"എ.കെ. ലോഹിതദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sidharthan (സംവാദം | സംഭാവനകൾ) |
|||
വരി 423: | വരി 423: | ||
| [[എം. ജയചന്ദ്രന്]] |
| [[എം. ജയചന്ദ്രന്]] |
||
| [[വിജയ് യേശുദാസ്]], [[ശ്വേത]] |
| [[വിജയ് യേശുദാസ്]], [[ശ്വേത]] |
||
|- |
|||
|- |
|||
| 2003 |
|||
| [[കസ്തൂരിമാന്‍(മലയാളചലച്ചിത്രം)| കസ്തൂരിമാന്‍]] |
|||
| രാക്കുയില്‍ പാടി... |
|||
| [[ഔസേപ്പച്ചന്]] |
|||
| [[യേശുദാസ്]] |
|||
|- |
|- |
||
| 2000 |
| 2000 |
14:20, 29 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം അടുത്തിടെ മരണമടഞ്ഞ വ്യക്തിയെക്കുറിച്ചാണ്. മരണമടഞ്ഞ സാഹചര്യം, അനുബന്ധസംഭവങ്ങൾ തുടങ്ങിയവ, കൂടുതൽ വിവരങ്ങൾ കിട്ടുന്ന മുറക്ക് മാറിക്കൊണ്ടിരിക്കാം. ഇതിൽ പ്രതിപാദിക്കുന്ന വ്യക്തിയുടെ മരണശേഷം ഈ ലേഖനത്തിൽ നശീകരണപ്രവർത്തനങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ ദയവായി കാര്യനിർവാഹകരെ അറിയിക്കുക. |
ലോഹിതദാസ് | |
---|---|
ജനനം | അമ്പഴത്തില് കരുണാകരന് ലോഹിതദാസ്' |
അന്ത്യ വിശ്രമം | ലക്കിടി, പാലക്കാട് |
മറ്റ് പേരുകൾ | ലോഹി |
തൊഴിൽ | സംവിധായകന്, തിരക്കഥാകൃത്ത് |
സജീവ കാലം | 1987 - 2009 |
ജീവിതപങ്കാളി(കൾ) | സിന്ധു |
കുട്ടികൾ | ഹരികൃഷ്ണന്, വിജയശങ്കര്‍ |
മലയാളചലച്ചിത്രമേഖലയിലെ പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു അമ്പഴത്തില് കരുണാകരന് ലോഹിതദാസ് എന്ന എ.കെ. ലോഹിതദാസ് (മേയ് 10, 1955 - ജൂണ്‍ 28, 2009[1]). ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെ ഇദ്ദേഹം രണ്ട് ദശകത്തിലേറെക്കാലം മലയാളചലച്ചിത്രവേദിയെ ധന്യമാക്കി. പത്മരാജനും ഭരതനും എം.ടിയ്ക്കും ശേഷം മലയാളചലച്ചിത്രത്തില്‍ ശക്തമായ തിരക്കഥകള്‍ സംഭാവന ചെയ്ത എഴുത്തുകാരനായാണ് ഇദ്ദേഹത്തെ വിലയിരുത്തുന്നത്.[2] തിരക്കഥാകൃത്ത്, സംവിധായകന് എന്നിവയ്ക്കുപുറമെ ഗാനരചയിതാവ്, നിര്‍മ്മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളില്‍ ഇദ്ദേഹം പ്രതിഭ തെളിയിച്ചു.
