Jump to content

സംവാദം:ഓണം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
16:14, 21 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manjithkaini (സംവാദം | സംഭാവനകൾ) (എത്നിസിറ്റിയും നാഷണാലിറ്റിയും)

ഈ കഴിഞ്ഞ ഓണത്തിനു് മനോരമയില്‍ വന്ന ലേഖനത്തിന്റെ പകര്‍പ്പാണിത്. അനാവശ്യമായതെന്ന് തോന്നിയ ചിലഭാഗങ്ങള്‍ ഒഴിവാക്കിയിരിക്കുന്നു. കോപ്പിറൈറ്റ് സംബന്ധിയായ വിഷയങ്ങളില്‍ മറ്റ് വിക്കി ലേഖകരുടെ അഭിപ്രായം പ്രതീക്ഷിച്ചുകൊണ്ട്,

പെരിങ്ങോടന്‍ ൦൯:൧൮, ൬ ഒക്ടോബര്‍ ൨൦൦൫ (UTC)

ചരിത്രം

പത്തിരുപത് ചരിത്ര പുസ്തകങ്ങളില്‍ നിന്ന് കിട്ടിയ ചരിത്രത്തില്‍ ഏറ്റവും സത്യമെന്ന് തോന്നുന്നത് ചേര്‍ക്കുന്നു. വിവാദമായേക്കാം. പിന്നെ പടങ്ങള്‍ തീരെ കുറവാണ്. അടുത്ത ഓണത്തിനും മുന്ന് ഇതിനെ ഫീച്ചര്‍ ചെയ്യിക്കണം എന്നാണ് എന്‍റെ ആഗ്രഹം മറ്റുള്ളവര്‍ എന്തു പറയുന്നു? --ചള്ളിയാന്‍ 10:41, 26 മാര്‍ച്ച് 2007 (UTC)

ഓണപ്പാട്ടുകള്‍

പാട്ടുകള്‍ ഇവിടെ നിര്‍ത്തണോ.. മതേതെങ്കിലും വിക്കി സരംഭത്തിലേക്ക് മാറ്റുന്നതല്ലേ നല്ലത്?--Vssun 19:32, 3 ഏപ്രില്‍ 2007 (UTC)

ഓണത്തപ്പനെ (തൃക്കാക്കര അപ്പന്‍) പറ്റിയും ആര്‍പ്പ് വിളിയെ പറ്റിയും ഇല്ലല്ലോ? കയറ്റണമോ? --ചള്ളിയാന്‍ 02:56, 9 മേയ് 2007 (UTC)[മറുപടി]

Dates of Onam for the next years?

Hi, friends! Could anyone of you add the dates for Onam in the next few years? Or give (here or in the article) an internet link for that? Thx! -- Dan

ഓണപ്പാട്ടുകള്‍

വലിയ ഓണപ്പാട്ട് ഇവിടെ വേണോ?--Vssun 08:25, 29 ജൂണ്‍ 2007 (UTC)

തുടക്കത്തില്‍ കിടക്കുന്ന ഓണപ്പാട്ട് ഫോര്‍മാറ്റിംഗിനെ ബാധിക്കുന്നു. നീക്കുന്നതാവും നല്ലത്. കളയണമെന്നില്ല താഴേക്കു മാറ്റാം --ടക്സ് എന്ന പെന്‍‌ഗ്വിന്‍ 14:48, 13 ഓഗസ്റ്റ്‌ 2007 (UTC)

ദ്രുതം വിപരീതം?

--Vssun 08:43, 28 ഓഗസ്റ്റ്‌ 2007 (UTC)

അലസം, മാന്ദ്യം,മന്ദഗതി, സാവധാനം, സാവധാനത, വിളംബനം, ചുറുചുറുക്കില്ലാതെ, മെല്ലെ --സാദിക്ക്‌ ഖാലിദ്‌ 09:42, 28 ഓഗസ്റ്റ്‌ 2007 (UTC)

blatant pov

ഓണം മലയാളികളുടെ ദേശീയോത്സവമാണ്‌. ലോകത്തിന്റെ നാനാഭാഗത്തുമുള്ള കേരളീയര്‍ ജാതിമത ഭേദമന്യേ ഈ ഉത്സവം കൊണ്ടാടുന്നു. ഫീച്ചേര്ഡ് ആര്ട്ടിക്ക്ള് തുടങ്ങുന്നതിങ്ങനെയാണ്. മാന്യരേ, ഞാന് കോഴിക്കോട്ടാണ് വാസം. എന്റെ അയല്പ്പക്കം പാതിയോളം മാപ്പിളമാരാണ്. ഇവരാരും ഓണം കൊണ്ട് ആടാറില്ല. അയല്പ്പക്കത്തെ മാത്രമല്ല, കുറച്ചപ്പുറത്തെ മാപ്പിളമാരുടെ കാര്യവും ഇതുതന്നെ. കുറച്ചുള്ള നസ്രാണികളുടെ കാര്യവും വേറെയല്ല. സര്ക്കാര് ഭാഷ്യമാവാം ഇത്. പക്ഷേ വിജ്ഞാനകോശത്തില് ഇതിനു നില്പില്ല. 59.91.253.83 14:46, 31 ഡിസംബര്‍ 2007 (UTC)

