Jump to content

"വിക്കിപീഡിയ സംവാദം:ശൈലീപുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 160: വരി 160:


:ഇന്നത്തെ പത്രങ്ങള്‍ നോക്കുക, പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തെക്കുറിച്ച് പറയുന്ന വാര്‍ത്തയില്‍ വി.എസ്. അച്യുതാനന്ദനെ കുറിക്കുന്ന സ്ഥലങ്ങളില്‍ വിക്കിയിലെ രീതിയില്‍ തന്നെയാണെഴുതിയിരിക്കുന്നത്. കേന്ദ്രമന്ത്രിസഭയെ കുറിച്ച് പറയുന്നിടത്ത് എ.കെ. ആന്റണിയെന്നു തന്നെയാണ്‌ എഴുതിയിരിക്കുന്നത്(മംഗളവും മാതൃഭൂമിയുമാണ്‌ കണ്ടത്). കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുഖപ്രസിദ്ധീകരണമായ വിജ്ഞാന കൈരളിയും ഇതേ ശൈലിയാണ്‌ പിന്തുടരുന്നത്. ഈ സ്റ്റാന്‍ഡേര്‍ഡ്, പത്രപ്രവര്‍ത്തകനായ മന്‍ജിത്ത് ജീ തന്നെയാണ്‌ [[#പഴയ സംവാദത്താള്‍ പകര്‍ത്തിയത്|മുന്നോട്ടും വെച്ചത്]]. ഓണ്‍ലൈനില്‍ എകെ ആന്റണി, എ.കെ ആന്റണി, എകെ ആന്റണി, എ. കെ. ആന്റണി, എകെ. ആന്റണി,എ.കെ.ആന്റണി, എ.കെ. ആന്റണി എന്നൊക്കെ കാണാം. അധികവും എഴുതുന്ന വ്യക്തി സ്വീകരിച്ച രീതിയായി കരുതിയാല്‍ മതിയാവും--[[User:Praveenp|പ്രവീണ്‍]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 04:21, 27 മേയ് 2009 (UTC)
:ഇന്നത്തെ പത്രങ്ങള്‍ നോക്കുക, പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തെക്കുറിച്ച് പറയുന്ന വാര്‍ത്തയില്‍ വി.എസ്. അച്യുതാനന്ദനെ കുറിക്കുന്ന സ്ഥലങ്ങളില്‍ വിക്കിയിലെ രീതിയില്‍ തന്നെയാണെഴുതിയിരിക്കുന്നത്. കേന്ദ്രമന്ത്രിസഭയെ കുറിച്ച് പറയുന്നിടത്ത് എ.കെ. ആന്റണിയെന്നു തന്നെയാണ്‌ എഴുതിയിരിക്കുന്നത്(മംഗളവും മാതൃഭൂമിയുമാണ്‌ കണ്ടത്). കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുഖപ്രസിദ്ധീകരണമായ വിജ്ഞാന കൈരളിയും ഇതേ ശൈലിയാണ്‌ പിന്തുടരുന്നത്. ഈ സ്റ്റാന്‍ഡേര്‍ഡ്, പത്രപ്രവര്‍ത്തകനായ മന്‍ജിത്ത് ജീ തന്നെയാണ്‌ [[#പഴയ സംവാദത്താള്‍ പകര്‍ത്തിയത്|മുന്നോട്ടും വെച്ചത്]]. ഓണ്‍ലൈനില്‍ എകെ ആന്റണി, എ.കെ ആന്റണി, എകെ ആന്റണി, എ. കെ. ആന്റണി, എകെ. ആന്റണി,എ.കെ.ആന്റണി, എ.കെ. ആന്റണി എന്നൊക്കെ കാണാം. അധികവും എഴുതുന്ന വ്യക്തി സ്വീകരിച്ച രീതിയായി കരുതിയാല്‍ മതിയാവും--[[User:Praveenp|പ്രവീണ്‍]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 04:21, 27 മേയ് 2009 (UTC)

::നവീന്‍ പറഞ്ഞിരിക്കുന്ന അംഗീകൃത സര്വ്വകലാശാലകള്‍ ഏതൊക്കെയാണെന്നെനിക്കറിയില്ല. മലയാളഭാഷയില്‍ ശൈലി നിശ്ചയിക്കുന്നത് ആരാണെന്നുറപ്പുമില്ല. കുത്തിന്റെ സ്പേസിന്റെയും കാര്യത്തില്‍ സിദ്ധര്‍ത്ഥനും സുനിലും പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക. നവീന്റെ വാദത്തിനു പ്രധാന കാരണം അതാണ്‌. മൂന്നു പത്രസ്ഥാപനങ്ങളില്‍ എഴുത്തുകുത്തുകളുമായി ഇരുന്നിട്ടുണ്ട്. അവിടെയൊക്കെ ശൈലീപുസ്തകത്തില്‍ ഇതെപ്പറ്റി വ്യക്തമായി എഴുതിവച്ചിട്ടുണ്ട്. അതിപ്പോള്‍ വിക്കിയില്‍ പിന്തുടരുന്ന ശൈലിതന്നെ. ഇനി നവീന്‍ പറയുന്ന ഏതെങ്കിലും സര്വ്വകലാശാലകളെപ്പിന്തുടര്‍ന്ന് കേരളത്തിലെ പത്രങ്ങള്‍ ഇതൊക്കെ മാറ്റിയെഴുതിയിട്ടുണ്ടോ എന്നറിയില്ല. കുത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍വക വിജ്ഞാനകോശം വിക്കിക്കൊപ്പം തന്നെ.(അബ്ദുല്‍കലാം, ഡോ. എ.പി.ജെ. എന്ന താള്‍ അവിടെക്കാണുക) എന്നാല്‍ ഗിവണ്‍ നെയിമിനു ശേഷം ഒരു കോമകൂടി നല്‍കലാണവിടെക്കണ്ട വ്യത്യാസം. അതു സ്വീകരിക്കണമോ എന്നതില്‍ സംശയവുമുണ്ട്. [[ഉപയോക്താവ്:Manjithkaini|മന്‍‌ജിത് കൈനി]] 14:45, 27 മേയ് 2009 (UTC)

14:45, 27 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

റെഫറന്‍സ് കൊടുക്കുന്ന രീതി ഇവിടെയാണോ വേണ്ടത്? എഡിറ്റിങ് വഴികാട്ടിയില്‍ കൊടുത്ത് അവിടെക്ക് ഇവിടെ നിന്നും ഒരു കണ്ണി കൊടുത്താല്‍ മതിയാകും എന്ന് തോന്നുന്നു.--Vssun 11:12, 11 ജൂലൈ 2007 (UTC)[മറുപടി]

