Jump to content

"അണുവിഘടനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: zh-yue:核裂變
വരി 85: വരി 85:
[[war:Fisyon nukleyar]]
[[war:Fisyon nukleyar]]
[[zh:核裂变]]
[[zh:核裂变]]
[[zh-yue:核裂變]]

23:57, 9 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം


അണുവിന്റെ കേന്ദ്രം വിഘടിച്ച് രണ്ടോ അതിലധികമോ അണുകേന്ദ്രങ്ങളായി മാറുന്ന പ്രക്രിയയാണ് അണുവിഘടനം അഥവാ ന്യൂക്ലിയർ ഫിഷൻ.

യുറേനിയം, പ്ലൂട്ടോണിയം പോലെയുള്ള അണുഭാരമേറിയ അണുക്കളുടെ ചില ഐസോട്ടോപ്പുകളിലാണ് ഫിഷൻ നടക്കുന്നത്. യുറേനിയം ഐസോട്ടോപ്പായ U-235-ൽ ഓരോ ആറ്റത്തിലേയും അണുകേന്ദ്രത്തിലെ പ്രോട്ടോണുകളുടേയും ന്യൂട്രോണുകളുടേയും ആകെ എണ്ണം 235 ആണ്. ഇത്തരത്തിലുള്ള ഒരു അണുകേന്ദ്രത്തിൽ ഒരു ന്യൂട്രോൺ പതിച്ചാൽ അത് ആ ന്യൂട്രോണിനെ ആഗിരണം ചെയ്യുന്നു എങ്കിലും അതോടൊപ്പം ആ അണുകേന്ദ്രം വളരെ അസ്ഥിരമാവുകയും ഉടനേ അത് രണ്ട് അണുകേന്ദ്രങ്ങളായി പിളരുകയും ചെയ്യുന്നു. ഇതോടൊപ്പം ന്യൂട്രോണുകളും താപത്തിന്റെ രൂപത്തിൽ ഊർജ്ജവും സ്വതന്ത്രമാക്കപ്പെടുന്നു. പുതിയതായി ഉണ്ടാകുന്ന രണ്ട് അണുകേന്ദ്രങ്ങളുടെ ആകെ പിണ്ഡം നേരത്തേയുണ്ടായിരുന്ന അണുകേന്ദ്രത്തിന്റെ പിണ്ഡത്തേക്കാൾ കുറവായിരിക്കും. ഈ നഷ്ടപ്പെട്ട പിണ്ഡമാണ് ഐൻസ്റ്റീന്റെ സമവാക്യപ്രകാരം ഊർജ്ജമായി മാറുന്നത്.

ആണവനിലയങ്ങളിലും, അണുബോംബുകളിലും ഫിഷൻ ആണ് നടക്കുന്നത്.

An induced nuclear fission event. A slow-moving neutron is absorbed by the nucleus of a uranium-235 atom, which in turn splits into fast-moving lighter elements (fission products) and free neutrons.

ഇതും കാണുക

അവലംബം

  • ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അണുവിഘടനം&oldid=1201134" എന്ന താളിൽനിന്ന് ശേഖരിച്ചത്