Jump to content

പാലാ നാരായണൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
08:40, 11 ജൂൺ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh.thottingal (സംവാദം | സംഭാവനകൾ) (പുതിയ താള്‍: കേരളീയ ഭാവങ്ങള്‍ നിറഞ്ഞുനിന്ന കവിതകളിലൂടെ മലയാള സാഹിത്യത്ത...)

കേരളീയ ഭാവങ്ങള്‍ നിറഞ്ഞുനിന്ന കവിതകളിലൂടെ മലയാള സാഹിത്യത്തെ പുഷ്കലമാക്കിയ മഹാകവിയാണു് പാലാ നാരായണന്‍ നായര്‍. കേരളം വളരുന്നു(എട്ടുഭാഗം) എന്ന കവിതയുമായി സാഹത്യരംഗത്ത്‌ ശ്രദ്ധേയനായിരുന്നു

ജീവചരിത്രം

ജനനം: 1911. അധ്യപകനും കണക്കെഴുത്തുകാരനും പട്ടാളക്കാരനുമായി ജീവിച്ചു. 1943-ല്‍ രണ്ടാം ലോകമഹായുദ്ധത്തിലെ ഭടനായി ഇന്ത്യയിലും ബര്‍മ്മയിലും ജീവിച്ചു. തിരിച്ചെത്തി തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ പ്രസിദ്ധീകരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായി. 1956ല്‍ കേരള സര്‍വകലാശാലയില്‍നിന്ന്‌ എം.എ റാങ്കോടെ പാസായി.

1957-ല്‍ കേരള സാഹിത്യ അക്കാദമിയുടെ ആദ്യ അസിസ്റ്റന്റ്‌ സെക്രട്ടറിയായി നിയമിതനായി. 1959-ല്‍ സര്‍വകലാശാലയില്‍ തിരിച്ചെത്തി പഴയ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിചെയ്‌തു. 1965-ല്‍ പ്രസിദ്ധീകരണ വിഭാഗം മേധാവിയായി.

റിട്ടയര്‍ചേര്‍ന്നതിനുശേഷം പാലാ അല്‍ഫോന്‍സ കോളേജിലും കൊട്ടിയം എന്‍.എസ്‌.എസ്‌ കോളേജിലും അധ്യാപകനായി. ഭാര്യ പുത്തന്‍വീട്ടില്‍ സുഭദ്രക്കുട്ടിയമ്മ.

കൃതികള്‍

  1. തരംഗമാല
  2. അമൃതകല
  3. അന്ത്യപൂജ
  4. ആലിപ്പഴം
  5. എനിക്കുദാഹിക്കുന്നു
  6. മലനാട്
  7. പാലാഴി
  8. വിളക്കുകൊളുത്തൂ
  9. സുന്ദരകാണ്ഡം
  10. ശ്രാവണഗീതം


പുരസ്കാരങ്ങള്‍

ക്ഷേത്ര പ്രവേശന വിളംബരത്തെക്കുറിച്ചുള്ള കവിതയ്‌ക്ക്‌ മഹാകവി ഉള്ളൂരിന്റെ പക്കല്‍നിന്ന്‌ സ്വര്‍ണ്ണമെഡല്‍ നേടി. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, പൂത്തേഴന്‍ സ്‌മാരക പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം, കാളിദാസ പുരസ്‌കാരം എന്നിവയും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. മലയാള കവിതയ്‌ക്ക്‌ നല്‍കിയ സമഗ്ര സംഭാവനയ്‌ക്ക്‌ മാതൃഭൂമി പുരസ്‌കാരവും ലഭിച്ചു.1937-ല്‍ കവിതാ രചനയ്‌ക്ക്‌ സമസ്‌ത കേരള സാഹിത്യ പരിഷത്തില്‍നിന്ന്‌ കീര്‍ത്തിമുദ്ര ലഭിച്ചു.

"https://ml.wikipedia.org/w/index.php?title=പാലാ_നാരായണൻ_നായർ&oldid=206156" എന്ന താളിൽനിന്ന് ശേഖരിച്ചത്