റെഫറന്‍സ് കൊടുക്കുന്ന രീതി ഇതില്‍ ചേര്‍ക്കണ്ട. എങ്ങനെയുള്ള റെഫറന്‍സുകള്‍ കൊടുക്കണം എന്നാണ് ഈ വിക്കി ശൈലീ താളില്‍ പ്രദിപാദിക്കുന്നത്. ഇവിടെ നമുക്ക് ഭാവിയില്‍ വിക്കിയുടെ വിവിധ ശൈലികള്‍ വികസിപ്പിച്ച് എടുക്കേണ്ടതാണ്. --Shiju Alex 11:22, 11 ജൂലൈ 2007 (UTC)[മറുപടി]

റഫറന്‍സുകള്‍

ഈ വിഭാഗം ശൈലീ പുസ്തകത്തില്‍ വേണ്ടതാണോ.. വിക്കിപീഡിയ:പരിശോധനായോഗ്യത എന്ന താളുമായി ലയിപ്പിക്കേണ്ടേ?--Vssun 21:45, 18 സെപ്റ്റംബര്‍ 2007 (UTC)

റഫറന്‍സുകളായി http://en.wikipedia.org/ ലിങ്കുകള്‍ കൊടുക്കാമോ? -- Karuthedam 03:44, 15 ഫെബ്രുവരി 2008 (UTC)[മറുപടി]

പാടില്ല. പക്ഷെ ഒരു ലേഖനത്തിന്റെ കറസ്പോണ്ടിങ്ങായ ഇന്റ‌‌ര്‍‌വിക്കി ലിങ്കുകള്‍ കൊടുക്കണം. അങ്ങനെ ചെയ്യുമ്പോല്‍ ഇതേ ലേഖനം മറ്റു ഭാഷകളിലും ഉണ്ടെന്നു മനസ്സിലാക്കാന്‍ സഹായകരമാവും.--ഷിജു അലക്സ് 03:52, 15 ഫെബ്രുവരി 2008 (UTC)[മറുപടി]

നിര്‍ബന്ധമായും ഒഴിവാക്കേണ്ട പ്രയോഗങ്ങള്‍

ഒരു സംശയം - പേരുകള്‍ക്കു മുന്നില്‍ ശ്രീ, ശ്രീമതി എന്നിവ ചേര്‍ക്കുന്നത്/പേരുകള്‍ക്കൊപ്പം മാസ്റ്റര്‍, മാഷ്,ടീച്ചര്‍ എന്നിവ ചേര്‍ക്കുന്നത് ഒഴിവാക്കണം. എന്ന് കണ്ടു - ഇതുപോലെ പേരുകള്‍ക്കു മുന്നില്‍ ജനാബ് , സഖാവ് തുടങ്ങിയവ ചേര്‍ക്കുന്നതും ഒഴിവാക്കേണ്ടതല്ലേ? ഷാജി 02:52, 17 നവംബര്‍ 2007 (UTC)

ഷാജിയോട് യോജിക്കുന്നു. കൂടാതെ മറ്റുള്ളവരുടേയും അഭിപ്രായം എന്തെന്നറിയാന്‍ താത്പര്യപ്പെടുന്നു.--സുഗീഷ് 06:54, 17 നവംബര്‍ 2007 (UTC)


ഒരു വ്യക്തി ഏതു പേരിലാണോ കൂടുതല്‍ അറിയപ്പെടുന്നത് ആ പേരില്‍ തന്നെ തലക്കെട്ടു വേണം എന്നതാണ്‌ പുതിയ നയം. അപ്പോള്‍ ഒരാള്‍ ജനാബ് അല്ലെങ്കില്‍ സഖാവ് എന്ന കുറിയോടുകൂടിയാണ്‌ കൂടുതലായി അറിയപ്പെടുന്നതെങ്കില്‍ അതു ചേര്‍ക്കാം. അല്ലെങ്കില്‍ ഒഴിവാക്കണം--അനൂപന്‍ 07:58, 17 നവംബര്‍ 2007 (UTC)

സിങ്ങ്,കിങ്ങ് എന്നീ വാക്കുകള്‍ക്കു പകരം സിങ്,കിങ് എന്നു പ്രയോഗിക്കുന്നതായിരിക്കും ഉചിതം. അതേ സമയം സിങിനെ,കിങിനെ എന്നതിനു പകരം സിങ്ങിനെ കിങ്ങിനെ എന്നിങ്ങിനെ ഉപയോഗിക്കണം :Karuthedam 08:51, 4 ഫെബ്രുവരി 2008 (UTC)[മറുപടി]

വ്യാകരണപരമായി അതാണോ ശരി? --ഷിജു അലക്സ് 08:55, 4 ഫെബ്രുവരി 2008 (UTC) പത്രങ്ങളിലും മറ്റും സിങ്ങ് എന്ന് ഉപയോഗിച്ചു കാണുന്നു.അതു തുടരുന്നതല്ലെ ഭംഗി--Sahridayan 09:19, 4 ഫെബ്രുവരി 2008 (UTC)[മറുപടി]

പത്രങ്ങള്‍ വ്യത്യസ്ത പ്രയോഗ രീതികളാണു പിന്തുടരുന്നതു. മാത്രുഭൂമി "സിങ്ങ്" എന്നു എഴുതുംബോള്‍ മലയാള മനോരമ "സിങ്" എന്നും ദേശാഭിമാനി "ബീജിങ്" എന്നും മംഗളം "യുവ്രാജ്‌ സിംഗ്‌" എന്നും എഴുതുന്നു. English ഉച്ചാരണ പ്രകാരം "സിങ്"/"ബീജിങ്" അല്ലെങ്കില്‍ "സിംഗ്‌" ആയിരിക്കും കൂടുതല്‍ അനുയോജ്യം. I am very much new to wiki. Please decide depending on what all things you consider in such a situation. വ്യാകരണ പ്രശ്നം ചോദിക്കാന്‍ അനുയോജ്യനായ ഒരാളെ കിട്ടിയാല്‍ ഉടന്‍ ചോദിച്ചു വ്യക്തമാക്കാം.--Karuthedam 02:56, 5 ഫെബ്രുവരി 2008 (UTC)[മറുപടി]

എന്നാല്‍ മൂലഭാഷയിലെ അക്ഷരങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ സിംഹ് എന്നാണ്‌ ശരി.. ഇത് കാണുക. എങ്കിലും ഉച്ചാരണത്തില്‍ സിങ് ആണ്‌ കൂടുതല്‍ അടുത്തു വരുക. സിങ്ങിനെ സിങ്ങിന്റെ എന്നിങ്ങനെ യോജിക്കുമ്പോള്‍ ദ്വിത്വസന്ധി വരും. --Vssun 03:37, 5 ഫെബ്രുവരി 2008 (UTC)[മറുപടി]

