Jump to content

ഐഹി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐഹി
ഐഹിയെ മുലയൂട്ടുന്ന ഹാത്തോർ ദേവി, ഡെൻഡറയിലെ ഒരു ചുവർശില്പം
M17V28M17M17
മാതാപിതാക്കൾഹോറസ്, ഹാത്തോർ

പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ദേവനാണ് ഐഹി (ഇംഗ്ലീഷ്: Ihy). സിസ്ട്രം എന്ന വാദ്യോപകരണം വായിക്കുന്ന ആൾ എന്നാണ് ഐഹി എന്ന വാക്കിനർഥം. ഐഹിയെ ഗോദേവതയായ ഹാത്തോറിന്റെ മകനായും കണക്കാക്കാറുണ്ട്.

ഒരു സിസ്റ്റ്രം കയ്യിലേന്തിയ ബാലന്റെ രൂപത്തിലാണ് ഐഹിയെ ചിത്രീകരിക്കുന്നത്. ചിലപ്പോൾ ഒരു നഗ്നനായ ബാലനായും ഐഹിയെ ചിത്രീകരിക്കാറുണ്ട്. ഡെൻഡേറയിൽ ഹാത്തോറിനും ഹോറസ്സിനുമൊപ്പം ഐഹിയേയും ആരാധിച്ചിരുന്നു. [1]

അവലംബം[തിരുത്തുക]

  1. Wilkinson, Richard H. (2003). The Complete Gods and Goddesses of Ancient Egypt. Thames & Hudson. pp. 132–133
"https://ml.wikipedia.org/w/index.php?title=ഐഹി&oldid=2533758" എന്ന താളിൽനിന്ന് ശേഖരിച്ചത്