Jump to content

സംവാദം:മൈക്കൽ ജാക്സൺ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
05:17, 1 ജൂലൈ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manjithkaini (സംവാദം | സംഭാവനകൾ)

മൈക്കേല്‍ ജാക്സന്‍ എന്നല്ലേ ശരി. മൈക്കിള്‍ എന്നത് നമ്മുടെ നാട്ടിലെ ചിലര്‍ പറഞ്ഞ് വന്ന പരത്തിയ ഒരു പേരല്ലേ. --117.196.131.171 15:36, 21 ജൂണ്‍ 2008 (UTC)

ചര്‍ച്ചയര്‍ഹിക്കുന്ന വിഷയമാണ്‌. ശരിയായ ഇംഗ്ലിഷ് ഉച്ചാരണം ഏകദേശം മൈക്ക്‌ല്‍ എന്നാണ് (മൈക്കേല്‍ എന്നല്ല)‌. ഇംഗ്ലിഷ് പദങ്ങള്‍ അതേ ഉച്ചാരണത്തില്‍ മലയാളത്തില്‍ എഴുതാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഇവിടെ എന്തായാലും മൈക്കിള്‍ എന്നെഴുതിയത് കുറച്ച് കൂടുതല്‍ മലയാളീകരണമായിപ്പോയി (ഇംഗ്ലിഷ് ഉച്ചാരണം അനുസരിച്ച് നമ്മുടെ 'ള്‍' എന്ന ശബ്ദം ഇല്ലെന്നാണ്‌ എന്റെ അറിവ്. അവരുടെ L-ന്‌ നമ്മുടെ 'ല്‍' എന്ന ശബ്ദമാണ്‌ അടുത്തു നില്‍ക്കുന്നത്). കുറഞ്ഞപക്ഷം മൈക്കല്‍ എന്നെങ്കിലും ആക്കണം. പെരുവഴിക്കൊള്ളക്കാരന്‍ 19:57, 22 ജൂണ്‍ 2008 (UTC)
Micheal എന്ന പേരുള്ള വ്യക്തികളെ കേരളത്തില്‍ മൈക്കിള്‍ എന്നുതന്നെയാണ്‌ വിളിക്കാറ്. മദ്ധ്യതിരുവിതാംകൂറില്‍ ഇതൊരു സാധാരണ പേരുമാണ്‌. ഇതില്‍ കൃത്രിമത്വമൊന്നുമില്ല എന്നാണെന്റെ അഭിപ്രായം. --ജേക്കബ് 20:00, 22 ജൂണ്‍ 2008 (UTC)
ആദ്യമായി പ്രതികരണത്തിന്‌ നന്ദി. Michael എന്ന പേര് കേരളത്തില്‍ വളരെ സുപരിചിതമാണ്‌. കേരളത്തിലെ ഭൂരിപക്ഷം Michael-മാരെയും മൈക്കിള്‍ എന്നാണോ മൈക്കല്‍ എന്നാണോ വിളിക്കുന്നത് എന്ന കാര്യത്തില്‍ എനിക്ക് നല്ല നിശ്ചയമില്ല (ഞാന്‍ മൈക്കല്‍ എന്നാണു പറയുക, കൂടുതല്‍ കേട്ടിട്ടുള്ളതും). ശൈലീപുസ്തകത്തില്‍ India-യുടെ എഴുത്തിനെപ്പറ്റിയുള്ള നയം ഓര്‍ക്കുന്നു - കൂടുതല്‍ അനുയോജ്യം ഇന്‍ഡ്യ ആണെങ്കിലും സാര്‍വത്രികമായുള്ള ഇന്ത്യ ഉപയോഗിക്കുന്നു എന്ന്. Michael-ന്റെ കാര്യത്തില്‍ അത്ര സാര്‍വത്രികമാണോ മൈക്കിള്‍? പെരുവഴിക്കൊള്ളക്കാരന്‍ 05:33, 23 ജൂണ്‍ 2008 (UTC)