ഓണം വിളവെടുപ്പുത്സവമായി അറിയപ്പെടുന്നുണ്ടെങ്കിലും ഹൈന്ദവ ആചാരങ്ങളാണ് കൂടുതലും. ഹൈന്ദവര്‍ ആണ് ഓണം കൂടുതലായും ആഘോഷിക്കുന്നത്. കേരളത്തില്‍ ക്രസ്മസ്, പെരുന്നാള്‍ ആഘോഷങ്ങളില്‍ എല്ലാ മതാനുയായികളും പങ്കുചേരുന്നതുപോലെ ഓണത്തിലും പങ്കുകൊള്ളുന്നു എന്നാണ് എന്റെ എളിയ അഭിപ്രായം --ബ്ലുമാന്‍‍ഗോ ക2മ 15:54, 31 ഡിസംബര്‍ 2007 (UTC)
പങ്കുകൊണ്ടാല്‍ ദേശീയോത്സമാവില്ല. മാപ്പിളമാരുടെ കുടീല്‍ പോയി ഞാന്‍ തരിക്കഞ്ഞി കുടിച്ചാല്‍ അതിനര്‍ത്ഥം ഞാന്‍ പെരുന്നാള്‍ കൊണ്ടാടി എന്നല്ല. 59.91.253.83 16:20, 31 ഡിസംബര്‍ 2007 (UTC)
കോഴിക്കോടുകാരന്‍ സുഹൃത്തെ താങ്കള്‍ ദയവായി കേരള ഹൈകോടതിയില്‍, ഓണം കേരളത്തിന്റെ ദേശിയോത്സവമല്ല എന്നത് തെളിയിച്ചാലും അപ്പോള്‍ ഞങ്ങള്‍ ഇത് മാറ്റി എഴുതാം. കേരളസര്‍ക്കാരിനെയും ഇന്ത്യന്‍ ഗവണമെന്റിനെയും ഈ കാര്യം പറഞ്ഞു മനസിലാക്കേണ്ടതാണ്. താങ്കളോ താങ്കളൂടെ അയല്‍പ്പക്കക്കാരോ ഓണം , കേരളത്തിന്റെ ദേശിയോത്സവമായി ആഘോഷിക്കാത്തതിനെ സംബന്ധിച്ച് മേല്പറഞ്ഞ പ്രസ്താവന അപ്പാടെ മാറ്റാന്‍ സാധിക്കാത്തതാണ്. വിജ്ഞാനകോശത്തിന്റെ സ്വഭാവം എന്നത് പുതിയത് കണ്ടുപിടിക്കുക എന്നല്ല. -- ജിഗേഷ് സന്ദേശങ്ങള്‍  18:25, 31 ഡിസംബര്‍ 2007 (UTC)
ഹൈക്കോടതി വിധിക്കനുസരിച്ചു വിക്കിപീഡിയ എഴുതുന്ന ജിഗേഷിനെപ്പോലുള്ളവരെ ഉദ്ദേശിച്ചല്ല ആ കമെന്‍റ്. ബാക്കി കൂടി പറയാം. ഓണം ദേശീയോത്സവമായി കേരള സര്‍ക്കാര്‍ കണക്കാക്കുന്നു (അങ്ങനെയാണെങ്കില്‍) എന്നു പറയലാണ് വിക്കിപീഡിയ നയം. ഇതൊന്നും ജിഗേഷിനെപ്പോലുള്ളവര്‍ക്കു മനസ്സിലാവില്ല. വല്ല ഉപ്പോ പുളിയോ എഴുതി കാലക്ഷേപം കഴിക്കുന്നവര്‍ക്കും തിരിഞ്ഞുകളിക്കാന്‍ ഇടം നല്കുന്നതാണ് വിക്കിപീഡിയ. calicuter

ഈ വിഷയം കുഴീന്ന് മാന്തിയെടുക്കുന്നു ,സദയം കഷമിക്കുക. 'കേരളത്തിന്റെ ദേശീയോത്സവം' എന്നത് ഒരു title മാത്രമല്ലേ, അത് അക്ഷരാര്‍ത്ഥത്തില്‍ പ്രയോഗിക്കാന്‍ പാടുണ്ടോ. ഉദാഹരണത്തിന് 'ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം' എന്ന് വിക്കിപ്പീഡിയയില്‍ എഴുതുന്നത് പൊട്ടതെറ്റല്ലേ, പകരം- ദൈവത്തിന്റെ സ്വന്തം നാടെന്ന് കേരളം അറിയപ്പെടുന്നു... എന്നല്ലേ എഴുതേണ്ടത്. ഇന്‍ഡ്യാ ഗവണ്മെന്റ് പ്രകാരം ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയല്ലേ(തെറ്റാണെങ്കില്‍ തിരുത്തുക), നാളെ ആരോ വന്ന് , എല്ലാ ഭാരതീയരും ഹിന്ദിയെ സ്നേഹിക്കുന്നു, സംസാരിക്കുന്നു എന്നൊക്കെ പറഞ്ഞാല്‍ നമുക്കു സഹിക്കുമോ?നിഷ്പക്ഷ ചിന്താഗതിയല്ലേ നമ്മള്‍ പിന്തുടരേണ്ടത്.English Wikipedia യിലെ ഓണം ഇക്കാര്യത്തില്‍ മാതൃകയാണ്. Be Bold നയം അനുസരിച്ച് ഞാന്‍ മാറ്റിയെഴുതുന്നു..അല്ലേ വേണ്ട നിങ്ങളുടേ അഭിപ്രായം അറിഞ്ഞിട്ടാവാം.3 ദിവസത്തിനുള്ളില്‍ മറുപടി ഒന്നുമില്ലേങ്കില്‍ മൗനം സമ്മതമായി കണക്കാക്കാമല്ലോ.--Alasan 17:49, 24 സെപ്റ്റംബര്‍ 2009 (UTC)

