Jump to content

ലാർസ് വിൽക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലാർസ് വിൽക്സ്
Vilks at the site of Nimis in Kullaberg
ജനനം
ലാർസ് എൻഡൽ റോജർ വിൽക്സ്

(1946-06-20)20 ജൂൺ 1946
മരണം3 ഒക്ടോബർ 2021(2021-10-03) (പ്രായം 75)
മാർക്കറിഡ്, സ്വീഡൻ
തൊഴിൽConceptual art
Sculpture
അറിയപ്പെടുന്നത്Muhammad drawings controversy
Works
Nimis (1980)
Arx (1991)
Muhammad drawings (2007)

ലാർസ് എൻഡൽ റോജർ വിൽക്സ് (ജീവിതകാലം: 20 ജൂൺ 1946 - 3 ഒക്ടോബർ 2021[1]) ഒരു സ്വീഡിഷ് വിഷ്വൽ ആർട്ടിസ്റ്റും പ്രവാചകൻ മുഹമ്മദിന്റെ കാർട്ടൂൺ വരച്ച് വിവാദത്തിലായ ആക്റ്റിവിസ്റ്റുമായിരുന്നു. യഥാക്രമം ഒഴുക്കു തടി, പാറ എന്നിവകൊണ്ട് നിർമ്മിച്ച നിമിസ്, ആർക്സ് എന്നീ ശിൽപങ്ങളും അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. ശിൽപങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശം "ലഡോണിയ" എന്ന പേരിലുള്ള ഒരു സാങ്കൽപ്പിക സ്വതന്ത്ര രാജ്യമായി വിൽക്സ് പ്രഖ്യാപിച്ചു.[2] സുരക്ഷാ ആശങ്കകളും അക്രമ ഭീതിയും ഭയന്ന് സ്വീഡനിലെ പല ആർട്ട് ഗാലറികളും അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുവാൻ വിസമ്മതം കാണിച്ചു. പ്രവാചകനായ മുഹമ്മദിനെ ഒരു നായയായി ചിത്രീകരിച്ചതായിരുന്നു ലാർസിന്റെ വിഖ്യാത രചന. 2021 ഒക്ടോബർ 3 ന് സ്വീഡനിലെ മാർക്കറിഡിൽ ഒരു കാർ അപകടത്തിൽ വിൽക്സ് മരണപ്പെട്ടു. അപകടം എങ്ങനെ സംഭവിച്ചുവെന്ന് ഇപ്പോഴും വ്യക്തമല്ലെന്നും എന്നാൽ മറ്റാർക്കും പങ്കുണ്ടെന്ന് സൂചിപ്പിക്കാൻ ഒന്നും ഉണ്ടായിരുന്നില്ലെന്നും പോലീസ് പ്രസ്താവന ഇറക്കി. ലാർസ് തന്റെ സുഹൃത്തായ പത്രപ്രവർത്തക സ്റ്റീന ലണ്ട്ബെർഗ് ഡാബ്രോവ്സ്കിയെ കാണാനായി സ്റ്റോക്ക് സണ്ടിൽ എത്തി. നിലവിൽ അൽഖയ്ദ അടക്കം ഭീക്ഷണി മുഴക്കിയതിനാൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം അനൗദ്യോഗിക വാഹനത്തിൽ വീട്ടിലേക്ക് പോവുകയായിരുന്ന സമയത്ത് കാർ ഒരു വലിയ ട്രക്കിൽ ഇടിക്കുകയും തീപിടിക്കുകയും ചെയ്തു. പോലീസുകാരും മരണപ്പെട്ടു. കാർ നിയന്ത്രണം നഷ്ടപ്പെട്ട് അതിവേഗത്തിൽ മോട്ടോർവേയുടെ അരികിലേക്ക് വരികയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. മുന്നിലുള്ള ട്രക്കിന് പാതയിൽ നിന്നും നീക്കുവാൻ സമയം ലഭിച്ചില്ല. തുടർന്ന് അതിവേഗതയിൽ വലിയ ശബ്ദത്തോടെ വാഹനം കൂട്ടിയിടിച്ചു കത്തി നശിച്ചു. 2007 ലെ പ്രകോപനപരമായ കാർട്ടൂണിനു ശേഷം ലാർസ് ലോകമെമ്പാടും വാർത്തകളിൽ ഇടംപിടിച്ചു.

അവലംബം

[തിരുത്തുക]
  1. "Lars Vilks: Muhammad cartoonist killed in traffic collision". 4 October 2021. Retrieved 4 October 2021 – via BBC News.
  2. Bicudo de Castro, Vicente; Kober, Ralph (15 April 2019). "The Royal Republic of Ladonia: A Micronation built of Driftwood, Concrete and Bytes" (PDF). Shima: The International Journal of Research into Island Cultures. doi:10.21463/shima.13.1.10. Archived (PDF) from the original on 20 April 2019. Retrieved 20 April 2019.
"https://ml.wikipedia.org/w/index.php?title=ലാർസ്_വിൽക്സ്&oldid=3677626" എന്ന താളിൽനിന്ന് ശേഖരിച്ചത്