ശരിയായ ആംഗലേയ ഉച്ചാരണം മൈക്ക്‌ള്‍ എന്നാണ്,‌ മൈക്കല്‍ എന്നല്ല. അമേരിക്കന്‍ ഇംഗ്ലീഷിലും ബ്രിട്ടീഷ് ഇംഗ്ലീഷിലും 'ള' ശബ്ദം ആണ്‌ മുന്നിട്ടുനില്‍ക്കുന്നത്. അതു മലയാളികള്‍ മൈക്കിള്‍ ആക്കി എന്നേയുള്ളൂ. ഈ ഉപയോഗം സാര്‍വ്വത്രികമാണോ എന്നു ചോദിച്ചാല്‍ എന്റെ വീക്ഷണത്തില്‍ വളരെ സാര്‍വത്രികമാണ്‌ (നാട്ടില്‍ നിലവിലുള്ള പ്രയോഗം വച്ച്). മൈക്കല്‍ എന്ന് കളിയാക്കി പോലും ആരെയും വിളിച്ചു കേട്ടിട്ടില്ല. ഇനി ഇതിന്റെ മൂലരൂപ ഉച്ചാരണമാണെങ്കില്‍ മിഖായേല്‍ എന്നുമാണ്‌.
എന്തായാലും, സൂക്ഷ്മമായ റിവ്യൂവിന്‌ സുഹൃത്തിന്‌ വളരെ നന്ദി. പുതിയ ഉപയോക്താവെന്ന നിലയില്‍ അഭിനന്ദനങ്ങളും! --ജേക്കബ് 11:01, 23 ജൂണ്‍ 2008 (UTC)
ശരിയായ ആംഗലേയ ഉച്ചാരരണം മൈക്ക്‌ല്‍ (മൈക്കല്‍ എന്നല്ല) എന്നാണെന്നാണ് ഞാന്‍ പറഞ്ഞത് - അതിന്റെ പ്രായോഗിക രൂപമായി മൈക്കല്‍ ഉപയോഗിക്കാമെന്നും. പാശ്ചാത്യരുടെ ഉച്ചാരണനിയമങ്ങളില്‍ 'ല' ശബ്ദമാണ് മുന്നിട്ടു നില്‍ക്കുന്നത് എന്നാണ് എന്റെ ധാരണ (ആദ്യത്തെ മറുപടിയില്‍ പറഞ്ഞപോലെ). കീറിമുറിച്ചു പരിശോധിച്ചാല്‍ ചിലപ്പോള്‍ 'ല'യ്ക്കും 'ള'യ്ക്കും ഇടയിലുള്ള ഒരു സങ്കരശബ്ദമാണെന്നു ('ല'യോട് കൂടുതല്‍ ചായ്‌വുള്ള) പറയേണ്ടി വരും?
മൂലരൂപ ഉച്ചാരണം മിഖായേല്‍ ആണെന്ന് എനിക്കും അറിവുള്ളതാണ്. പിന്നെ നാടനുസരിച്ച് (തെക്ക് - വടക്ക് മുതലായ) മാറ്റങ്ങളുണ്ടവില്ലേ? മൈക്കിള്‍ എന്നത് ഞാനും ഏറെ കേട്ടിട്ടുണ്ട്. ഇവിടെ പ്രസക്തമല്ലെങ്കില്‍ക്കൂടി തമിഴ്‌നാട്ടുകാര്‍ 117.196.131.171 പറഞ്ഞ മൈക്കേല്‍ എന്നാണ് പറയുക.
സജീവമായി സം‌വദിക്കുന്നതിന് വളരെ നന്ദിയുണ്ട്, പുതിയ ഉപയോക്താവെന്ന നിലയില്‍ അഭിനന്ദിച്ചതിന് കൃതജ്ഞതയും :) പെരുവഴിക്കൊള്ളക്കാരന്‍ 14:04, 23 ജൂണ്‍ 2008 (UTC)