എല്ലാ ഭാരതീയരും ഹിന്ദിയെ സ്നേഹിക്കുന്നു, സംസാരിക്കുന്നു എന്നൊക്കെ പറഞ്ഞാല്‍ നമുക്കു സഹിക്കുമോ? എന്ന പ്രയോഗത്തില്‍ നിന്നും മനസ്സിലാക്കേണ്ടത് ഓണം മലയാളികളുടെ ദേശീയ ഉല്‍സവമാണെന്ന് പറയുന്നത് സഹിക്കാനാവുന്നില്ല എന്നാണോ....?? മറ്റൊന്നും ഉദ്ദേശിച്ചല്ല ആ ഒരു പ്രയോഗം കണ്ടതുകൊണ്ട് മാത്രം കമന്റ് ഇട്ടതാണ്, നയം അനുസരിച്ചാണ് പറഞ്ഞതെങ്കില്‍ ബീ ഡബിള്‍ ബോള്‍ഡ് :D ദീപു [deepu] 18:38, 24 സെപ്റ്റംബര്‍ 2009 (UTC)


float കേരളത്തെ പറ്റി പറഞ്ഞ കാര്യങ്ങള്‍ ധൈര്യമായി മാറ്റിയെഴുതൂ. പിന്നെ മുകളീല്‍ എഴുതിയതിലെ ഒരു തെറ്റു്

ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയല്ല - കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികകാര്യങ്ങള്‍ക്കായി ഇം‌ഗ്ലീഷിനൊപ്പം ഉപയോഗിക്കുന്ന ഒരു ഭാഷ മാത്രമാണതു്. ഹിന്ദി മുതലാളീമാര്‍ പറയുന്നതു് കാണാപാഠം പഠിച്ച് മലയാളിക്കും ഇപ്പോ ഹിന്ദി ഹമാരാ രാഷ്ട്ര് ഭാഷ ആയി --Shiju Alex|ഷിജു അലക്സ് 18:42, 24 സെപ്റ്റംബര്‍ 2009 (UTC)
ദേശീയോത്സവം എന്ന് ഓണത്തെ വിളിക്കുന്നതില്‍ അസഹിഷ്ണുതയൊന്നും ഉണ്ടാകേണ്ടതില്ല. ഓണം കേരളത്തില്‍മാത്രമാണ്‌ ആഘോഷിക്കപ്പെടുന്നത്. വിപുലമായി ആഘോഷിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഓണത്തിന്‌ കേരളീയമായ പ്രാധാന്യമുണ്ട്. ഓണം പോലെ വിഷുവും ക്രിസ്മസ്സും പെരുന്നാളുമൊക്കെ ദേശീയോത്സവമാണെന്നുപറഞ്ഞാല്‍ തീര്‍ന്നു. നമുക്കുള്ളത് നമ്മുടെ എല്ലാവരുടെയുമാണെന്ന് തിരിച്ചറിയാന്‍ കഴിയണം. ഈ പൊതുബോധത്തിലേക്ക് എത്തിച്ചേരാനുള്ള വിമുഖതയാണ് വര്‍ഗ്ഗീയവാദം. ഏത് ഉത്സവത്തിനും മതേതരമായ മുഖമുണ്ട്. ബൗദ്ധപാരമ്പര്യമുള്ള ഓണം ഹിന്ദുമതവുമായി ബന്ധിക്കപ്പെട്ടത് മദ്ധ്യകാലങ്ങളിലാണ്. പില്‍ക്കാലത്തെപ്പൊഴോ ഉണ്ടായതാകാവുന്ന മഹാബലിഐതിഹ്യം പോലും ഒരു ചതിയുടെയും അതിനെതിരെയുള്ള മനുഷ്യവിജയത്തിന്റെയും ആണ്‌. കാര്‍ഷികോത്സവമായ ഓണം ഫ്യൂഡല്‍ ആഘോഷത്തില്‍നിന്നു മാറി മതേതരത്വത്തിന്റെ ആഘോഷമായി മാറുന്ന വീണ്ടെടുപ്പിന്റെ ഒരു ഫോക്‍ പ്രക്രിയ നടന്നിട്ടുണ്ട്. അത് അനിഷേദ്ധ്യമാണ്‌; ആശാസ്യമാണ്‌. അതിനെ തിരിച്ചുവിടുന്നത് മതേതരത്വത്തെ ഉദ്ദേശിച്ചല്ല. ഓണം കേരളീയരുടെ ഊര്‍ജ്ജമായി നിലനില്‍ക്കുന്നത് പ്രവാസികള്‍ക്കേ അറിയാവൂ. . --തച്ചന്റെ മകന്‍ 08:19, 25 സെപ്റ്റംബര്‍ 2009 (UTC)
പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ മാവേലിക്കര, കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി എന്നീ ദേശങ്ങള്‍ ഉള്‍പ്പെടുന്ന ഓണനാട്/ ഓടനാട് രാജ്യത്ത് നിന്ന് തൃക്കാക്കരയിലെ ബുദ്ധവിഹാരത്തിലേക്ക് ശിഷ്ടകാലം ജീവിക്കാന്‍ പോയ ബുദ്ധമതാനുയായിയായ മാവേലി രാജാവിന്റെ ചരിത്രവുമായി ഓണത്തിന് ബന്ധമുണ്ട്. ഇത് കൃഷ്ണ- വൈഷ്ണവ വിശ്വാസങ്ങള്‍ എത്തുന്നതിനും മുമ്പാ‍യിരുന്നു. ബുദ്ധമതത്തിന്റെ സുവര്‍ണ്ണകാലത്തു നിന്ന് മതേതരവത്കരിക്കപ്പെട്ട കേരളീയ പശ്ചാത്തലത്തിലെത്തിയ ഓണത്തെ കേരളത്തിന്റെ ദേശീയോത്സവമായി തന്നെയാണ് പരിഗണിക്കുന്നത്. ഏതെങ്കിലും സെമിറ്റിക്‍ ആചാരങ്ങള്‍ ഇപ്പോഴും അതിന്റെ ഭാഗമല്ലല്ലോ. riyazahamed 09:06, 25 സെപ്റ്റംബര്‍ 2009 (UTC)