ഇന്നത്തെ മാത്രുഭൂമിയില്‍ "സിങ്" എന്നാണു പ്രയോഗിച്ചു കാണുന്നത്. പഴയ മലയാള പുസ്തകങ്ങളില്‍ "സിംഹ്" എന്നു കണ്ടിട്ടുണ്ടെങ്കിലും ഈയിടെയായി അങ്ങിനെ അധികം കാണാറില്ല. "സിങ്" വ്യാകരണ പരമായി തെറ്റാണെന്ന് ആരെങ്കിലും അഭിപ്രായപ്പെടുന്നില്ലെങ്കില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന പ്രയോഗം എന്ന നിലയില്‍ അത് സ്വീകരിക്കാമെന്നു തോന്നുന്നു.--Karuthedam 07:20, 7 ഫെബ്രുവരി 2008 (UTC)

ഒരു നിര്‍ദ്ദേശം ‍

(യുക്തമെങ്കില്‍ സ്വീകരിക്കാം)

  • ലേഖനഘടന:
    • ആദ്യം തലക്കെട്ടിന് ഒറ്റവാക്യത്തിലുള്ള ഒരു നിര്‍വചനം/വിവരണം.
    • തൊട്ടുതാഴെ, ഒരു ഖണ്ഡികകിലൊതുങ്ങുന്ന ഒരു ലഘുവിവരണം.
    • കൂടുതല്‍ വിവരങ്ങള്‍ ക്രമത്തില്‍ അതിനു താഴെ.
  • ലേഖനത്തിന്റെ ആഴം:
    • കുറഞ്ഞപക്ഷം, പത്താന്തരം പഠിച്ച ഒരാള്‍ക്ക് ലിഖിത വിഷയത്തില്‍ ഒരു സാമാന്യജ്ഞാനം ലഭിക്കാന്‍വേണ്ടത്ര കാര്യങ്ങള്‍

വിക്കിയിലെ ലേഖനങ്ങളുടെ രചനാശൈലി ഏകോപിപ്പിക്കാന്‍ ഈ രീതി പ്രയോജനപ്പെടുമെന്നു കരുതുന്നു. ബിപിന്‍ 15:06, 15 ഓഗസ്റ്റ്‌ 2008 (UTC)

ആദ്യത്തെതും രണ്ടാമത്തെതും ചെയ്യുന്നത് ഒന്നു തന്നെയല്ലേ? നിര്‍വ്വചനം ഇതു രണ്ടും ഏകോപിച്ച ഇപ്പോഴുള്ള രീതി തന്നെയാണു കൂടുതല്‍ യുക്തം എന്നു തോന്നുന്നു. ബാക്കി കാര്യങ്ങളോടു യോജിക്കുന്നു. ഇക്കാര്യത്തില്‍ ഒരഭിപ്രായം കൂടിയുണ്ട്. അവസാനത്തെ നിര്‍ദ്ദേശം പ്രാവര്‍ത്തികമാകണമെങ്കില്‍ മലയാളത്തില്‍ അധികം ഉപയോഗിക്കാത്ത മലയാളം വാക്കുകള്‍ (പ്രത്യേകിച്ചും ശാസ്ത്ര,ഗണിതശാസ്ത്ര മേഖലകളിലെ ലേഖനങ്ങളില്‍) ഉപയോഗിക്കുമ്പോള്‍ പരിചിതമായ ഇംഗ്ലീഷ് വാക്കുകള്‍ ബ്രാക്കറ്റിനകത്ത് നല്‍കുക(ഉദാഹരണം കോമ്പസ്സ്:വൃത്തലേഖിനി ) കൂടി ചെയ്യണം. അല്ലാത്ത പക്ഷം ഇത് വിപരീതഫലം ഉളവാക്കുകയും ലേഖനം വായിക്കുന്ന വ്യക്തി വാക്കുകളുടെ അര്‍ത്ഥം തെരഞ്ഞ് ശബ്ദതാരാവലി കൂടി നോക്കേണ്ടി വരികയും ചെയ്യും. --Anoopan| അനൂപന്‍ 15:42, 15 ഓഗസ്റ്റ്‌ 2008 (UTC)

മലയാളത്തിലെ മറ്റ് അച്ചടിച്ച വിജ്ഞാനകോശങ്ങള്‍ സമാനമായ ശൈലി അവലംബിച്ചിട്ടുണ്ട് എന്നറിഞ്ഞാലും. ഒറ്റവാക്യത്തിലുള്ള ഒരു നിര്‍വചനം/വിവരണം, പ്രസ്തുത വിഷയം പെട്ടന്ന് മനസ്സിലാക്കുവാനും, ഓര്‍ത്തിരിക്കുവാനും സഹായിക്കും. കൂടാതെ, വാക്യങ്ങള്‍ മിതവും സാരവത്തുമായിരിക്കാന്‍ ഉപകരിക്കും. വൃത്തലേഖിനിപ്രശ്നം ഒരു പിഴവാണ്; മനപ്പൂര്‍വ്വമല്ല. ക്ഷമിച്ചാലും. - ബിപിന്‍ 15:54, 15 ഓഗസ്റ്റ്‌ 2008 (UTC)

മലയാളത്തിലെ മറ്റേതെങ്കിലും വിജ്ഞാനകോശങ്ങളെ നമ്മള്‍ അവലംബം ആക്കേണ്ടതില്ല എന്നാണെന്റെ അഭിപ്രായം. വൃത്തലേഖിനി ഒരു ഉദാഹരണം മാത്രം . സമാന എല്ലാ സാഹചര്യങ്ങളിലും ഇതേ ശൈലി അവലംബിക്കുന്നത് നന്നായിരിക്കുമെന്നെന്റെ അഭിപ്രായം--Anoopan| അനൂപന്‍ 15:58, 15 ഓഗസ്റ്റ്‌ 2008 (UTC)

ഒരു ശൈലി അപ്പടി പകര്‍ത്താനല്ല; ഉചിതമെങ്കില്‍ വേണ്ടമാറ്റങ്ങളൊടെ സ്വീകരിക്കാം എന്നാണ് നിര്‍ദ്ദേശം. - ബിപിന്‍ 16:07, 15 ഓഗസ്റ്റ്‌ 2008 (UTC)

ലേഖനത്തിന്റെ തുടക്കം തലക്കെട്ടിന് ഒറ്റവാക്യത്തിലുള്ള ഒരു നിര്‍വചനം/വിവരണത്തിലായിരിക്കണം എന്ന കാര്യത്തില്‍ ആര്‍ക്കും ഏതിപ്പ് ഉണ്ടാവില്ല. അങ്ങിനെയല്ലാത്ത ധാരാളം ലേഖനങ്ങള്‍ വിക്കിയിലുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 15:40, 17 ഓഗസ്റ്റ്‌ 2008 (UTC)