മികായേല്‍ എന്ന ഹീബ്രു വാകില്‍ നിന്നോ, മൈക്യള്‍ എന്ന സുറിയാനിയിലോ മറ്റോ ആണ്‌ മൈക്കിള്‍ ആയിത്തീര്‍ന്നത് എന്നു തോന്നന്നു. എന്നാല്‍ വിക്കിയില്‍ മറിയം വെബ്സ്റ്റേര്സ് പോലുള്ള ടോക്കിങ്ങ് ഡിക്ഷണറി പറയുന്നതു പോലെയാണ്‌ കാര്യങ്ങള്‍ സ്വീകരിക്കുന്നത്. മഡോണ എന്ന താളിലെ സം‌വാദം ശ്രദ്ധീക്കുമല്ലോ. മൈക്കിള്‍ എന്ന് പഴയ തലമുറക്കാര്‍ പറയുമെങ്കിലും ഞാനുള്‍പ്പെടുന്ന പുതിയ തലമുറക്കാര്‍ ആ ഉച്ചാരണം തമാശയായാണ്‌ കാണുക. ചിലയിടങ്ങളി മിഖായേല്‍ മിക്കയേല്‍ എന്നും ഇതിനുച്ചാരണം കാണുന്നുണ്ട്. --FirozVellachalil 16:08, 23 ജൂണ്‍ 2008 (UTC)

ഫിറോസ് ചൂണ്ടിക്കാണിച്ച മറിയം വെബ്സ്റ്റേഴ്സ് ഉച്ചാരണത്തില്‍ മൈക്ക്‌ള്‍ എന്ന് തന്നെയാണല്ലോ ഉച്ചാരണം.. --ജേക്കബ് 16:46, 23 ജൂണ്‍ 2008 (UTC)
ഇനി മൈക്ക്‌ള്‍ എന്നാണ്‌ ഉച്ചാരണമെങ്കില്‍ തലക്കെട്ടില്‍ മൈക്കള്‍ എന്നാക്കുന്നതല്ലേ നല്ലത്? വള്ളിയോടൊരു വിരോധം. :)
മൈക്കിള്‍ എന്ന ഉച്ചാരണം പഴമക്കാരുടേതാണെന്ന പരാമര്‍ശം പ്രസക്തമാണ്‌. മിഖായേല്‍, മിക്കയേല്‍, മൈക്കേല്‍ തുടങ്ങിയ വ്യതിയാനങ്ങള്‍ Michael Jackson-ന്റെ ഉച്ചാരണത്തില്‍ വരുന്നില്ല. ഞാന്‍ തപ്പിയപ്പോള്‍ കിട്ടിയ വേറൊരു ഉച്ചാരണ സഹായി. Michael-ലെ 'l' ശബ്ദം കൃത്യമായി 'ള്‍', 'ല്‍' എന്നിവയിലൊന്നല്ല. കൂടുതല്‍ ചായ്‌വ് ഏതിനോടാണെന്ന് നോക്കണം. അപ്പോള്‍ മൈക്ക്‌ല്‍ അല്ലെങ്കില്‍ മൈക്ക്‌ള്‍ എന്നു വരും ഏകദേശരൂപം. പ്രായോഗികമായി താളിന്റെ പേരില്‍ മൈക്കല്‍ എന്നോ മൈക്കള്‍ എന്നോ ഉപയോഗിക്കാം. ഈ മലയാളീകരിച്ച മൈക്കിള്‍ ഉപേക്ഷിക്കുന്നതല്ലേ നല്ലത്? --പെരുവഴിക്കൊള്ളക്കാരന്‍ 17:15, 23 ജൂണ്‍ 2008 (UTC)

