Jump to content

"തൈറോയ്ഡ് ഹോർമോണുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'<imagemap> File:Thyroid_system.svg|thumb|upright=1.5|The thyroid system of the thyroid hormones triiodothyronine|T<s...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
(ചെ.) Vijayanrajapuram എന്ന ഉപയോക്താവ് തൈറോയ്ഡ് ഹർമോണുകൾ എന്ന താൾ തൈറോയ്ഡ് ഹോർമോണുകൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്താൻ
(വ്യത്യാസം ഇല്ല)

05:15, 26 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

Thyroid-stimulating hormoneThyrotropin-releasing hormoneHypothalamusAnterior pituitary glandNegative feedbackThyroid glandThyroid hormonesCatecholamineMetabolism
The thyroid system of the thyroid hormones T3 and T4.[1]

തൈറോയ്ഡ് ഗ്രന്ഥി ഉൽ‌പാദിപ്പിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന രണ്ട് ഹോർമോണുകളാണ് തൈറോയ്ഡ് ഹോർമോണുകൾ. ട്രൈ അയഡോതൈറോനിൻ (T3), തൈറോക്സിൻ (T4) എന്നിവയാണവ. മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതിന് പ്രാഥമികമായി ഉത്തരവാദികളായ ടൈറോസിൻ അടിസ്ഥാനമാക്കിയുള്ള ഹോർമോണുകളാണ് ഇവ. T3, T3 എന്നിവ ഭാഗികമായി അയോഡിൻ ചേർന്നതാണ്. അയോഡിൻറെ കുറവ് T3, T3 എന്നിവയുടെ ഉത്പാദനം കുറയുന്നതിനും തൈറോയ്ഡ് ടിഷ്യു വലുതായി ഗോയിറ്റർ എന്നറിയപ്പെടുന്ന രോഗത്തിന് കാരണമാവുകയും ചെയ്യും. രക്തത്തിലെ തൈറോയ്ഡ് ഹോർമോണിന്റെ പ്രധാന രൂപം തൈറോക്സിൻ (T4) ആണ്. ഇതിന് T3 യേക്കാൾ അർദ്ധായുസ്സുണ്ട്.[2] മനുഷ്യരിൽ, T4 യും T3 യും രക്തത്തിലേക്ക് പുറപ്പെടുന്ന അനുപാതം ഏകദേശം 14: 1 ആണ്. T4, ആക്ടീവ് T3 (ടി 4 നെക്കാൾ മൂന്നോ നാലോ ഇരട്ടി ശക്തിയുള്ളവ) ആയി കോശങ്ങൾക്കുള്ളിൽ വച്ച് ഡയോഡിനാസുകളാൽ (5′-അയഡിനേസ്) പരിവർത്തനം ചെയ്യപ്പെടുന്നു. ഇവ പിന്നീട് ഡീകാർബോക്സിലേഷൻ, ഡയോഡിനേഷൻ എന്നീ പ്രക്രീയകളിലൂടെ അയോഡൊഥൈറോനാമൈൻ (T1 എ), തൈറോനാമൈൻ (T 0 എ) എന്നിവ ഉൽ‌പാദിപ്പിക്കുന്നതിന് കാരണമാകുന്നു. ഡയോഡിനെയ്‌സുകളുടെ മൂന്ന് ഐസോഫോമുകളും സെലിനിയം അടങ്ങിയ എൻസൈമുകളാണ്, അതിനാൽ T3 ഉൽപാദനത്തിന് സെലീനിയം ആവശ്യമാണ്. എഡ്വേർഡ് കാൽവിൻ കെൻഡാലാണ് 1915 ൽ തൈറോക്സിൻ വേർതിരിച്ചെടുത്തത്.

ധർമ്മം

തൈറോയ്ഡ് ഹോർമോണുകൾ ശരീരത്തിലെ മിക്കവാറും എല്ലാ കോശങ്ങളിലും പ്രവർത്തിക്കുന്നു. അവ ആൽക്കലിക്ക് മെറ്റബോളിക് നിരക്ക് വർദ്ധിപ്പിക്കുന്നതിനും പ്രോട്ടീൻ ഉപാപചയപ്രവർത്തനങ്ങളെ ബാധിക്കുന്നതിനും നീളമുള്ള അസ്ഥികളുടെ വളർച്ചയെ (വളർച്ചാ ഹോർമോണിനൊപ്പം പ്രവർത്തിച്ച്) ന്യൂറൽ പക്വതയെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. മനുഷ്യ ശരീരത്തിലെ എല്ലാ കോശങ്ങളുടെയും ശരിയായ വികാസത്തിനും വ്യത്യസ്തതയ്ക്കും തൈറോയ്ഡ് ഹോർമോണുകൾ അത്യാവശ്യമാണ്. ഈ ഹോർമോണുകൾ പ്രോട്ടീൻ - കൊഴുപ്പ് - അന്നജ ഉപാപയപ്രവർത്തനങ്ങളെ നിയന്ത്രിച്ച് മനുഷ്യ കോശങ്ങൾ ഊർജ്ജം ഉപയോഗിക്കുന്നതിനെ ബാധിക്കുന്നു. അവ ജീവക ഉപാപചയ പ്രവർത്തനങ്ങളെയും ഉത്തേജിപ്പിക്കുന്നു. നിരവധി ഫിസിയോളജിക്കൽ, പാത്തോളജിക്കൽ ഉത്തേജനങ്ങൾ തൈറോയ്ഡ് ഹോർമോൺ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നു.

തൈറോയ്ഡ് ഹോർമോൺ മനുഷ്യരിൽ താപ ഉൽ‌പാദനത്തിലേക്ക് നയിക്കുന്നു. ന്യൂറോണൽ പ്രവർത്തനങ്ങളെ തടയുന്നതിന് തൈറോനാമൈനുകൾ ചില അജ്ഞാത സംവിധാനം വഴി പ്രവർത്തിക്കുന്നുണ്ട്. സസ്തനികളുടെ ശിശിരനിദ്രാ ചക്രങ്ങളിലും പക്ഷികളുടെ ശബ്ദ സ്വഭാവത്തിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ശരീര താപനിലയിലുണ്ടാകുന്ന കുത്തനെയുള്ള കുറവാണ് തൈറോനാമൈനുകൾ ശരീരത്തിൽ നൽകുന്നതിന്റെ ഒരു ഫലം.

അവലംബം

  1. References used in image are found in image article in Commons:Commons:File:Thyroid system.png#References.
  2. Irizarry, Lisandro (23 April 2014). "Thyroid Hormone Toxicity". Medscape. WedMD LLC. Retrieved 2 May 2014. {{cite web}}: Unknown parameter |name-list-format= ignored (|name-list-style= suggested) (help)
"https://ml.wikipedia.org/w/index.php?title=തൈറോയ്ഡ്_ഹോർമോണുകൾ&oldid=3396854" എന്ന താളിൽനിന്ന് ശേഖരിച്ചത്