ജീവിതരേഖ
1955 മേയ് 10-ന് തൃശൂര്‍ ജില്ലയിലെ ചാലക്കുടിയ്ക്കടുത്ത് മുരിങ്ങൂരില്‍ ജനിച്ചു. എറണാകുളം മഹരാജാസില്‍ നിന്നും ബിരുദപഠനവും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നു ലാബറട്ടറി ടെക്നീഷ്യന് കോഴ്സും പൂര്‍ത്തിയാക്കി.[3]
ലോഹി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ലോഹിതദാസ് ഒരു ചെറുകഥകള്‍ എഴുതിക്കൊണ്ടാണ് ആണ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. എന്നാല്‍ സാഹിത്യത്തില്‍ ശ്രദ്ധേയനാകുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. തോപ്പില്‍ ഭാസിയുടെ നേതൃത്വത്തിലുള്ള കെ.പി.എ.സിക്കു വേണ്ടി 1986-ല്‍ നാടകരചനനിര്വഹിച്ചുകൊണ്ട് അദ്ദേഹം മലയാള നാടകവേദിയില്‍ പ്രവേശിച്ചു. തോപ്പില്‍ ഭാസിയുടെ ഇടതുപക്ഷ (സി.പി.ഐ) ചായ്വുള്ള ‘കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ലബ്’ എന്ന നാടകവേദിക്കായി ആയിരുന്നു ആദ്യ നാടകരചന. സിന്ധു ശാന്തമായൊഴുകുന്നു ആയിരുന്നു ആദ്യനാടകം. ഈ നാടകത്തിന് ലോഹിതദാസിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു.[4] പിന്നീട് അവസാനം വന്ന അതിഥി, സ്വപ്നം വിതച്ചവര്‍ തുടങ്ങിയ നാടകങ്ങളും എഴുതി.[5]
നാടകത്തിന്റെ സാമ്പത്തിക വിജയവും നിരൂപക ശ്രദ്ധയും കൊണ്ട് ശ്രദ്ധേയനായ ലോഹിതദാസ് സിബി മലയില്‍ സംവിധാനം ചെയ്ത ആദ്യ സിനിമയായ തനിയാവര്‍ത്തനം എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ട് മലയാളം സിനിമാരംഗത്ത് പ്രവേശിച്ചു[1]. ഇത് ഒരു സാമ്പത്തിക വിജയമായിരുന്നു. സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ട് ഇതിനു പിന്നാലെ പല പ്രശസ്തമായ മലയാള ചലച്ചിത്രങ്ങളും നിര്‍മ്മിച്ചു.
സിന്ധുവാണ് ഭാര്യ. ഹരികൃഷ്ണന്, വിജയശങ്കര്‍ എന്നിവര്‍ മക്കളും.
ചലച്ചിത്രങ്ങള്‍
വളരെ യഥാര്‍ത്ഥവും പലപ്പോഴും വിഷാദാത്മകവുമായി സമകാലിക കേരളീയ ജീവിതത്തിനെ ചിത്രീകരിക്കുന്നതിന് ലോഹിതദാസിന്റെ ചിത്രങ്ങള്‍ പ്രശസ്തമാണ്. പൊതുവേ ഗൗരവമുള്ള വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നതെങ്കിലും ലോഹിതദാസിന്റെ ചിത്രങ്ങള്‍ വാണിജ്യ വിജയങ്ങളാണ്. പശ്ചാത്തലം, ഗാനങ്ങള്‍, ഹാസ്യം തുടങ്ങിയവയ്ക്ക് ലോഹിതദാസ് ചിത്രങ്ങളില്‍ പ്രാധാന്യം കുറവാണ്. കൂടുതലും കഥാപാത്രത്തെ ആസ്പദമാക്കിയുള്ള വീക്ഷണമാണ് ലോഹിതദാസ് ചിത്രങ്ങള്‍ക്ക്. ഒരു വര്‍ഷം നാല് തിരക്കഥകളോളം ലോഹിതദാസ് രചിക്കാറുണ്ട്. 1997-ല്‍ ഭൂതക്കണ്ണാടി എന്ന ചലച്ചിത്രത്തിലൂടെയാണ് ലോഹിതദാസ് സംവിധാന രംഗത്തേക്ക് കടന്നുവന്നത്[1]. ഈ ചിത്രത്തിന് മികച്ച ചലചിത്രത്തിനുള്ള 45-ആമത് ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു[6]. സംവിധാന രംഗത്ത് ലോഹിതദാസ് ചിത്രങ്ങള്‍ ശാരാശരി വിജയം ആയിരുന്നു എന്ന് പറയാം.ആധാരം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ഉദയനാണ് താരം, സ്റ്റോപ് വയലന്‍സ് തുടങ്ങിയ ചില ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.
മരണം
2009 ജൂണ്‍ 28-ന് രാവിലെ 10.50-ന് ഹൃദയാഘാതത്തെത്തുടര്‍ന്ന് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു[1].