http://www.kerala.gov.in/history&culture/festivals.htm, ഓണത്തിൽ സെമറ്റിക് പശ്ചാത്തലം കാണാൻ കഴിയാത്തതുകൊണ്ട് ദേശീയോത്സവമായി കണക്കാക്കാൻ കഴിയില്ലന്നാണോ റിയാസ് പറഞ്ഞത്? ഷിജൂ, ഹിന്ദിക്കെന്തോ ഒരു മുൻഗണനയുണ്ട് [1] [2]--പ്രവീണ്‍:സം‌വാദം 11:10, 25 സെപ്റ്റംബര്‍ 2009 (UTC)

ആ പറഞ്ഞിരിക്കുന്നതെ ഉള്ളൂ. കെന്ദ്രഗവര്‍ണ്മെന്റ് ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഇം‌ഗ്ലീഷിനൊപ്പം ഉപയോഗിക്കുന്ന ഒരു ഭാഷ. ഇം‌ഗ്ലീഷിനൊപ്പം കേന്ദ്രസര്‍ക്കാറിന്റെ ഒഫീഷ്യല്‍ ലാംഗ്‌വേജുകളില്‍ ഒന്ന്. അല്ലാതെ ഹിന്ദി രാഷ്ട്ര ഭാഷ ഒന്നും അല്ല. ഹിന്ദി രാഷ്ട്ര ഭാഷ ആണെന്ന തെറ്റായ പാഠം നമ്മളെ സ്കൂളുകളിലും പഠിപ്പിക്കുന്നുണ്ടു്. --Shiju Alex|ഷിജു അലക്സ് 11:42, 25 സെപ്റ്റംബര്‍ 2009 (UTC)


@പ്രവീണ്‍, അങ്ങനെയാണ് പറഞ്ഞതെന്ന് മുകളിലെ വാചകത്തില്‍ നിന്നു തോന്നുമോ? ഓണം ഇന്ന് മതേതരവത്കരിക്കപ്പെട്ട ആഘോഷമാണ്. riyazahamed 11:38, 25 സെപ്റ്റംബര്‍ 2009 (UTC)

ഓണം ദേശീയോത്സവമാണ് എന്ന് എഴുതുന്നതിന് പകരം,'ഓണം ദേശീയോത്സവം എന്ന് അറിയപ്പെടുന്നു' എന്ന് അര്‍ത്ഥം വരുന്ന രീതിയില്‍ എഴുതണം എന്നാണ് എന്റെ അഭിപ്രായം, അതിന് ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോ?--Alasan 16:42, 25 സെപ്റ്റംബര്‍ 2009 (UTC)

എതിര്‍ക്കുന്നു. 'വി.എസ്. അച്ചുതാനന്ദന്‍ കേരള മുഖ്യമന്ത്രി എന്ന് അറിയപ്പെടുന്നു' എന്ന് പറയുമ്പോലെയാണത്. The celebration of Onam as a national festival was taken up on Government initiative in Kerala in 1961 എന്ന് സര്‍ക്കാര്‍ സൈറ്റില്‍ പറയുന്നുണ്ട്. riyazahamed 16:57, 25 സെപ്റ്റംബര്‍ 2009 (UTC)
ഒരു സംശയം... അങ്ങനെ ആയതു കൊണ്ടല്ലേ അങ്ങനെ അറിയപ്പെടുന്നത് ..... അതോ വെറുതേ അറിയപ്പെടാന്‍ വേണ്ടി മാത്രം , അപ്പോള്‍ അത് കള്ളമാവില്ലേ ?? ദീപു [deepu] 17:11, 25 സെപ്റ്റംബര്‍ 2009 (UTC)

