നൂർവിക്, അലാസ്ക
Noorvik Nuurvik | |
---|---|
Location in Northwest Arctic Borough and the state of Alaska. | |
Country | United States |
State | Alaska |
Borough | Northwest Arctic |
Incorporated | March 11, 1964[1] |
• Mayor | Robert "Bobby" Welles |
• State senator | Donny Olson (D) |
• State rep. | Benjamin Nageak (D) |
• ആകെ | 1.3 ച മൈ (3.5 ച.കി.മീ.) |
• ഭൂമി | 1.0 ച മൈ (2.5 ച.കി.മീ.) |
• ജലം | 0.4 ച മൈ (1.0 ച.കി.മീ.) |
ഉയരം | 0 അടി (0 മീ) |
(2010)[2] | |
• ആകെ | 668 |
• ജനസാന്ദ്രത | 510/ച മൈ (190/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99763 |
Area code | 907 |
FIPS code | 02-55140 |
നൂർവിക്, വടക്കുപടിഞ്ഞാറെ ആർട്ടിക് ബറോയിലുൾപ്പെട്ട അലാസ്ക സംസ്ഥാനത്തെ ഒരു പട്ടണമാണ്. പ്രാഥമികമായി ഒരു ഇനുപ്യാറ്റ് (Inupiat) കളുടെ അധിവാസമേഖലയാകുന്നു. 2010 ലെ യു.എസ് സെൻസസ് അനുസരിച്ച് ജനസംഖ്യ 668 ആണ്. ഈ പട്ടണം നാന (NANA) നഗരസഭാമണ്ഡലത്തിലുൾപ്പെട്ടിരിക്കുന്നു. തദ്ദേശവാസികൾ ഇനുപ്യാഖ് ഭാക്ഷയുടെ ഒരു വകഭേദമായ നൂർവിക് ഇനുപ്യാഖ് എന്ന ഭാക്ഷയാണ് സംസാരിക്കുന്നത്.
ഭൂമിശ്സ്ത്രം
[തിരുത്തുക]കോബുക് നദിയുടെ കൈവഴിയായ നസ്രുക് തോടിന്റെ വലത്തെ കരയിൽ നിലകൊള്ളുന്ന നൂർവിക് പട്ടണത്തിന്റെ അക്ഷാംശ രേഖാംശങ്ങൾ 66°50′14″N 161°2′12″W (66.837130, -161.036641) ആണ്. കോട്സിബ്യൂ നഗരത്തിന് 76 കിലോമീറ്റർ കിഴക്കായിട്ടാണ് നൂർവിക്കിന്റെ സ്ഥാനം. ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് പട്ടണം 1.3 സ്ക്വയർ മൈലിൽ പരന്നു കിടക്കുന്നു.
കാലാവസ്ഥ
[തിരുത്തുക]സമുദ്രനിരപ്പിന് 15 അടി മുകളിലാണ് നൂർവിക് സ്ഥിതി ചെയ്യുന്നത്. ശീതകാലം വളരെ തണുപ്പുള്ളതും ദൈർഘ്യമേറിയതുമാണ്. ശരാശരി താപനില പൂജ്യത്തിന് 9 ഡിഗ്രി താഴെ വരെയെത്തുന്നു. -45 ഡിഗ്രിയാണ് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കൂടിയ തണുപ്പ്. വേനൽക്കാലത്തെ ശരാശരി ചൂട് 59 ഡിഗ്രി ഫാറൻഹീറ്റാണ്. വർഷത്തിൽ 10 ഇഞ്ച് മഴ ഇവിടെ ലഭിക്കുന്നു.
ജനവിഭാഗങ്ങൾ
[തിരുത്തുക]ഈ ചെറുപട്ടണത്തിലെ ജനസംഖ്യ 2010 ലെ കണക്കനുസരിച്ച് 668 ആണ്. ഇവടുത്തെ ഭൂരിഭാഗം പേരും (88.2 ശതമാനം) നേറ്റീവ് ഇന്ത്യൻ വർഗ്ഗതിൽപ്പെട്ടവരാണ്. തരം തിരിച്ചുള്ള പട്ടിക താഴെക്കാണിച്ചിരിരിക്കുന്നു.
Races in Noorvik, AK (2010) | ||
---|---|---|
ആകെ ജനസംഖ്യ: | 668 | |
നേറ്റീവ് ഇന്ത്യൻസ് മാത്രം | 589 | 88.2% |
വെളുത്ത വർഗ്ഗം മാത്രം | 25 | 3.7% |
രണ്ടോ കൂടുതലോ വർഗ്ഗക്കാർ | 49 | 7.3% |
ഹിസ്പാനിക് | 1 | 0.1% |
കറുത്ത വർഗ്ഗം മാത്രം | 3 | 0.4% |
നേറ്റീവ് ഹവായ്ക്കാരും മറ്റുള്ളവരും | 1 | 0.1% |
- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 108.
- ↑ "2010 City Population and Housing Occupancy Status". U.S. Census Bureau. Retrieved May 14, 2012.