പൂര്‍ത്തിയാകാതെ പോയ ചലച്ചിത്രങ്ങള്‍
ലോഹിതദാസിന്റെ അകാലനിര്യാണം കാരണം അദ്ദേഹത്തിന്റെ രണ്ട് ചലച്ചിത്രങ്ങള്‍ പൂര്‍ത്തിയാകാതെ പോയി. ലോഹിതദാസ് തന്നെ സംവിധാനം ചെയ്യാനുദ്ദേശിച്ചിരുന്ന ചെമ്പട്ട്, വര്‍ഷങ്ങള്‍ക്കുശേഷം സിബി മലയില്‍-ലോഹിതദാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിന് വഴിവെക്കുമായിരുന്ന ഭീഷ്മര്‍ എന്നീ ചലച്ചിത്രങ്ങളാണ് പാതിവഴിയില്‍ അവസാനിച്ചത്.[7]
പുരസ്കാരങ്ങള്‍
- ഏറ്റവും നല്ല കഥയ്ക്കുള്ള സംസ്ഥാന ഫിലിം അവാര്‍ഡ് - തനിയാവര്‍ത്തനം (1987)
- ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള സംസ്ഥാന ഫിലിം അവാര്‍ഡ് - ഭൂതക്കണ്ണാടി (1997),
- മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം - ഭൂതക്കണ്ണാടി (1997)[6]
- മികച്ച തിരക്കഥക്കുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം - തനിയാവര്‍ത്തനം (1987), ദശരഥം (1989), കിരീടം (1990), ഭരതം (1991), ചെങ്കോല്‍ (1993), ചകോരം (1994), സല്ലാപം (1994), തൂവല്‍കൊട്ടാരം (1996), ഭൂതകണ്ണാടി (1997), ഓര്‍മ്മചെപ്പ് (1998), ജോക്കര്‍ (1999), വീണ്ടും ചില വീട്ടുകാര്യങ്ങള്‍ (2000), കസ്തൂരിമാന്‍ (2003), നിവേദ്യം (2007)[6]
- മികച്ച ചലച്ചിത്രത്തിനു ഫിലിം ക്രിട്ടിക്സ് പുരസ്കാരം - ഭൂതകണ്ണാടി (1997), ജോക്കര്‍ (1999), കസ്തൂരിമാന്‍ (2003), നിവേദ്യം (2007)[6]
ചലച്ചിത്രങ്ങള്‍
ചലച്ചിത്രരംഗത്ത് വിഭിന്ന ഭാവങ്ങള്‍ പുലര്‍ത്തിയ ലോഹിതദാസ് തിരക്കഥാകൃത്ത്, സംവിധായകന് എന്നീ നിലകളിലാണ് സ്ഥിരപ്രതിഷ്ഠ നേടിയത്. കൂടാതെ ഗാനരചന, അഭിനയം എന്നീ മേഖലകളിലും അദ്ദേഹം തന്റെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
തിരക്കഥ രചിച്ചവ
സംവിധാനം ചെയ്തവ
വര്‍ഷം | ചലച്ചിത്രം | അഭിനേതാക്കള്‍ |
---|---|---|
1997 | ഭൂതക്കണ്ണാടി | മമ്മൂട്ടി, ശ്രീലക്ഷ്മി |
1997 | കാരുണ്യം | ജയറാം, ദിവ്യ ഉണ്ണി, മുരളി |
1998 | ഓര്‍മച്ചെപ്പ് | ലാല്‍, ദിലീപ്, ചഞ്ചല്‍, ബിജു മേനോന് |
1998 | കന്മദം | മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ലാല്‍ |
2000 | അരയന്നങ്ങളുടെ വീട് | മമ്മൂട്ടി, ലക്ഷ്മി ഗോപാലസ്വാമി, കവിയൂര്‍ പൊന്നമ്മ |
2000 | ജോക്കര്‍ | ദിലീപ്, മന്യ, നിഷാന്ത് സാഗര്‍ |
2001 | സൂത്രധാരന്‍ | ദിലീപ്, മീര ജാസ്മിന് |
2003 | കസ്തൂരിമാന്‍ | കുഞ്ചാക്കോ ബോബന്, മീര ജാസ്മിന് |
2003 | ചക്രം | പൃഥ്വിരാജ്, മീര ജാസ്മിന് |
2005 | കസ്തൂരിമാന്‍ (തമിഴ്) | പ്രസന്ന, മീര ജാസ്മിന് |
2006 | ചക്കരമുത്ത് | ദിലീപ്, കാവ്യാ മാധവന് |
