Jump to content

"കെ.എം. ബീനാമോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ഇന്‍ഫോബോക്സ്
No edit summary
വരി 49: വരി 49:
[[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] [[കൊമ്പൊടിഞ്ഞാല്‍]] കലയത്തുംകുഴി മാത്യു-മറിയക്കുട്ടി ദമ്പതികളുടെ മകളായി [[1975]] [[ഓഗസ്റ്റ്‌ 15]]-ന് ജനിച്ച ബീനാമോള്‍ മൂത്ത സഹോദരന്‍ ബിജുവിന്റെ പാത പിന്തുടര്‍ന്നാണ്‌ കായികരംഗത്ത്‌ എത്തിയത്‌. ആറാം ക്ളാസില്‍ പഠിക്കുമ്പോള്‍ ദേശീയ സ്കൂള്‍ മീറ്റില്‍ സ്വര്‍ണം നേടി കായിക വിദഗ്ദ്ധരുടെ ശ്രദ്ധയാകര്‍ഷിച്ചു. രാജു പോള്‍ ആയിരുന്നു ആദ്യ പരിശീലകന്‍. പില്‍ക്കാലത്ത്‌ [[സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ|സ്പോര്‍ട്സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ]] പരിശീലകന്‍ പുരുഷോത്തമനു കീഴിലായി പരിശീലനം.
[[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] [[കൊമ്പൊടിഞ്ഞാല്‍]] കലയത്തുംകുഴി മാത്യു-മറിയക്കുട്ടി ദമ്പതികളുടെ മകളായി [[1975]] [[ഓഗസ്റ്റ്‌ 15]]-ന് ജനിച്ച ബീനാമോള്‍ മൂത്ത സഹോദരന്‍ ബിജുവിന്റെ പാത പിന്തുടര്‍ന്നാണ്‌ കായികരംഗത്ത്‌ എത്തിയത്‌. ആറാം ക്ളാസില്‍ പഠിക്കുമ്പോള്‍ ദേശീയ സ്കൂള്‍ മീറ്റില്‍ സ്വര്‍ണം നേടി കായിക വിദഗ്ദ്ധരുടെ ശ്രദ്ധയാകര്‍ഷിച്ചു. രാജു പോള്‍ ആയിരുന്നു ആദ്യ പരിശീലകന്‍. പില്‍ക്കാലത്ത്‌ [[സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ|സ്പോര്‍ട്സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ]] പരിശീലകന്‍ പുരുഷോത്തമനു കീഴിലായി പരിശീലനം.
== രാജ്യാന്തര തലത്തില്‍ ==
== രാജ്യാന്തര തലത്തില്‍ ==
‍ബീനാമോളുടെ കായികജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം 2002 ലെ [[ബുസാന്‍]] ഏഷ്യന്‍ ഗെയിംസിലായിരുന്നു- രണ്ടു സ്വര്‍ണവും ഒരു വെള്ളിയും. ഇഷ്ട ഇനമായ 400 മീറ്ററില്‍ രണ്ടാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടെങ്കിലും 800 മീറ്ററില്‍ സ്വര്‍ണം സ്വന്തമാക്കിയ ബിനമോള്‍ 4x400 മീറ്റര്‍ റിലേയില്‍ ഇന്ത്യയുടെ സുവര്‍ണ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
‍ബീനാമോളുടെ കായികജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം 2002 ലെ [[ബുസാന്‍]] ഏഷ്യന്‍ ഗെയിംസിലായിരുന്നു- രണ്ടു സ്വര്‍ണവും ഒരു വെള്ളിയും. ഇഷ്ടഇനമായ 400 മീറ്ററില്‍ രണ്ടാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടെങ്കിലും 800 മീറ്ററില്‍ സ്വര്‍ണം സ്വന്തമാക്കിയ ബിനമോള്‍ 4x400 മീറ്റര്‍ റിലേയില്‍ ഇന്ത്യയുടെ സുവര്‍ണ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.