പേരിന്റെ ഇനീഷ്യല്‍

കെ.വി. പുട്ടപ്പ എന്ന ലേഖനത്തിന്റെ സംവാദത്തില്‍ പേരിന് ഇനീഷ്യല്‍ നല്‍കേണ്ടതെങ്ങനെ എന്ന ഒരു ചോദ്യമുണ്ട്. വിക്കിയില്‍ ഇതിന് ഒരു ശൈലിയുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഇത് കെ.വി. പുട്ടപ്പ എന്നാണോ വേണ്ടതെന്ന് തീര്‍ച്ചപ്പെടുത്തണം. വിക്കിയിലെ ചില പഴയ എഡിറ്റുകള്‍ റഫര്‍ ചെയ്ത് ഈയുള്ളവനും ചില തലക്കെട്ടുകളിലെ ഇനീഷ്യലുകള്‍ക്കിടയിലെ സ്പേസ് കളഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് വിക്കിപീഡിയ ആധാരമാക്കുകയാണെങ്കില്‍ കെ. വി. പുട്ടപ്പ എന്നാണ് വരേണ്ടത്. പക്ഷെ ഇത്തരത്തിലുള്ള പി. എസ്. വാര്യര്‍ ഇവിടെ മായ്ക്കുകയും ചെയ്തിട്ടുണ്ട്. മലയാളം വിക്കിപീഡിയയില്‍ പിന്തുടരേണ്ട ശൈലി ഏതാണ്? കെ.വി പുട്ടപ്പ അല്ലെങ്കില്‍ കെ. വി. പുട്ടപ്പ? --സിദ്ധാര്‍ത്ഥന്‍ 14:22, 21 സെപ്റ്റംബര്‍ 2008 (UTC)

കെ.വി. പുട്ടപ്പ ആണു ശരി. ഇദ്ദേഹത്തിന്റെ കാര്യത്തില്‍ കൂടുതല്‍ യോജിച്ച തലക്കെട്ട് കുവേം‌പു ആണെന്നാണ് എന്റെ അഭിപ്രായം--Anoopan| അനൂപന്‍ 14:24, 21 സെപ്റ്റംബര്‍ 2008 (UTC)

എന്റെ അഭിപ്രായത്തില്‍ ഇനീഷ്യലുകളുടെ ഇടയില്‍ സ്പേസ് വേണ്ട. ഇതിന്റെ നയം രൂപീകരിച്ചിട്ട് ശൈലീ പുസ്തകത്തില്‍ ചേര്‍ക്കണം. അപ്പോല്‍ പിന്നെ ഇങ്ങനുള്‍ല സം‌ശയം ഒഴിവാകും. --Shiju Alex|ഷിജു അലക്സ് 14:33, 21 സെപ്റ്റംബര്‍ 2008 (UTC)

സ്പേസ് വേണ്ട എന്നാണ് എന്‍റെയും അഭിപ്രായം. അബ്റീവേഷനുകളില്‍ വിട്ടുപോയ ഭാഗം ഉണ്ട് എന്ന് കാണിക്കാനാണ് കുത്ത്/വിരാമം) (.) ചേര്‍ക്കുന്നത്. സ്പേസ് കൊടുക്കുന്നതിനും സമാനമായ എങ്കിലും വ്യത്യാസമുള്ള കര്‍ത്തവ്യമാണ് നിര്‍‍വഹിക്കാനുള്ളത്. അതിനാല്‍ രണ്ടും കൂടെ ചേര്‍ക്കേണ്ട ആവശ്യമില്ല. --ചള്ളിയാന്‍ ♫ ♫ 05:10, 26 സെപ്റ്റംബര്‍ 2008 (UTC)

സഹായം:കീഴ്‌വഴക്കം#ചുരുക്കെഴുത്ത് എന്ന താളില്‍ ഈ ശൈലിയെക്കുറിച്ചുള്ള വിക്കി നയം കീഴ്വഴക്കം ഉണ്ട്. അത് ഈ താളിലേക്കു ചേര്‍ക്കണോ --Vssun 05:19, 26 സെപ്റ്റംബര്‍ 2008 (UTC)

ചേര്‍ക്കുന്നത് നല്ലതായിരിക്കും. ഇവിടെയെങ്കിലും ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താം. രണ്ടു കൊല്ലം മുമ്പ് തുടങ്ങിയ സംവാദത്തിന് ഇനിയും തീരുമാനമായിട്ടില്ല! --സിദ്ധാര്‍ത്ഥന്‍ 05:29, 26 സെപ്റ്റംബര്‍ 2008 (UTC)

ചേര്‍ക്കുന്നതായിരിക്കും നല്ലത്. ശൈലീപുസ്തകം ആണു ഇത്തരം സം‌ഗതികള്‍ ചേര്‍ക്കാന്‍ പറ്റിയ ഇടം എന്ന് തോന്നുന്നു. കീഴ്‌വഴക്കം ഒക്കെ നോക്കുന്നവര്‍ കുറവാണെന്നു തോന്നുന്നു. അതു കൊണ്ടാനല്ലൊ ഇപ്പോ ഇങ്ങനെ ഒരു ചര്‍ച്ച തന്നെ വന്നത്. --Shiju Alex|ഷിജു അലക്സ് 05:33, 26 സെപ്റ്റംബര്‍ 2008 (UTC)


പഴയ സംവാദത്താള്‍ പകര്‍ത്തിയത്

നാമം ചുരുക്കുമ്പോള്‍

എന്റെ അഭിപ്രായമാണു്, അതു കൊണ്ടു തന്നെ തള്ളിക്കളയാന്‍ പ്രാപ്തവുമാണു്.

എസ് കെ പൊറ്റെക്കാട്ട് : അഭികാമ്യം

ഇനി തീരുമാനം മറിച്ചാണെങ്കില്‍, പിന്തുടരാനും മടിയില്ല.

കെവി 08:17, 23 ഫെബ്രുവരി 2006 (UTC)[മറുപടി]

ചുരുക്കെഴുത്തുകള്‍

ചുരുക്കെഴുത്തുകളുടെ ഏകീകരണത്തിനു ഒരു വ്യക്തമായ കീഴ്‌വഴക്കത്തിനുള്ള സമയം അതിക്രമിച്ചെന്നു തോന്നുന്നു. പല താളുകളും പല മാനദണ്ഡങ്ങള്‍ സ്വീകരിച്ചിരിക്കുന്നു. ചുരുക്കെഴുത്തിനു കുത്തിനു ശേഷം ഒരു സ്പേസ് എന്ന് സാമാന്യ രീതിയാണ് അഭികാമ്യം(ഉദാ: ഒ. എന്‍. വി. കുറുപ്പ്) എന്നെനിക്കു തോന്നുന്നു. മറ്റുള്ളവരുടെ അഭിപ്രായം അറിയിക്കുക--പ്രവീണ്‍:സംവാദം‍ 09:59, 27 ഓഗസ്റ്റ്‌ 2006 (UTC)