ഓണം കേരളീയരുടെ ദേശീയോത്സവമാണെന്നതില്‍ എനിക്ക് സംശയമൊന്നുമില്ല.
ഹിന്ദിയെ രാഷ്ട്രഭാഷയാക്കുന്നത് മലയാളം വിക്കിയില്‍ ഇതാദ്യമല്ല. അത് തെറ്റാണെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടിയാലും നിസ്സാരമട്ടില്‍ തള്ളിക്കളയുന്നതാണ് കണ്ടിട്ടുള്ളത്. ഇന്ത്യ എന്ന ലേഖനത്തില്‍ ഒരിക്കല്‍ ഞാന്‍ ഈ അബദ്ധം മാറ്റാന്‍ നടത്തിയ തിരുത്തല്‍ റിവര്‍ട്ട് ചെയ്തിരിക്കുന്നത് ഇവിടെ കാണാം. തിരുത്തല്‍ വിശദീകരിക്കാനാവശ്യപ്പെട്ട് കിട്ടിയ നോട്ടീസിനു മറുപടിയായി സം‌വാദത്തില്‍ ഞാന്‍ കൊടുത്ത വിശദീകരമൊന്നും വിലപ്പോയില്ല. ഏറെ ആഴത്തില്‍ വേരൂന്നിയ അന്ധവിശ്വാസമാണെന്നറിയാവുന്നതു കൊണ്ട് പിന്നെ ഞാന്‍ മിണ്ടാതിരുന്നതേയുള്ളൂ. ഏതായാലും ആ തെറ്റ് ആ ലേഖനത്തില്‍ നിന്ന് പിന്നീട് മാറ്റിയിട്ടുള്ളതായി ഇപ്പോള്‍ മനസ്സിലായി. Georgekutty 17:28, 25 സെപ്റ്റംബര്‍ 2009 (UTC)

ഏത് മലയാളിക്കാണ് ജോര്‍ജ്ജ്കുട്ടിച്ചേട്ടാ അങ്ങനൊരു സംശയം ഉണ്ടാവുക.....?? ബാക്കി കണ്ടതൊക്കെ വിക്കിപ്പീഡിയ നയം :D പിന്നെ ഈ blatant എന്ന വാക്കിന്റെ മലയാളം ഒന്നു പറഞ്ഞു തരുമോ..? ദീപു [deepu] 18:09, 25 സെപ്റ്റംബര്‍ 2009 (UTC)

കേരളത്തിന്റെ ദേശീയോത്സവം,എന്നെഴുതിയാല്‍ ശരിയാണ്..കാരണം കേരളമണ്ണില്‍ പിറവിയെടുത്ത ഉത്സവമായത് കൊണ്ട് തന്നെ പക്ഷെ കേരളത്തിന്റെ ദേശീയോത്സവം, കേരളീയരുടെ ദേശീയോത്സവമാകണം എന്നുണ്ടോ?സൂക്ഷ്മമായ തലത്തില്‍ വ്യത്യാസമില്ലേ.... then again ഒറിജിനല്‍ റിസര്‍ച്ചിന് സാധുതയില്ലാത്തത് കൊണ്ട്....... ഐഡിയ!മലയാളികളുടെ ദേശീയോത്സവം എന്നത് തിരുത്തി കേരളത്തിന്റെ ദേശീയോത്സവം എന്നാക്കിയാലോ,ഭൂമിശാസ്ത്ര പരമായ പരിഗണനയില്‍ ഓണം ദേശീയോത്സവമാണ് എന്നത് മൂന്ന് തരം.നിഷ്പക്ഷതയുടെ അളവ് ഒരല്പം ഉയര്‍ത്താന്‍ ഈ തിരുത്തലിനു സാധിക്കില്ലേ? --Alasan 20:15, 25 സെപ്റ്റംബര്‍ 2009 (UTC)