2000-ലെ [[സിഡ്നി]] ഒളിമ്പിക്സില്‍ 400 മീറ്റര്‍ മത്സരത്തിന്റെ സെമിയില്‍ കടന്ന ബീനാമോള്‍ 2004-ല്‍ [[ഏതന്‍സ്‌]] ഒളിമ്പിക്സിലും ഇന്ത്യന്‍ ജഴ്സിയണിഞ്ഞു.
2000-ലെ [[സിഡ്നി]] ഒളിമ്പിക്സില്‍ 400 മീറ്റര്‍ മത്സരത്തിന്റെ സെമിയില്‍ കടന്ന ബീനാമോള്‍ 2004-ല്‍ [[ഏതന്‍സ്‌]] ഒളിമ്പിക്സിലും ഇന്ത്യന്‍ ജഴ്സിയണിഞ്ഞു.
വരി 59: വരി 59:
*http://www.bcdaaa.org/og2004/kmbeenamol.htm
*http://www.bcdaaa.org/og2004/kmbeenamol.htm
{{അപൂര്‍ണ്ണം}}
{{അപൂര്‍ണ്ണം}}
[[Category:കേരളത്തില്‍ നിന്നുള്ള ഒളിമ്പ്യന്മാര്‍]]
[[Category:കായികതാരങ്ങള്‍]]
[[വിഭാഗം:400മീറ്റര്‍ ഓട്ടക്കാര്‍]]
[[വിഭാഗം:ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍]]
[[വിഭാഗം:800മീറ്റര്‍ ഓട്ടക്കാര്‍]]


[[en:K. M. Beenamol]]
[[en:K. M. Beenamol]]

04:49, 4 ഒക്ടോബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

കെ.എം. ബീനമോള്‍
ജനനം
കലയത്തും കുഴി മാത്യൂസ് ബീനമോള്‍

1975 ഓഗസ്റ്റ്‌ 15
ദേശീയതഇന്ത്യന്‍
തൊഴിലുടമഇന്ത്യന്‍ റെയില്‍‌വേ
പങ്കാളി(കൾ)വിവേക്‌ ജോര്‍ജ്ജ്
മാതാപിതാക്ക(ൾ)മാത്യു,മറിയക്കുട്ടി

ഇന്ത്യയുടെ മുന്‍ രാജ്യാന്തര കായികതാരമാണ്‌ കലയത്തും കുഴി മാത്യൂസ് ബീനമോള്‍ എന്ന കെ.എം. ബീനമോള്‍. പി.ടി ഉഷക്കും,ഷൈനി വില്‍സണും ശേഷം ഒളിമ്പിക്സില്‍ സെമി ഫൈനലില്‍ എത്തിയ ഇന്ത്യന്‍ അത്‌ലറ്റ് ആണ്‌ ബീനമോള്‍. 2002ലെ ബുസാന്‍ ഏഷ്യന്‍ ഗെയിംസില്‍ രണ്ടു സ്വര്‍ണ മെഡലുകളും ഒരു വെള്ളി മെഡലും നേടി. 2000ലെയും 2004ലെയും ഒളിമ്പിക്സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഇടുക്കി ജില്ലയിലെ കൊമ്പൊടിഞ്ഞാല്‍ സ്വദേശിനി. ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥ.

രാജ്യാന്തര കായികതാരമായ കെ.എം. ബിനു സഹോദരനാണ്‌. ഇന്ത്യക്കുവേണ്ടി ഒരേ ഏഷ്യാഡില്‍ മെഡല്‍ നേടുന്ന ആദ്യ സഹോദരങ്ങള്‍, ഒരേ ഒളിമ്പിപിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച സഹോദരങ്ങള്‍ തുടങ്ങി ഒട്ടേറെ അപൂര്‍വതകളുടെ ഉടമകളാണ്‌ ബീനാമോളും ബിനുവും. മുംബൈയിലെ ഭാഭ ആറ്റമിക്‌ റിസര്‍ച്ച്‌ സെന്‍ററില്‍ മെഡിക്കല്‍ ഓഫീസറായ വിവേക്‌ ജോര്‍ജാണ്‌ ബീനാമോളുടെ ഭര്‍ത്താവ്‌.

ജീവിതരേഖ

ഇടുക്കി ജില്ലയിലെ കൊമ്പൊടിഞ്ഞാല്‍ കലയത്തുംകുഴി മാത്യു-മറിയക്കുട്ടി ദമ്പതികളുടെ മകളായി 1975 ഓഗസ്റ്റ്‌ 15-ന് ജനിച്ച ബീനാമോള്‍ മൂത്ത സഹോദരന്‍ ബിജുവിന്റെ പാത പിന്തുടര്‍ന്നാണ്‌ കായികരംഗത്ത്‌ എത്തിയത്‌. ആറാം ക്ളാസില്‍ പഠിക്കുമ്പോള്‍ ദേശീയ സ്കൂള്‍ മീറ്റില്‍ സ്വര്‍ണം നേടി കായിക വിദഗ്ദ്ധരുടെ ശ്രദ്ധയാകര്‍ഷിച്ചു. രാജു പോള്‍ ആയിരുന്നു ആദ്യ പരിശീലകന്‍. പില്‍ക്കാലത്ത്‌ സ്പോര്‍ട്സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ പരിശീലകന്‍ പുരുഷോത്തമനു കീഴിലായി പരിശീലനം.