2007 | നിവേദ്യം | വിനു മോഹന്‍ , ഭാമ, നെടുമുടി വേണു |
അഭിനയിച്ചവ
വര്‍ഷം | ചലച്ചിത്രം | കഥാപാത്രം |
---|---|---|
2005 | ഉദയനാണ് താരം | ചലച്ചിത്രസംവിധായകന്‍ പ്രതാപന് |
2005 | ദി ക്യാമ്പസ് | ലോഹിതദാസ് |
2002 | സ്റ്റോപ്പ് വയലന്‍സ് | ലോഹിതദാസ് |
1999 | വീണ്ടും ചില വീട്ടുകാര്യങ്ങള്‍ | ചലച്ചിത്രസംവിധായകന്‍ |
1992 | ആധാരം | ചീട്ടുകളിക്കാരന്‍ |
നിര്‍മ്മിച്ചവ
വര്‍ഷം | ചലച്ചിത്രം | സംവിധായകന് | അഭിനേതാക്കള്‍ |
---|---|---|---|
2003 | കസ്തൂരിമാന്‍ | ലോഹിതദാസ് | കുഞ്ചാക്കോ ബോബന്, മീര ജാസ്മിന് |
ഗാനരചന നിര്‍വഹിച്ചവ
വര്‍ഷം | ചലച്ചിത്രം | ഗാനം[8] | സംഗീതം | ഗായകര്‍ |
---|---|---|---|---|
2007 | നിവേദ്യം | കോലക്കുഴല്‍ വിളി കേട്ടോ... | എം. ജയചന്ദ്രന് | വിജയ് യേശുദാസ്, ശ്വേത |
2003 | കസ്തൂരിമാന്‍ | രാക്കുയില്‍ പാടി... | ഔസേപ്പച്ചന് | യേശുദാസ് |
2000 | ജോക്കര്‍ | ചെമ്മാനം പൂത്തേ.. | മോഹന്‍ സിത്താര | യേശുദാസ് |
2000 | ജോക്കര്‍ | അഴകേ നീ പാടും... | മോഹന്‍ സിത്താര | യേശുദാസ് |
നാടകങ്ങള്‍
- സിന്ധു ശാന്തമായൊഴുകുന്നു
- അവസാനം വന്ന അതിഥി
- സ്വപ്നം വിതച്ചവര്‍
പുറത്തുനിന്നുള്ള കണ്ണികള്‍
അവലംബം
- ↑ 1.0 1.1 1.2 1.3 "സംവിധായകന് ലോഹിതദാസ് അന്തരിച്ചു". മാതൃഭൂമി. Retrieved 2009-06-28.
- ↑ "ഓര്‍മകളില്‍ ലോഹി..." മലയാള മനോരമ. ജൂണ്‍ 28, 2009. Retrieved 2009-06-29.
{{cite news}}
: Check date values in:|date=
(help) - ↑ "വിട പറയുന്നത് മനുഷ്യന്റെ കഥ പറഞ്ഞ കലാകാരന്". Thatsmalayalam. ജൂണ്‍ 28, 2009. Retrieved 2009-06-29.
{{cite news}}
: Check date values in:|date=
(help) - ↑ "സംവിധായകന് ലോഹിതദാസ് അന്തരിച്ചു". വെബ് ദുനിയ മലയാളം. ജൂണ്‍ 28, 2009. Retrieved 2009-06-29.
{{cite news}}
: Check date values in:|date=
(help) - ↑ "സിന്ധു ശാന്തമായി ഒഴുകുന്നു". മെട്രോ വാര്‍ത്ത. ജൂണ്‍ 28, 2009. Retrieved 2009-06-29.
{{cite news}}
: Check date values in:|date=
(help) - ↑ 6.0 6.1 6.2 6.3 ദാസിനെത്തേടിവന്ന പുരസ്കാരങ്ങള്‍ (മാതൃഭൂമി) - ശേഖരിച്ചത് 2009 ജൂണ്‍ 28
- ↑ "Mohanlal's 'Bheeshmar' with Sibi Malayil and Lohitadas" (in English). KeralaPals. Retrieved 2009-06-29.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Malayalam > Lyricist > Lohithadas" (in English). Raaga.com. Retrieved 2009-06-29.
{{cite web}}
: CS1 maint: unrecognized language (link)