ജോർജ്ജുകുട്ടി, [ഇന്ത്യയിലെ] ആ തിരുത്തൽ എന്താണെന്നു വിശദീകരിക്കാൻ ആവശ്യപ്പെട്ട് സംവാദം താളിൽ കുറിപ്പിട്ട് ഒരുമറുപടിയുമില്ലാതെ ഒരാഴ്ചയെങ്കിലും കഴിഞ്ഞാണ് റിവേർട്ടിയത്. തിരുത്തലുകളെല്ലാം ഒന്നൊഴിയാതെ ഇന്ന് നീക്കം ചെയ്യുകയും ചെയ്തിരിക്കുന്നു. Alasan, താങ്കൾ പറയുന്നത് മനസ്സിലാകുന്നില്ല, കേരളീയരുടെ അല്ലങ്കിൽ മലയാളിയുടെ ദേശീയൊത്സവമാണ് ഓണം എന്നുള്ളത് ഒരു വസ്തുതയായാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്--പ്രവീണ്‍:സം‌വാദം 01:22, 26 സെപ്റ്റംബര്‍ 2009 (UTC)
'കേരളത്തിന്റെ ദേശീയോത്സവം' എന്നാണ് വാക്യഘടനയിലെ ശരി. 'കേരളീയരുടെ ദേശീയ പക്ഷി' എന്നു പറയാത്തതു കൊണ്ടു മാത്രം. സാങ്കേതികത മാത്രം riyazahamed 03:27, 26 സെപ്റ്റംബര്‍ 2009 (UTC)
ദേശീയപക്ഷിയും കേരളീയരും തമ്മില്‍ ഒരു ബന്ധവുമില്ല. അതുപോലാണോ ദേശീയോത്സവം? മലയാളികളുടെ/കേരളീയരുടെ മാതൃഭാഷ എന്നല്ലേ കേരളത്തിന്റെ മാതൃഭാഷ എന്നല്ലല്ലോ. blatant POV എന്നത് അലസന്റെ വാദത്തെക്കുറിച്ചാണെങ്കില്‍ ശരി--തച്ചന്റെ മകന്‍ 03:39, 26 സെപ്റ്റംബര്‍ 2009 (UTC)
ഇത് കേവലം സാങ്കേതികമാണെന്ന് സൂചിപ്പിച്ചല്ലോ. 'മലയാളികളുടെ മാതൃഭാഷ' എന്നു പറയാം. 'മലയാളികളുടെ ഔദ്യോഗിക ഭാഷ' എന്നു പറയില്ലല്ലോ! 'കേരളത്തിന്റെ ഔദ്യോഗിക ഭാഷ' എന്നു വേണം പറയാന്‍ . ഈ വ്യത്യാസം ശ്രദ്ധിക്കുമല്ലോ. അതു പോലെ 'മലയാളികളുടെ Common Festival‍' എന്നു പറയാം. എന്നാല്‍ 'മലയാളികളുടെ National Festival' എന്നത് 'സാങ്കേതികമായി' ശരിയല്ല .
1961 മുതല്‍ കേരള സര്‍ക്കാര്‍ ഈ ആഘോഷത്തെ കേരളത്തിന്റെ ദേശീയോത്സവമായി (National festival of the state ) ഔദ്യോഗികമായി പരിഗണിച്ചു വരുന്നുണ്ട്. ഈ അര്‍ത്ഥം പ്രകടമാക്കാന്‍ 'കേരളത്തിന്റെ ദേശീയോത്സവം' എന്നു തന്നെ പറയണം. (ഇന്ത്യയുടെ ദേശീയോത്സവങ്ങളാണ് സ്വാതന്ത്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധി ജയന്തി, ശിശുദിനം തുടങ്ങിയവ.) 'കേരളീയരുടെ പൊതു ആഘോഷമാണ്' എന്നതിന്റെ നിഷേധമാവില്ല 'കേരളത്തിന്റെ ദേശീയോത്സവം' എന്ന സ്ഥാനം പ്രഖ്യാപിക്കല്‍. 'കേരളീയരുടെ ഉത്സവം' എന്നത് നൂറു ശതമാനം ശരി. അതിന്റെ മതേതരപ്രാധാന്യത്തെ എടുത്തുകാണിക്കേണ്ടതും ആവശ്യം. ഒപ്പം ഈ 'കേരളത്തിന്റെ ദേശീയോത്സവം' എന്ന ഔദ്യോഗിക സ്ഥാനം കൂടി സൂചിപ്പിക്കണം! riyazahamed 05:11, 26 സെപ്റ്റംബര്‍ 2009 (UTC)

@Alasan : ... പക്ഷെ കേരളത്തിന്റെ ദേശീയോത്സവം, കേരളീയരുടെ ദേശീയോത്സവമാകണം എന്നുണ്ടോ? ഭാരതത്തിന്റെ സ്വാതന്ത്ര്യദിനാഘോഷം ഭാരതീയരുടെ സ്വാതന്ത്ര്യദിനാഘോഷം തന്നെ ആണോ സൂക്ഷ്മമായ തലത്തില്‍ വല്ല വ്യത്യാസവും വരുന്നുണ്ടോ ? പിന്നെ ഭൂമിശാസ്ത്രപരമായ പരിഗണന മാത്രമേഉള്ളോ ഇത്തരം ആഘോഷങ്ങള്‍ക്ക് ?, അതിന് മുകളില്‍ മറ്റെന്തു കാര്യത്തിലാണ് പരിഗണന നല്‍കേണ്ടത്..?? കേരളമല്ലല്ലോ അവിടെ താമസിക്കുന്ന മനുഷ്യരല്ലേ ഉല്‍സവവും ആഘോഷങ്ങളുമൊക്കെ നടത്തുകയും പങ്കെടുക്കുകയും ചെയ്യുന്നത്. ദീപു [deepu] 05:44, 26 സെപ്റ്റംബര്‍ 2009 (UTC)


ചെറിയൊരു ഭേദം: ഓണം കേരളത്തിന്റെ ദേശീയോത്സവമാണ്‌[1]. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമതഭേദമന്യേ ഈ ഉത്സവം കൊണ്ടാടുന്നു.