രാജ്യാന്തര തലത്തില്‍

‍ബീനാമോളുടെ കായികജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം 2002 ലെ ബുസാന്‍ ഏഷ്യന്‍ ഗെയിംസിലായിരുന്നു- രണ്ടു സ്വര്‍ണവും ഒരു വെള്ളിയും. ഇഷ്ടഇനമായ 400 മീറ്ററില്‍ രണ്ടാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടെങ്കിലും 800 മീറ്ററില്‍ സ്വര്‍ണം സ്വന്തമാക്കിയ ബിനമോള്‍ 4x400 മീറ്റര്‍ റിലേയില്‍ ഇന്ത്യയുടെ സുവര്‍ണ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

2000-ലെ സിഡ്നി ഒളിമ്പിക്സില്‍ 400 മീറ്റര്‍ മത്സരത്തിന്റെ സെമിയില്‍ കടന്ന ബീനാമോള്‍ 2004-ല്‍ ഏതന്‍സ്‌ ഒളിമ്പിക്സിലും ഇന്ത്യന്‍ ജഴ്സിയണിഞ്ഞു.

ജൂണിയര്‍ ഏഷ്യന്‍ ട്രാക്ക്‌ ആന്‍ഡ്‌ ഫീല്‍ഡ്‌ മീറ്റില്‍(ഡല്‍ഹി-1992)800 മീറ്ററില്‍ സ്വര്‍ണം, 400 മീറ്ററില്‍ വെള്ളി, 1994-ലെ ജക്കാര്‍ത്ത ഏഷ്യന്‍ ട്രാക്ക്‌ ആന്‍ഡ്‌ ഫീല്‍ഡ്‌ മീറ്റില്‍ 800 മിറ്ററില്‍ വെള്ളി, 400 മീറ്ററില്‍ വെങ്കലം, 1998-ലെ ബാങ്കോക്ക്‌ ഏഷ്യന്‍ ഗെയിംസില്‍ 4x400 റിലേയില്‍ വെള്ളി, കാഠ്മണ്ഡു സാഫ്‌ ഗെയിംസില്‍800 മീറ്ററില്‍ സ്വര്‍ണം, 400 മീറ്ററില്‍ വെള്ളി,2001-ല്‍ ഹോളണ്ടില്‍ നടന്ന ലോക റെയില്‍വേ മീറ്റില്‍ ഇരട്ട സ്വര്‍ണം, ഇതേ വര്‍ഷം എഡ്മണ്ട്‌ ലോക ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്ററില്‍ സെമീഫൈനല്‍ ബര്‍ത്ത്‌, 2002-ല്‍ ഏഷ്യന്‍ ഗ്രാന്‍പ്രീയില്‍ 400 മീറ്ററില്‍ സ്വര്‍ണം തുടങ്ങിയവയാണ്‌ ബീനാമോളുടെ മറ്റു പ്രധാന നേട്ടങ്ങള്‍. 2000-ല്‍ യുക്രെയിനിലെ കീവില്‍ നടന്ന രാജ്യാന്തര മീറ്റില്‍ 400 മീറ്ററില്‍ പി. ടി ഉഷയുടെ പേരിലുണ്ടായിരുന്ന പതിനഞ്ചുവര്‍ഷം പഴക്കമുള്ള ദേശീയ റിക്കാര്‍ഡ്‌ ബീന തിരുത്തിക്കുറിച്ചിരുന്നു.

പുരസ്കാരങ്ങള്‍

‍കായിക മികവിനുള്ള പരമോന്നത ദേശീയ ബഹുമതിയായ രാജീവ്‌ ഗാന്ധി ഖേല്‍ രത്ന(2002), പത്മശ്രീ (2004) തുടങ്ങിയവ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ബീനാമോള്‍ക്ക്‌ ലഭിച്ചിട്ടുണ്ട്‌. 993-ല്‍ രാഷ്ട്രപതിയുടെ പ്രത്യേക അംഗീകാരം, 1999-ല്‍ ജി. വി രാജ അവാര്‍ഡ്‌, 2000ല്‍-ല്‍ ജിമ്മി ജോര്‍ജ്‌ അവാര്‍ഡ്‌, അര്‍ജുന അവാര്‍ഡ്‌, 2002 ബുസാന്‍ ഏഷ്യന്‍ ഗെയിംസിലെ മികച്ച ഇന്ത്യന്‍ താരത്തിനുള്ള സാംസംഗ്‌ അവാര്‍ഡ്‌ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

പുറത്തേക്കുള്ള കണ്ണികള്‍

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=കെ.എം._ബീനാമോൾ&oldid=264301" എന്ന താളിൽനിന്ന് ശേഖരിച്ചത്