  • ചുരുക്കെഴുത്തുകളില്‍ സാധാരണ സ്വീകരിക്കുന്നത് ഈ ശൈലി അല്ല എന്നു തോന്നുന്നു പ്രവീണ്‍. ഒ.എന്‍.വി. കുറുപ്പ് -അതായത് പൂര്‍ണനാമത്തിനു തൊട്ടുമുന്‍‌പുള്ള ചുരുക്കെഴുത്തിനു മാത്രം സ്പേസ് നല്‍കുക. ഉദാ: പി.ജെ. ജോസഫ്, പി.ടി. ഉഷ, എന്നിങ്ങനെ. മലയാളം അച്ചടിയിലും പൊതുവേ ഈ രീതിയാണു പിന്തുടരുന്നത്. കൂടുതല്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനത്തിലെത്താം. ഏതായാലും കുറച്ചു നാളത്തേക്കെങ്കിലും ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ റിഡിറക്ടൂകളെ ആശ്രയിക്കുകയേ നിവര്‍ത്തിയുള്ളൂ.
മന്‍‌ജിത് കൈനി (വരൂ, സംസാരിക്കാം)05:18, 28 ഓഗസ്റ്റ്‌ 2006 (UTC)

ചുരുക്കെഴുത്തിനെക്കുറിച്ച ഞാന്‍ പഠീച്ചത് ഇവിടെ എഴുതാം. പേര്‍ ഇനിയും ഉണ്ട്, ഇത് ചുരുക്കമാണ് എന്ന കാണിക്കാനാണ് (.) കൊടു--ചള്ളിയാന്‍ 18:23, 28 ഏപ്രില്‍ 2007 (UTC)ക്കുന്നത്. അതായത് തൂടരും എന്നര്‍ത്ഥത്തില്‍. അതിനുശേഷം സ്പേസ് വേണ്ട. എന്നാല്‍ പേര്‍ പൂര്‍ണ്ണ രൂപത്തില്‍ എഴുതുകയാണെങ്കില്‍ ഇടാക്ക് സ്പേസ് വേണം. സി.ബീ.ഐ. എന്ന് അല്ലെങ്കില്‍ സെണ്ട്രല്‍ ബ്യൂറോ ഒഫ് ഇനര്‍ട്ട്സ് എന്നും എഴൂതണം. ഇപ്പോഴത്തെ രീതി ശരീയാണ് എന്ന് വിശ്വസിക്കുന്നു. --ചള്ളിയാന്‍ 18:23, 28 ഏപ്രില്‍ 2007 (UTC)

1. മേല്‍പ്പറഞ്ഞ സം‌വാദത്തില്‍ ഞാന്‍ സൂചിപ്പിച്ച പോലെ, പാശ്ചാത്യര്‍ വ്യക്തികളുടെ പേരുകളില്‍ കുത്തിട്ട ചുരുക്കെഴുത്തും അല്ലാത്ത വാക്കുകളില്‍ കുത്തില്ലാത്ത രൂപവും ഉപയോഗിക്കുന്നു എന്ന വസ്തുത (അനേകമനേകം ഉദാഹരണങ്ങള്‍) - എന്റെ അറിവാണ്‌, ഭിന്നാഭിപ്രായമുള്ളവര്‍ രേഖപ്പെടുത്തുക.

2. കീഴ്വഴക്കങ്ങളും ശൈലികളും എന്തുതന്നെയായാലും ചിത്രത്തിന്റെ ഔദ്യോഗികനാമത്തിനെ മാനിക്കേണ്ട ചുമതല. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ഇതൊന്നും അറിയില്ലെങ്കില്‍പ്പോലും അവരുടെ ചിത്രത്തിന്റെ പേര് അവരുടെ അവകാശമല്ലേ?

ഇവിടെയുള്ള ലേഖകര്‍ ദയവായി ഈ സം‌വാദത്തില്‍ പങ്കെടുത്ത് എത്രയും വേഗം പാവം സേതുരാമയ്യരെ തിരിച്ചുവിടലില്‍ (റീഡയറക്റ്റ്) നിന്നു രക്ഷിക്കാന്‍ അപേക്ഷ. << പെരുവഴിക്കൊള്ളക്കാരന്‍ 22:26, 20 ജൂണ്‍ 2008 (UTC)


ഇപ്പോഴുള്ള കീഴ്വഴക്കം

വ്യക്തികളുടെയോ സ്ഥാപനങ്ങളുടേയോ പേരുകള്‍ ചുരുക്കിയെഴുതുമ്പോള്‍ വ്യക്തമായൊരു മാനദണ്ഡം സ്വീകരിക്കുക. ഈ ഒരു കാര്യത്തില്‍ ഏറെക്കുറെ സ്വീകാര്യതയുള്ളത് ഇപ്രകാരമുള്ള ചുരുക്കെഴുത്താണു്.

ഉദാഹരണം: 
എസ്.കെ. പൊറ്റെക്കാട്ട് / എം.ടി. വാസുദേവന്‍ നായര്‍/ബി.ബി.സി. - അഭികാമ്യം
എസ് കെ പൊറ്റെക്കാട്ട് / എസ്. കെ. പൊറ്റെക്കാട്ട് / എസ്.കെ പൊറ്റെക്കാട്ട് /എസ്. കെ. പൊറ്റെക്കാട്ട്- അനഭികാമ്യം

ഈ കീഴ്വഴക്കം വിക്കിപീഡിയ ശൈലീ പുസ്തകത്തില്‍ ചേര്‍ക്കുന്നതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക.

  • അനുകൂലിക്കുന്നു ഈ കീഴ്വഴക്കം ശൈലിയാക്കാന്‍ അനുകൂലിക്കുന്നു.--സിദ്ധാര്‍ത്ഥന്‍ 06:56, 4 ഒക്ടോബര്‍ 2008 (UTC)

  • അനുകൂലിക്കുന്നു പുസ്തകത്തില്‍ എഴുതി ചേര്‍ക്കാം--117.196.164.67 16:24, 5 ഒക്ടോബര്‍ 2008 (UTC) ഐ.പി. വോട്ട് വേണ്ട. --Vssun 05:28, 6 ഒക്ടോബര്‍ 2008 (UTC)
  • അനുകൂലിക്കുന്നു --Vssun 05:28, 6 ഒക്ടോബര്‍ 2008 (UTC)
  • അനുകൂലിക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 05:56, 6 ഒക്ടോബര്‍ 2008 (UTC)
 ശൈലീ പുസ്തകത്തിലേക്ക് ചേര്‍ത്തു. --സിദ്ധാര്‍ത്ഥന്‍ 18:19, 9 ഒക്ടോബര്‍ 2008 (UTC)

