Jump to content

ലിയോപോൾഡോ ടൊറസ് റിയോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അർജന്റീനിയൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു ലിയോപോൾഡോ ടൊറസ് റിയോസ് (Leopoldo Torres Ríos)[1]. ഇദ്ദേഹം 1899 ഡിസംബർ 27-ന് ജനിക്കുകയും 1960 ഏപ്രിൽ 10-ന് മരണമടയുകയും ചെയ്തു. ഇദ്ദേഹത്തിന്റെ സഹോദരൻ കാർലോസ് ടൊറസ് റിയോസ് ശ്രദ്ധേയനായ ചലച്ചിത്ര ഛായാഗ്രാഹകനായിരുന്നു. പുത്രനായ ലിയോപോൾഡോ ടൊറെ നിൽസ്സൺ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ്.

പാലോമാ റൂബിയാസ് എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്തായാണ് 1920-ൽ ഇദ്ദേഹം ചലച്ചിത്ര രംഗത്ത് പ്രവേശിച്ചത്. 1923-ൽ തന്റെ ചിത്രങ്ങൾക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്യാൻ ഇദ്ദേഹം തുടങ്ങി. 1920 കളുടെ തുടക്കം മുതൽ 1959-ൽ ശ്വാസകോശാർബ്ബുദം ബാധിച്ചു മരിക്കുന്നതുവരെ ഇദ്ദേഹം 40-ലധികം ചലച്ചിത്രങ്ങൾ പുറത്തിറക്കി. 7 ചിത്രങ്ങൾ നിർമ്മിക്കുകയും 6 ചിത്രങ്ങൾക്ക് സംഗീതം നൽകുകയും ഒരു ചിത്രത്തിൽ എഡിറ്റിംഗ് നടത്തുകയും ചെയ്തിട്ടുണ്ട്.

സൃഷ്ടികൾ[തിരുത്തുക]

  • എൽ സോബ്രറ്റോഡോ ഡെ സെസ്പെഡെസ്
  • ലോസ് പാഗാറെസ് ഡെ മെൻഡിയെറ്റ
  • ലാ വുയെൽറ്റ അൽ നിഡോ
  • ലാ എസ്റ്റാൻസിയ ഡെൽ ഗൗച്ചോ ക്രൂസ്
  • പെലോട ഡെ ട്രാപോ
  • സാന്റോസ് വേഗ വ്യൂഎല്വ്
  • റൊമാൻസ് സിൻ പാലബ്രാസ് തുടങ്ങിയവയാണ് പ്രധാന ചലച്ചിത്രങ്ങൾ.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ലിയോപോൾഡോ_ടൊറസ്_റിയോസ്&oldid=4092464" എന്ന താളിൽനിന്ന് ശേഖരിച്ചത്