ലക്ഷം കിലോമിറ്റർ/സെക്കന്റ്. ഈ വേഗതയെ c എന്ന അക്ഷരം കൊണ്ടാണു സൂചിപ്പിക്കുന്നത്. എല്ലാ വിദ്യുത്കാന്തിക തരംഗങ്ങളുടേയും ശൂന്യതയിലെ വേഗതയും ഇതു തന്നെയാണ്‌.


ചരിത്രം

ഗലീലിയോയുടെ പരീക്ഷണം

1600-ൽ ഗലീലിയോ ആണ്‌ പ്രകാശവേഗം കണ്ടെത്താനുള്ള ആദ്യ പരീക്ഷണം നടത്തിയത്. ഒരു മൈലോളം അകലത്തിൽ രണ്ടു പേരെ വിളക്കുമായി നിർത്തിയ ശേഷം, ഒന്നാമന്റെ വിളക്കു കാണുന്ന മാത്രയിൽ തന്റെ വിളക്കു തെളിയിക്കാൻ രണ്ടാമനോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടയിലുള്ള സമയദൈർഘ്യവും, ഇരുവരും തമ്മിലുള്ള കൃത്യമായ ദൂരവും കണക്കാക്കിയാൽ പ്രകാശത്തിന്റെ വേഗത കണ്ടെത്താനാവുമെന്ന് അദ്ദേഹം കണക്കുകൂട്ടി.

രണ്ടു നിരീക്ഷകർക്കും തമ്മിലുള്ള അകലം xഉം സമയദൈഘ്യംtയും ആയാൽ പ്രകാശവേഗം 2x/t ആയിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ അനുമാനം. എന്നാൽ t അക്കാലത്ത് കണക്കുകൂട്ടാവുന്നതിലും വളരെച്ചെറുതായിരുന്നതിനാൽ ഗലീലിയോയുടെ പരീക്ഷണം വിജയിച്ചില്ല.

പുറമെ നിന്നുള്ള കണ്ണികൾ

അവലംബം


ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=പ്രകാശവേഗം&oldid=1178045" എന്ന താളിൽനിന്ന് ശേഖരിച്ചത്