ഒക്ടോബര്‍

ഒക്ടോബര്‍ എന്ന് ഉപയോഗിക്കണം എന്നാണ്‌ ഇപ്പോഴുള്ള ശൈലി. ഒക്റ്റോബര്‍ എന്ന് ആക്കാന്‍ നിര്‍ദ്ദേശിക്കുന്നു. --Vssun 05:30, 6 ഒക്ടോബര്‍ 2008 (UTC)

തര്‍ജ്ജമ

തര്‍ജ്ജമ ചെയ്യേണ്ട ലേഖനങ്ങള്‍ എന്ന സൂചിക ഇനിയും ആവശ്യമുണ്ടോ ? --ബിപിന്‍ 19:26, 16 നവംബര്‍ 2008 (UTC)

 സൂചിക നീക്കിയിട്ടുണ്ട്. ആവശ്യമില്ലാത്ത സൂചികകള്‍ ധൈര്യമായി നീക്കം ചെയ്തോളൂ ബിപിന്‍ --സാദിക്ക്‌ ഖാലിദ്‌ 08:28, 17 നവംബര്‍ 2008 (UTC)

അംഗിരസ്/അംഗിരസ്സ്

ലേഖനങ്ങളെഴുതാന്‍ സാവകാശം കിട്ടുന്നില്ല. അതുകൊണ്ട് സമയം കിട്ടുമ്പോള്‍ അകാരാദി സംശോധനം നടത്താന്‍ ആഗ്രഹിക്കുന്നു. അക്ഷരത്തെറ്റും വ്യാകരണത്തെറ്റും തിരുത്താന്‍ തുടങ്ങുമ്പോഴാണ്‌ ശൈലികള്‍ ഏകീകരിക്കാത്തതിന്റെയും ശൈലീപുസ്തകത്തില്‍ രേഖപ്പെടുത്താത്തതിന്റെയും കുറവുകള്‍ കാണാന്‍ കഴിയുന്നത്. ശൈലി നിജപ്പെടുത്തുന്നതു സംബന്ധിച്ച കൂടുതല്‍ പ്രശ്നങ്ങള്‍ സജീവമായി ഉന്നയിക്കുകയും തീരുമാനത്തിലെത്തുകയും ശൈലീപുസ്തകം വിപുല‍പ്പെടുത്തുകയും ചെയ്യുകയാണെങ്കില്‍ നന്നായിരുന്നു. തിരുത്തുമ്പോള്‍ ആദ്യമായി വന്ന പ്രശ്നം ഇതാണ്‌: അംഗിരസ് എന്നെഴുതണോ അംഗിരസ്സ് എന്നെഴുതണോ?

എന്റെ അഭിപ്രായം ഇതാണ്‌: സംസ്കൃതത്തിലെ വിസര്‍ഗ്ഗാന്തപദങ്ങള്‍ക്ക് മലയാളത്തില്‍ സകാരം ഇരട്ടിക്കണമെന്നതാണ്‌ നയം.തച്ചന്റെ മകന്‍ 15:03, 20 മാര്‍ച്ച് 2009 (UTC)

അംഗിരസ്സ് എന്നാണ് സര്‍വ്വവിജ്ഞാനകോശത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏകീകരിക്കേണ്ടവ സംവാദത്തിലോ പഞ്ചായത്തിലോ സമവായത്തിനായി സമര്‍പ്പിക്കാവുന്നതാണ്. --സാദിക്ക്‌ ഖാലിദ്‌ 19:26, 20 മാര്‍ച്ച് 2009 (UTC)

എ.ഡി/ബി.സി.

വിക്കിപീഡിയ ശൈലി സംബന്ധിച്ച ചര്‍ച്ച ഇവിടെ തന്നെ ഉചിതം എന്നു കരുതുന്നു:

ക്രിസ്തുവിനു മുന്‍പും പിന്‍പും ഉള്ള കാലഘട്ടങ്ങള്‍ സൂചിപ്പിക്കാന്‍ നിരവധി പ്രയോഗങ്ങള്‍ നമുക്കുണ്ട്. BC-യെ സൂചിപ്പിക്കാന്‍ ക്രി.മു.(ക്രിസ്തുവിനു മുന്‍പ്) AD-യെ സൂചിപ്പിക്കാന്‍ ക്രി.വ.(ക്രിസ്തുവര്‍ഷം),ക്രി.(ക്രിസ്ത്വബ്ദം), ക്രി.പി(ക്രിസ്തുവിനു മുന്‍പ്) തുടങ്ങി നിരവധി. പോരാത്തതിന്‌ എ.ഡി., ബി.സി.,ഏ.ഡി.,ബീ.സി... എന്നിവയും. ഇതിലേത് സ്വീകരിക്കണം എന്നതിനെ സംബന്ധിച്ച് വിക്കിപീഡിയര്‍ തീരുമാനത്തിലെത്തിയതായി അറിവില്ല. ഇല്ലയെങ്കില്‍ സമവായത്തിനായി ഈ പ്രശ്നം മുന്നോട്ടുവെക്കുന്നു.തച്ചന്റെ മകന്‍ 14:24, 23 മാര്‍ച്ച് 2009 (UTC)

ഇതിനും പുറമേ.. സി.ഇ., ബി.സി.ഇ. എന്നിവയുമുണ്ട്..ഓരോരുത്തര്‍ക്കും താല്പര്യമുള്ളത് ഉപയോഗിക്കാം എന്നാണ് എന്റെ അഭിപ്രായം.. എങ്കിലും ക്രിസ്തുവിന് പിന്‍പ് എന്നത് മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്നാണ് അത് ഒഴിവാക്കണം എന്നും അഭിപ്രായപ്പെടുന്നു.. --Vssun 17:27, 23 മാര്‍ച്ച് 2009 (UTC)

തലക്കെട്ടിലെ ബഹുവചനം

തലക്കെട്ടിലെ ബഹുവചനപ്രയോഗം പരമാവധി ഒഴിവാക്കണം. (ഉദാഹരണം :മലയാളികള്‍) അര്‍ത്ഥം മനസിലാക്കാന്‍ പ്രയാസമുള്ളിടങ്ങളിലല്ലാതെ തലക്കെട്ടില്‍ ബഹുവചനം ചേര്‍ക്കുന്നത് അനാവശ്യമാണ്. ഇതിനെ പിന്തുടരേണ്ട ഒരു ശൈലിയാക്കി ഈ ശൈലീപുസ്തകത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ താല്പര്യപ്പെടുന്നു. --Vssun 08:53, 2 ഏപ്രില്‍ 2009 (UTC)

തലക്കെട്ടില്‍ ബഹുവചനം പരമാവധി ഒഴിവാന്നുന്നതിനെ അനുകൂലിക്കുന്നു. തിരിച്ചുവിടലുകള്‍ ആവാമെന്ന് തോന്നുന്നു --സാദിക്ക്‌ ഖാലിദ്‌ 08:56, 2 ഏപ്രില്‍ 2009 (UTC)

float--പ്രവീണ്‍:സം‌വാദം 05:19, 7 ഏപ്രില്‍ 2009 (UTC)