എന്തുപറയുന്നു?--തച്ചന്റെ മകന്‍ 05:58, 26 സെപ്റ്റംബര്‍ 2009 (UTC)

മുകളില്‍ പറഞ്ഞിരിക്കുന്നതിനോട് യോജിക്കുന്നു. ദീപു ഭായ്, സ്വാതന്ത്ര്യദിനം മതപരമല്ലാത്തത് കൊണ്ട് എല്ലാ ഭാരതീയരുടെതും സ്വന്തമാണ്. ഓണം അങ്ങനെയാണോ?.ആനക്കും കുതിരക്കും നാല് കാലു എന്ന് പറഞ്ഞിട്ടു എന്തു കാര്യം. കേരളത്തിന്റെ ദേശീയോത്സവം,കേരളീയരുടെ ദേശീയോത്സവം തന്നെയാണെങ്കില്‍ പിന്നെ കേരളത്തിന്റെ ദേശീയോത്സവം എന്നെഴുതുന്നതല്ലേ രണ്ട് കൂട്ടര്‍ക്കും നല്ലത്. എതിര്‍ വാദക്കാര്‍ക്ക് സ്വീകാര്യമാകുകയും ചെയ്യും.കേരളീയരില്‍ 44 ശതമാനം അന്യ മതസ്ഥര്‍ ഉണ്ട്,അത് പറഞ്ഞാല്‍ വര്‍ഗ്ഗീയം എന്ന് ലേബലടിക്കും എന്ന് പേടിച്ചിട്ടാണ് 'സൂക്ഷ്മമായ തലത്തില്‍ വ്യത്യാസം' എന്ന് വ്യംഗ്യം പറഞ്ഞതു.ഓണത്തിനെ തരം താഴ്ത്തണം എന്നൊന്നും ആരും പറയുന്നില്ല, പകരം തര്‍ക്കങ്ങള്‍ക്കിടവരുത്താതെ "ഓണം കേരളത്തിന്റെ ദേശീയോത്സവമാണ്' എന്നു തിരുത്താം എന്ന് മാത്രമാണ്. — ഈ തിരുത്തൽ നടത്തിയത് Alasan (സംവാദംസംഭാവനകൾ)

കേരളത്തില്‍ മതങ്ങള്‍ ഉണ്ടായതിനു മുന്‍പേ തന്നെ ഓണം നിലവിലുണ്ടായിരുന്നു. വ്യാപാരികളെ വര്‍വേല്‍കുന്ന ഒരു ആഘോഷമായിരുന്ന പൊന്ന്-ഓണം പിന്നീട് നാടു വിട്ടു പോയ രാജാവ് വ്യാപാരികള്‍ക്കൊപ്പം തിരിച്ചു വരും എന്ന പ്രതീക്ഷയില്‍ ആഘോഷിക്കാന്‍ തുടങ്ങി. ഓണത്തിന് ജാതിയും മതവുമില്ല എന്ന് അക്ഷരാര്‍ത്ഥത്തില്‍ പറയാവുന്നതാണ്. പക്ഷെ ഒരു വരിക്കുവേണ്ടി കടും പിടുത്തം വേണമെന്നില്ല (പൊതു അവധി ഉണ്ടെങ്കില്‍ അതിനര്‍ത്ഥം എല്ലാവര്‍ക്കും ബാധകമെന്നല്ലേ. ഓണം ആഘോഷിക്കുന്നവര്‍ക്ക് മാത്രമല്ലല്ലോ എന്നൊക്കെ ചോദിക്കേണ്ടിവരും തര്‍ക്കിക്കാനായി) --Challiovsky Talkies ♫♫ 09:05, 26 സെപ്റ്റംബര്‍ 2009 (UTC)

കേരളത്തിന്റെ ദേശീയോത്സവം=മലയാളികളുടെ ദേശീയോത്സവം എന്ന് പറയുന്ന കൂട്ടുകാര്‍ എന്ത് കൊണ്ട് ആദ്യത്തേ വാചകത്തെ എതിര്‍ക്കുന്നു? ലേഖനത്തിന്റെ നിലവാരത്തെ യാതൊരു രീതിയിലും അത് മോശമായി ബാധിക്കില്ലല്ലോ. ചിലരുടെയെങ്കിലും നെറ്റി ചുളിയുന്നത് ഒഴിവാക്കാന്‍ ഉപകരിക്കുകയും ചെയ്യും.ഒരു വിട്ടു വീഴ്ച ചെയ്യുന്നതല്ലേ രണ്ടു പക്ഷക്കാര്‍ക്കും നല്ലത്.--Alasan 13:16, 26 സെപ്റ്റംബര്‍ 2009 (UTC)