സൈക്ക്ള്‍ എന്നതും ഇക്കൂട്ടര്‍ സൈക്കിള്‍ എന്നാ പറയുന്നത്. തെറ്റ് ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ശരിയാവുന്നതാണ്‌. വിക്തോര്‍ യൂഗോ എന്നത് വിക്റ്റര്‍ ഹ്യൂഗോ എന്ന് ഇരുത്തി പഠിപ്പിച്ച് ശരിയാക്കിയെടുത്ത പോലെ. എന്നെങ്കിലും ആ തെറ്റു മലയാളികള്‍ തിരുത്തുമോ? --117.196.145.177 17:27, 23 ജൂണ്‍ 2008 (UTC)

ആ വള്ളിവിരോധം ഒരു നല്ല പോയിന്റാണ്‌.. :) മൈക്ക്‌ള്‍ ജാക്സണ്‍ എന്നാക്കുന്നതില്‍ വിരോധമില്ല.. ലകാരത്തോടാണ്‌ എനിക്കെതിര്‍പ്പ്.. --ജേക്കബ് 17:54, 23 ജൂണ്‍ 2008 (UTC)
മൈക്ക്ള്‍ (കൂടുതല്‍ ശരി) എന്നോ മൈക്കള്‍ (കൂടുതല്‍ user-friendly) എന്നോ ആക്കാവുന്നതാണ്. 'ളകാര'ത്തെ പൂര്‍ണ്ണമായും അംഗീകരിക്കുന്നില്ലെങ്കിലും കിറുകൃത്യമായ പുതിയൊരു ശബ്ദം മലയാളഭാഷയില്‍ കൊണ്ടുവരുന്നത് ബുദ്ധിമുട്ടായതു കൊണ്ട് എനിക്ക് വിരോധമില്ല. 'ലകാര'ത്തിനു പിന്തുണയുമായി ഏതെങ്കിലും 'മൈക്ക്‌ല്‍' എത്തുമോ എന്തോ... :) തമ്മില്‍ ഭേദം തൊമ്മന്‍ മൈക്ക്‌ള്‍! :)) --പെരുവഴിക്കൊള്ളക്കാരന്‍ 20:27, 23 ജൂണ്‍ 2008 (UTC)

ഇംഗ്ലീഷ് ഉച്ചാരണം മലയാളത്തിലെഴുതാന്‍ ശ്രമിക്കുന്നതിലും നല്ലത് മലയാളത്തില്‍ സാധാരണ ഉപയോഗിക്കുന്ന രീതി കൈക്കൊള്ളുന്നതാവും. ചില്ലക്ഷരങ്ങള്‍ പാതി ഉച്ചാരണത്തിനൊപ്പം കൂട്ടി ഉച്ചരിക്കാന്‍ കഴിയുമോ എന്ന് എനിക്ക് സംശയവുമുണ്ട്--പ്രവീണ്‍:സം‌വാദം 12:38, 30 ജൂണ്‍ 2009 (UTC)

മതംമാറ്റം

മതം മാറിയെന്ന കാര്യം ഔദ്യോഗികമായിട്ടില്ല. സണ്‍ എന്ന ടാബ്ലോയ്ഡാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഔദ്യോഗികമായശേഷം വിക്കിയിലിട്ടാല്‍ പോരേ? ഇംഗ്ലീഷ് വിക്കിയിലെ ഈ സംവാദവും കാണുക.--അഭി 04:59, 24 നവംബര്‍ 2008 (UTC)

നേഷന്‍ ഓഫ് ഇസ്ലാമുമായി ജാക്സണ്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നതിന് അവലംബമായി കൊടുത്തിരിക്കുന്നത് തേജസ്. അതില്‍ എന്താണ് പറഞ്ഞിരിക്കുന്നതെന്നറിയാന്‍ ഒരു വഴിയുമില്ല.

തേജസിനു ചിലപ്പോള്‍ ഹോളിവുഡിലും നേരിട്ടു റിപ്പോര്‍ട്ടര്‍ കാണുമല്ലേ?മന്‍‌ജിത് കൈനി 05:17, 1 ജൂലൈ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മൈക്കൽ_ജാക്സൺ&oldid=411158" എന്ന താളിൽനിന്ന് ശേഖരിച്ചത്