കുത്തും സ്പേസും വേണം

വിക്കിയിലെ ശീര്‍‌‍ഷകങ്ങളില്‍ വരുത്തുന്ന മാറ്റത്തെപ്പറ്റി ഒരു സംശയം. ചുരുക്കിയെഴുതുന്ന (അബ്രീവിയേറ്റ് ചെയ്യുന്ന) വാക്കുകള്‍ക്ക് ശേഷം ഒരു കുത്തും ഒരു സ്പേസും ഇടണം എന്നാണ് ടൈപ് റൈറ്റിംഗിലെ നിയമം. എന്നാല്‍ വിക്കി നയം വ്യത്യസ്തമാണ്. കുത്ത് കഴിഞ്ഞ് സ്പേസ് വേണ്ടത്രേ. ആരൊക്കെച്ചേര്‍ന്നാണോ എന്തോ ഈ നയങ്ങളൊക്കെ ഉണ്ടാക്കിയത്. ഒരു കാര്യം പറയട്ടെ. അംഗീകൃത സര്‍വകലാശാലകളൊക്കെ ഞാന്‍ ആദ്യം പറഞ്ഞ രീതിയാണ് പിന്തുടരുന്നത്. ഉദാഹരണത്തിന് പാറക്കല്‍ അശോകന്‍ എന്നത് പി. അശോകന്‍ എന്ന് ചുരുക്കാം. അല്ലാതെ പി.അശോകന്‍ എന്നല്ല. രണ്ട് ഇനിഷ്യലുകളുണ്ടെങ്കിലും ഇതാണ് രീതി. പി. കെ. കൃഷ്ണമേനോന്‍ എന്നെഴുതണം. പി.കെ. കൃഷ്ണമേനോന്‍ എന്നല്ല. കാണാനുള്ള ഭംഗിനോക്കി വിക്കി നയം രൂപീകരിച്ചതാണെങ്കില്‍ പലരുടെയും ഔദ്യോഗിക നാമത്തിലുള്ള ചിഹ്നനരീതി ആകില്ല വിക്കിപീഡിയയില്‍ ഉണ്ടാവുക. ഒരു വിജ്ഞാനകോശത്തെ സംബന്ധിച്ച് ഇത് തീരെ ശോഭനീയവുമല്ല. --Naveen Sankar 07:22, 26 മേയ് 2009 (UTC)[മറുപടി]

പൊതുവേ ഉപയോഗിക്കുന്ന രീതി തന്നെയാണ്‌ വിക്കിപീഡിയയിലും, പൊതുവേ അതത്ര സ്റ്റാന്‍ഡേര്‍ഡ് ആണെന്നു തോന്നുന്നില്ല ;-), ഈ താളില്‍ പി.കെ. കൃഷ്ണമേനോന്‍ എഴുതിയിരിക്കുന്നതു കാണുക. മാതൃഭൂമി തന്നെ എ.കെ. ആന്റണി എന്നെഴുതിയിരിക്കുന്നതും കാണാം. കൂടുതല്‍ തിരഞ്ഞാല്‍ ചിലപ്പോള്‍ മാതൃഭൂമി തന്നെ ഇതു ലംഘിച്ചും എഴുതിയിരിക്കുന്നതു കാണാമായിരിക്കും--പ്രവീണ്‍:സം‌വാദം 07:47, 26 മേയ് 2009 (UTC)[മറുപടി]
എതിര്‍ക്കുന്നു.. പ്രവീണാ.. ശക്തമായി എതിര്‍‌‍ക്കുന്നു. എ. കെ. ആന്റണി എന്നുതന്നെ വേണം. --Naveen Sankar 07:56, 26 മേയ് 2009 (UTC)[മറുപടി]
നവീനാ എന്നെ എതിര്‍ക്കണ്ട, ആശയത്തെ എതിര്‍ക്കൂ ;-)--പ്രവീണ്‍:സം‌വാദം 08:10, 26 മേയ് 2009 (UTC)[മറുപടി]
പ്രവീണനെയല്ല ആശയത്തെത്തന്നെയാണ് എതിര്‍ത്തത്. പ്രവീണനെ സംബോധന ചെയ്തൂ എന്നേയുള്ളൂ. മലയാളം വിക്കിയുടെ നയത്തെ എതിര്‍ക്കുന്നു. നാമകരണ സമ്പ്രദായത്തില്‍ ചുരുക്കെഴുത്തുകള്‍ക്ക് ശേഷം കുത്തും സ്പേസും വേണം. --Naveen Sankar 08:17, 26 മേയ് 2009 (UTC)[മറുപടി]

മലയാളം മാദ്ധ്യമങ്ങളില്‍ ഒട്ടു മിക്കവയിലും(ഞാന്‍ ശ്രദ്ധിച്ചിട്ടുള്ളവയില്‍) ഇനീഷ്യലുകള്‍ക്കിടയില്‍ സ്പേസ് ഇല്ലതെയാണു കാണാറ്. അതാവാം വിക്കിയിലും ഇങ്ങനെയൊരു കീഴ്വഴക്കം സൃഷ്ടിച്ചത്. അപ്പോള്‍‍ വിക്കിയില്‍ സജീവമായിരുന്ന ഉപയോക്താക്കള്‍ ചേര്‍ന്ന് ഇങ്ങനെ ചില കീഴ്‌വഴക്കങ്ങള്‍ സ്വീകരിച്ചതിനാലാണ്‌ ഇപ്പോള്‍ ഉള്ള ലേഖനങ്ങളിലൊക്കെ ഏകീകൃത സ്വഭാവം കൈവന്നിരിക്കുന്നത് എന്നു മനസിലാക്കുക. ഇനി ശൈലി മാറ്റണം എന്നുണ്ടെങ്കില്‍ അത് ബുദ്ധിമുട്ടായിരിക്കും. അതു കാരണം നവീന്‍ പറയുന്ന രീതിയില്‍ ഉള്ള പേരുകളില്‍ താളുകള്‍ തുടങ്ങി അതിനെ യഥാര്‍ത്ഥ താളിലേക്ക് റീഡയരക്ട് ചെയ്യുന്നതായിരിക്കും ഉചിതം. --Anoopan| അനൂപന്‍ 08:29, 26 മേയ് 2009 (UTC)[മറുപടി]

