Jump to content

സംവാദം:ബോണ്ട

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
15:06, 4 ഏപ്രിൽ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manjithkaini (സംവാദം | സംഭാവനകൾ)

അത് സുഖിയനല്ലേ? ബോണ്ട ഇവിടെയും "എരിവ്" പലഹാരം തന്നെയാണല്ലോ.--അഭി 05:52, 4 ഏപ്രില്‍ 2009 (UTC)

ബട്ടാറ്റാ വട കണ്ടിട്ട് നമ്മുടെ പരിപ്പു വട പോലുണ്ടല്ലോ. പൊട്ടാറ്റോ വടയായിരിക്കുമോ. കേരളീയ പലഹാരമായ ബോണ്ടക്ക് കന്നടയിലെ ബട്ടാറ്റ വടയും ചേര്‍ക്കണോ? --ചള്ളിയാന്‍ ♫ ♫ 07:02, 4 ഏപ്രില്‍ 2009 (UTC)

ബോണ്ട മധുര പലഹാരമോ? ഉരുളക്കിഴങ്ങുമസാല ചേര്‍ത്തുണ്ടാക്കുന്ന ബോണ്ട എങ്ങനെ മധുരമുള്ളതായി? എനിക്കുമൊരു മധുരമുള്ള ബോണ്ട വേണം --Anoopan| അനൂപന്‍ 08:03, 4 ഏപ്രില്‍ 2009 (UTC)
തൃശ്ശൂര്‍ വന്നാല്‍ തരാം. --  Rameshng | Talk  14:43, 4 ഏപ്രില്‍ 2009 (UTC)


കിണറ്റിലെ തവളയെപ്പോലെ ചിന്തിക്കാതിരിക്കുക. ഒന്നു രണ്ടു ദിവസമെടുത്ത് കേരളത്തിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്കൊരു യാത്ര നടത്തുക. അപ്പോഴറിയാം ഓരോ സാധനത്തിനും ഓരോ ദേശത്തിലുമുള്ള അര്‍ത്ഥ വ്യത്യാസങ്ങള്‍. ബോണ്ട എന്നാല്‍ തെക്കന്‍ കേരളത്തില്‍ മധുരമുള്ള സാധനമാണ്‌. എറണാകുണത്തൊക്കെ ആ സാധനത്തെ ഉണ്ടമ്പൊരി എന്നാണു വിളിക്കുക. വടക്കന്‍ കേരളത്തില്‍ ബോണ്ടയെന്നാല്‍ എരിവുള്ള പലഹാരവും. രണ്ടും ഉരുണ്ടതെന്നല്ലാതെ ഒരു സാമ്യവുമില്ല തന്നെ.മന്‍‌ജിത് കൈനി 15:06, 4 ഏപ്രില്‍ 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ബോണ്ട&oldid=357985" എന്ന താളിൽനിന്ന് ശേഖരിച്ചത്