Jump to content

"പല്ലവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: bn:পল্লব সাম্রাজ্য
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ru:Паллавы
വരി 36: വരി 36:
[[nl:Pallava's]]
[[nl:Pallava's]]
[[pl:Pallawowie]]
[[pl:Pallawowie]]
[[ru:Паллавы]]
[[simple:Pallava]]
[[simple:Pallava]]
[[sv:Pallava]]
[[sv:Pallava]]

11:02, 10 നവംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

பல்லவர்
Pallavas

Pallava kingdom c.645 CE during Narasimhavarman I
Official languages Tamil
and Sanskrit
Capital Kanchipuram
Government Monarchy
Preceding state Satavahana, Kalabhras
Succeeding states Cholas, Eastern Chalukyas

ഒരു പുരാതന തെക്കേ ഇന്ത്യന്‍ സാമ്രാജ്യമായിരുന്നു പല്ലവ സാമ്രാജ്യം (തെലുഗു: పల్లవ; തമിഴ്: பல்லவர்) . ആന്ധ്രയിലെ ശാതവാഹനരുടെ കീഴിലെ ജന്മി പ്രഭുക്കന്മാരായിരുന്ന പല്ലവര്‍ അമരാവതിയുടെ അധ:പതനത്തിനു ശേഷം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 4-ആം നൂറ്റാണ്ടോടെ ഇവര്‍ കാഞ്ചിപുരം ആസ്ഥാനമാക്കി. മഹേന്ദ്രവര്‍മ്മന്‍ I (571 – 630) , നരസിംഹവര്‍മ്മന്‍ I (630 – 668 CE) എന്നീ രാജാക്കന്മാര്‍ക്കു കീഴില്‍ ഇവര്‍ ശക്തിപ്രാപിച്ചു. തമിഴ് സംസാരിക്കുന്ന ഭൂപ്രദേശങ്ങളുടെ വടക്കു ഭാഗവും തെലുഗു സംസാരിക്കുന്ന പ്രദേശങ്ങളും ഇവര്‍ ആറു നൂറ്റാണ്ടോളം (9-ആം നൂറ്റാണ്ടുവരെ) ഭരിച്ചു.

ഇവരുടേ ഭരണകാലം മുഴുവന്‍ ബദാമി ചാലൂക്യരുമായും ചോള, പാണ്ഡ്യ രാജാക്കന്മാരുമായും ഇവര്‍ സ്ഥിരമായി തര്‍ക്കത്തിലും യുദ്ധത്തിലുമായിരുന്നു. ചോളരാജാക്കന്മാര്‍ ഒടുവില്‍ 8-ആം നൂറ്റാണ്ടില്‍ പല്ലവരെ യുദ്ധത്തില്‍ തോല്‍പ്പിച്ചു.

ദ്രാവിഡ വാസ്തുവിദ്യയുടെ പ്രോത്സാഹകര്‍ എന്ന നിലയിലാണ് പല്ലവര്‍ അറിയപ്പെടുന്നത്. ഇവരുടെ പ്രോത്സാഹനത്തില്‍ നിര്‍മ്മിച്ച ശില്പങ്ങള്‍ ഇന്നും മഹാബലിപുരത്ത് കാണാം. ഭീമാകാരമായ ശില്പങ്ങളും അമ്പലങ്ങളും നിര്‍മ്മിച്ച പല്ലവര്‍ തനത് ദ്രാവിഡ വാസ്തുവിദ്യയുടെ അടിസ്ഥാനങ്ങള്‍ നിര്‍വ്വചിച്ചു. പല്ലവ ഭരണകാലത്ത് ചീന സഞാരിയായ ഹുവാന്‍ സാങ്ങ് കാഞ്ചിപുരം സന്ദര്‍ശിച്ചു. ഹുവാന്‍ സാങ്ങ് തന്റെ ഗ്രന്ഥങ്ങളില്‍ പല്ലവ ഭരണത്തിന്റെ മഹിമയെ വാഴ്ത്തി.

"https://ml.wikipedia.org/w/index.php?title=പല്ലവർ&oldid=291725" എന്ന താളിൽനിന്ന് ശേഖരിച്ചത്