ഓണം ദേശീയോത്സവമാകുമ്പോള്‍ മറ്റുള്ള ക്രിസ്തുമസ്സും ബക്രീദും മെയ്ദിനവും മറ്റും ദേശീയോത്സവമാകണം എന്ന് ജനാധിപത്യപരമായ ന്യായങ്ങളാല്‍ വാദിക്കുന്നവരും മുണ്ട് ഒരു ലേഖനം ഇതു നോക്കൂ — ഈ തിരുത്തൽ നടത്തിയത് 86.96.229.89 (സംവാദംസംഭാവനകൾ)

'കേരളത്തിന്റെ' എന്നാക്കി തിരുത്തി.revert ചെയ്യില്ല എന്ന് പ്രതീക്ഷിക്കുന്നു.--Alasan 16:58, 28 സെപ്റ്റംബര്‍ 2009 (UTC)

ഞാന്‍ വരുത്തിയ മാറ്റം റീവെര്‍ട്ട് ചെയ്യപ്പെട്ടു. വിശദീകരണമൊന്നും കണ്ടില്ല. ക്രിസ്ത്മസ് ആഘോഷിക്കുന്നത് ക്രൈസ്തവര്‍, റംസാന്‍ ആഘോഷിക്കുന്നത് മുസ്ലീംകള്‍,പക്ഷെ ഓണം ആഘോഷിക്കുന്നത് മലയാളികള്‍!...ഇതാണ് നമ്മുടെ നിഷ്പക്ഷത. ഹൈ‌ക്കോടതി നീണാല്‍ വാഴട്ടെ! --Alasan 06:25, 29 സെപ്റ്റംബര്‍ 2009 (UTC)

theevravaadikal Online communities hijack cheyyumennu IB reportil undu.ithu athaanu. — ഈ തിരുത്തൽ നടത്തിയത് 208.110.80.250 (സംവാദംസംഭാവനകൾ) 07:04, 29 സെപ്റ്റംബര്‍ (UTC)

@അലസന്‍, ഓണം തുടക്കത്തിലേ തന്നെ മതപരമായ ഒരു ഉത്സവം ആയിരുന്നില്ല എന്നതാണ് വസ്തുത. ഇത് താങ്കള്‍ക്ക് മനസ്സിലാവാന്‍ ഏത് ഭാഷയിലാണ് പറയേണ്ടത്? പുതിയ തിരുത്ത് ഞാന്‍ രേഖപ്പെടുത്തുന്നുണ്ട്.riyazahamed 12:17, 29 സെപ്റ്റംബര്‍ 2009 (UTC)

അതും Reverted! ഇനി ഞാന്‍ കൈവിടുന്നു. ഈ താള്‍ എഡിറ്റ് ചെയ്യപ്പെടരുതെന്ന നിര്‍ബന്ധം ഒളിഞ്ഞിരിക്കുന്ന ആര്‍ക്കോ ഉണ്ട് ‌riyazahamed 12:50, 29 സെപ്റ്റംബര്‍ 2009 (UTC)

ഈ ലേഖനത്ത ഐപ്പികളില്‍നിന്ന് രക്ഷിക്കൂ--തച്ചന്റെ മകന്‍ 14:55, 29 സെപ്റ്റംബര്‍ 2009 (UTC)
ലാസ് വേഗാസിലെ പ്രിയ സുഹൃത്തേ, സം‌വാദത്തില്‍ പങ്കെടുത്ത് താങ്കളുടെ ഉപഭോക്തൃനാമത്തില്‍ തിരുത്തുകള്‍ നടത്തിക്കോളൂ! :) riyazahamed 18:41, 30 സെപ്റ്റംബര്‍ 2009 (UTC)

ലേഖനം ഐ.പി. എഡിറ്റിൽ നിന്നും സംരക്ഷിച്ചിട്ടുണ്ട്. --Vssun 05:11, 1 ഒക്ടോബര്‍ 2009 (UTC)

ഓണം മലയാളികളുടെ ദേശീയോല്‍സവം എന്നാക്കിയിട്ടുണ്ട്, ജാതിക്കും മതത്തിനും ഉപരിയായി ഒരു പൊതുബോധം ഓണാഘോഷത്തിനു പിന്നിലുണ്ടെന്ന് കരുതുന്നു. പിന്നെ ചില ന്യൂനപക്ഷങ്ങള്‍ ആഘോഷിക്കുന്നില്ല എന്ന പരാമര്‍ശവും നീക്കിയിട്ടുണ്ട്. ---- ദീപു [deepu] 07:59, 12 ഡിസംബര്‍ 2009 (UTC)
പഴയ സം‌വാദം ശ്രദ്ധയിൽപ്പെട്ടപ്പോൾ പ്രതികരിക്കുന്നു എന്നേയുള്ളൂ. മുകളിൽ ഏതാനും ഉപയോക്താക്കൾ ചൂണ്ടിക്കാട്ടിയിരിക്കുന്നതു പോലെ കേരളത്തിന്റെ ദേശീയോത്സവമെന്നു പറയുന്നതാകും സാങ്കേതികമായി ശരി. എത്നിസിറ്റിയും നാഷണാലിറ്റിയും രണ്ടാണല്ലോ. മന്‍‌ജിത് കൈനി 16:14, 21 മാർച്ച് 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഓണം&oldid=640394" എന്ന താളിൽനിന്ന് ശേഖരിച്ചത്