ഡി. ബെഞ്ചമിൻ
ദൃശ്യരൂപം
ഒരു മലയാള സാഹിത്യ നിരൂപകനും അദ്ധ്യാപകനുമാണ് പ്രൊഫ. ഡി.ബെഞ്ചമിൻ (ജനനം : 2 സെപ്റ്റംബർ 1948). നോവൽ സാഹിത്യ പഠനങ്ങൾ എന്ന കൃതിക്ക് 1996 ലെ നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
ജീവിതരേഖ[തിരുത്തുക]
തിരുവനന്തപുരത്ത് ജനിച്ചു. കേരള സർവ്വകലാശാലയിൽനിന്നും എം.എ.പി.എച്ച്.ഡി. ബിരുദങ്ങൾ നേടി. കേരള സർവകലാശാല മലയാളം റീഡറായിരുന്നു. കേരള സാഹിത്യ അക്കാദമി അംഗമായും പ്രവർത്തിച്ചു. [1]
കൃതികൾ[തിരുത്തുക]
- കവിതാവിചാരം,
- ജിയുടെ ഭാവഗീതങ്ങൾ ഒരു പഠനം
- കാവ്യാനുശീലനം
- സാഹിത്യപാഠങ്ങൾ
- അക്കാദമിക് വിമർശനവും മറ്റും വിമർശ പ്രബന്ധങ്ങൾ
- നോവൽ സാഹിത്യപാഠങ്ങൾ
- സ്വാധീനതാപാഠങ്ങൾ
- കാവ്യ നിർദ്ധാരണം
പുരസ്കാരങ്ങൾ[തിരുത്തുക]
- കേരള സാഹിത്യ അക്കാദമി പുരസ്കാരം (നോവൽ സാഹിത്യ പഠനങ്ങൾ 1996)
അവലംബം[തിരുത്തുക]
- ↑ എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്ടറി. കേരള സാഹിത്യ അക്കാദമി. p. 291. ISBN 81-7690-042-7.