Jump to content

ആന്തിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
07:01, 2 ജൂൺ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manjithkaini (സംവാദം | സംഭാവനകൾ)
ആന്തിസ് പര്‍വ്വതനിര
(Quechua: Anti(s/kuna))
Range
Aerial photo of a portion of the Andes between Argentina and Chile
പട്ടണങ്ങൾ Bogotá, La Paz, Santiago, Quito, Cusco, Mérida
Highest point Aconcagua
 - location Argentina
 - ഉയരം 6,962 m (22,841 ft)
 - നിർദേശാങ്കം 32°39′10″S 70°0′40″W / 32.65278°S 70.01111°W / -32.65278; -70.01111
നീളം 7,000 km (4,350 mi)
വീതി 500 km (311 mi)


തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ സ്ഥിതിചെയ്യുന്ന പര്‍വ്വതനിരയാണ്‌ ആന്തിസ്. പടിഞ്ഞാറന്‍ തീരത്തിനു സമാന്തരമായി ഉയര്‍ന്ന ഭൂമേഖലകളുടെ ശൃംഖലകളായാണ്‌ ഇത് നിലകൊള്ളുന്നത്. 7000 കി.മീറ്ററില്‍ കൂടുതല്‍ നിളമുണ്ട് ഇതിന്‌, 200 കിമീ മുതല്‍ 700 കി.മീ. വരെ വീതിയും ഇതിനുണ്ട്. ശരാശരി ഉയരം 4000 മീറ്ററാണ്‌ (13,000 അടി).

ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ പരവ്വതനിരയാണ്‌ ആന്തിസ്. ഇതിലുള്ള ഉയരം കൂടിയ കൊടുമുടിയായ അകൊന്‍കാഗ്വയ്ക്ക് സമുദ്രനിരപ്പില്‍ നിന്ന് 6,962 മീ ഉയരമുണ്ട്. ഇക്വഡോറിലെ ആന്തിസിലുള്ള ചിംബോറാസോ കൊടുമുടിയുടെ മേലഗ്രമാണ്‌ ഭൂമിയുടെ ഉപരിതലത്തില്‍വെച്ച് കേന്ദ്രത്തില്‍ നിന്നും ഉപരിതലത്തിലെ ഏറ്റവും അകലെയുള്ള ഭാഗം, ഭൂമധ്യരേഖ ഭാഗം തള്ളി നില്‍ക്കുന്നതാണിതിനു കാരണം.

ഭൂമിശാസ്ത്രം

ആന്തിസിനെ മൂന്നു ഭാഗങ്ങളായി തിരിക്കാം: അര്‍ജന്റീന ചിലി എന്നീ രാജ്യങ്ങളിലായി സ്ഥിതിചെയ്യുന്ന ദക്ഷിണ ആന്തിസ്; ചിലിയിലേയും പെറുവിലേയും പര്‍വ്വതശിഖരങ്ങളും ബൊളീവിയയുടേ ഭാഗങ്ങളും ഉള്‍പ്പെടുന്ന മധ്യ ആന്തിസ്; വെനസ്വേല, കൊളംബിയ, ഉത്തര ഇക്വഡോര്‍ എന്നിവടങ്ങളിലുള്ള രണ്ട സമാന്തര നിരകളോടുകൂടിയ ഉത്തര ആന്തിസ്, കോര്‍ഡിലെറ ഓക്സിഡെന്റല്‍, കോര്‍ഡിലെറ ഓറിയെന്റല്‍ ഇവയാണ്‌ രണ്ട് സമാന്തര നിരകള്‍. കൊളംബിയയില്‍ ഇക്വഡോറിന്റെ വടക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ഭാഗത്ത് ആന്തിസ് പടിഞ്ഞാറന്‍, മധ്യം, കിഴക്കന്‍ എന്നിങ്ങനെ മൂന്ന് സമാന്തര നിരകളായി നിലകൊള്ളുന്നു. കിഴക്കന്‍ നിര മാത്രമേ വെന്‍സ്വേല വരെ നീണ്ടു കിടക്കുന്നുള്ളൂ. പാശം (കയര്‍) എന്നര്‍ത്ഥം വരുന്ന സ്പാനിഷ് വാക്കില്‍ നിന്നാണ്‌ കോര്‍ഡിലെറ എന്ന വാക്കിന്റെ ഉല്‍ഭവം. ബൊളീവിയയിലെ വളവിലൊഴികെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഏകദേശം 200 കി.മീ. വീതിയുണ്ട് ആന്തിസിന്‌, ബൊളീവിയന്‍ ഭാഗത്ത് 640 കി.മീ. ആണ് വീതി.

കാലാവസ്ഥ

സ്ഥാനം, അക്ഷാംശം, കടലുമായുള്ള അകലം എന്നിവയ്ക്കനുസരിച്ച് ആന്തിസിലെ കാലാവസ്ഥയില്‍ വലിയ വ്യതിയാനം കാണപ്പെടുന്നു. ദക്ഷിണ ആന്തിസ് മഴപെയ്യുന്നതും തണുത്തതുമാണ്‌, മധ്യ ആന്തിസ് വരണ്ടതാണ്‌, ഉത്തര ആന്തിസ് ചൂടുള്ളതും മഴപെയ്യുന്നതുമാണ്‌, കൊളംബിയയിലെ ശരാശരി താപനില 18 ° സെല്‍ഷ്യസാണ്‌. ചെറിയ ദൂരങ്ങള്‍ക്കിടയില്‍ തന്നെ കാലാവസ്ഥയില്‍ വലിയ മാറ്റം കാണപ്പെടാറുണ്ട്. കോട്ടോപാക്സി എന്ന മഞ്ഞുമൂടിയ കൊടുമുടിയില്‍ നിന്ന് മൈലുകള്‍ക്കകലെ മഴക്കാടുകള്‍ നിലനില്‍ക്കുന്നു. അടുത്തുള്ള മറ്റ് പ്രദേശങ്ങളില്‍ പര്‍വ്വതങ്ങള്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.

അവലംബം

"https://ml.wikipedia.org/w/index.php?title=ആന്തിസ്&oldid=393595" എന്ന താളിൽനിന്ന് ശേഖരിച്ചത്