സിദ്ധാര്‍ഥന്‍ പറഞ്ഞപ്പോള്‍ത്തന്നെ സംശയിച്ച് സംശയിച്ചാണ് പ്രതികരിച്ചത്. ഇതിങ്ങനെയൊക്കേ ആകുള്ളൂ എന്നറിയാം. എന്നാലും ഒരു കീഴ്വഴക്കം - അത് തെറ്റാണോ അതോ ശരിയാണോ എന്നൊന്നും അറിയില്ല - സൃഷ്ടിച്ചിട്ട് അത് മാറ്റില്ല എന്ന് പറയാന്‍ എന്ത് എളുപ്പമാണ്. എനിക്ക് കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ ഇല്ല. ഒരു ഫുള്‍ സ്റ്റോപ് കഴിഞ്ഞാല്‍ രണ്ട് സ്പേസ് ഇടണം. അബ്റീവിയേഷനാണെങ്കില്‍ ഫുള്‍ സ്റ്റോപ്പിനു ശേഷം ഒരു സ്പേസ് ഇടണം എന്നൊക്കെയാണ് അംഗീകൃത സമ്പ്രദായങ്ങള്‍ എന്നാണ് എന്റെ അറിവുകള്‍. കോമയോ സെമികോളനോ ഒക്കെയാണെങ്കിലും അതിനുശേഷം ഒരു സ്പേസ് മതി. --Naveen Sankar 08:41, 26 മേയ് 2009 (UTC)[മറുപടി]
കൂടുതല്‍ ലേഖനങ്ങള്‍ ഈ രീതിയില്‍ രൂപപ്പെടുന്നതിനു മുന്‍പ് ഈ കാര്യത്തില്‍ ഒരു പുനര്‍‌‍വിചന്തനം ഉണ്ടാകണം എന്ന് അപേക്ഷിക്കുന്നു. കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പമാകുന്നതിനുമുന്‍പ് എല്ലാവരും ചേര്‍ന്നൊന്ന് ചിന്തിക്കൂ. --Naveen Sankar 08:46, 26 മേയ് 2009 (UTC)[മറുപടി]
ഇംഗ്ലീഷ് വിക്കിയും കുത്തും ഇടവും എന്ന രീതിയാണ് പിന്തുടരുന്നത്. ഇവിടവും ഇവിടവും കാണുക.--Naveen Sankar 08:58, 26 മേയ് 2009 (UTC)[മറുപടി]

കുത്തും സ്പേസും വേണം കാരണം, കുത്ത് കഴിഞ്ഞുള്ള സ്പേസാണ് വരികളെ വേര്‍പ്പെടുത്തുന്നത്. അല്ലെങ്കില്‍ വരികള്‍ തമ്മില്‍ ഒരു ബന്ധം ഉണ്ടാകും.--Jigesh talk 09:06, 26 മേയ് 2009 (UTC)[മറുപടി]

ഞാന്‍ പറഞ്ഞത് ഇപ്പോഴുള്ള താളുകള്‍ മുഴുവന്‍ മാറ്റാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ്‌. പഴയതു ശരി പുതിയത് തെറ്റ് എന്ന അഭിപ്രായം എനിക്കില്ല. മലയാളം വിക്കിപീഡിയയില്‍ ഇതു വരെ പ്രവര്‍ത്തിച്ച അനുഭവം വെച്ച് എനിക്കു തോന്നുന്നത് ഇതാണ്‌. ശൈലി മാറ്റുന്ന കീഴ്‌വഴക്കം നടപ്പിലാക്കാന്‍ വളരെ എളുപ്പമാണ്‌. അതിനു അനുകൂലമായും,പ്രതികൂലമായും ഒരു ചര്‍ച്ചകള്‍ നടത്താനും,ഘോരഘോരം പ്രസംഗിക്കുവാനും എല്ലാവരും കാണും. പക്ഷേ അതു നടപ്പാക്കി കഴിഞ്ഞാല്‍ നിലവിലുള്ള താളുകള്‍ ആ രീതിയിലേക്ക് മാറ്റാന്‍ ഒരാളെയും ഇതുവരെ കണ്ടിട്ടില്ല. --Anoopan| അനൂപന്‍ 09:19, 26 മേയ് 2009 (UTC)[മറുപടി]
ദയവായി തര്‍ക്കത്തിലേക്ക് പോകാതെ. കൃപയാ ഇപ്പോഴുള്ള ശൈലിയില്‍ കുഴപ്പമുണ്ടോ എന്ന് ഒന്ന് പുനഃപരിശോധിക്കൂ. ഞാന്‍ ആവര്‍ത്തിക്കുന്നു - "ഇംഗ്ലീഷ് വിക്കിയും കുത്തും ഇടവും എന്ന രീതിയാണ് പിന്തുടരുന്നത്. ഇവിടവും ഇവിടവും കാണുക.". ശൈലി മാറ്റണമെന്നുണ്ടെങ്കില്‍ അത് ഇപ്പോഴെങ്കിലും ചെയ്തേ മതിയാകൂ. അല്ലെങ്കില്‍ കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാകും. കൂടുതല്‍ ലേഖനങ്ങള്‍ ഇതേ ശൈലിയില്‍ രൂപപ്പെടും. ശൈലി മാറ്റണ്ട എന്നുണ്ടെങ്കില്‍ പ്രശ്നവുമില്ലല്ലോ. പെട്ടെന്ന് ഒരിക്കല്‍ക്കൂടി ഈ കാര്യത്തെപ്പറ്റി ചിന്തിച്ച് ഒരു തീരുമാനം കൈക്കൊള്ളുക. --Naveen Sankar 09:59, 26 മേയ് 2009 (UTC)[മറുപടി]

ഇത് ഒരു വലിയ പ്രശ്നമാക്കിയെടുക്കേണ്ട ആവശ്യമില്ല. പേരിന്റെ ഇനീഷ്യലുകള്‍കിടയില്‍ അകലം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു പ്രശ്മനവുമില്ല എന്നാണ് എന്റെ അഭിപ്രായം. അത് അതിന്റെ വഴിക്ക് നടക്കട്ടേ, അങ്ങിനെ ഒരു നിയമം ഉണ്ടാക്കിയാലും ഇല്ലെങ്കിലും എല്ലാവരും അത് പിന്തുടര്‍ന്നില്ലെങ്കിലും ഗുരുതരമായ തെറ്റാണെന്ന് എനിക്ക് അഭിപ്രായമില്ല.--Jigesh talk 10:57, 26 മേയ് 2009 (UTC)[മറുപടി]

എ. കെ. ആന്റണി എന്നെഴുതുന്നത് അമേരിക്കന്‍ ഇംഗ്ലീഷ് സ്റ്റൈലാണെന്നു തോന്നുന്നു. ഒക്സ്ഫഡ്, ബ്രിട്ടാനിക്ക തുടങ്ങിയവ എ.കെ. ആന്റണി എന്ന ശൈലിയാണ് ഉപയോഗിക്കുന്നത്. ഇതത്ര ആധികാരികമാണോ എന്നറിയില്ല. എങ്കിലും ഞാന്‍ കണ്ട രണ്ട് ലിങ്കുകള്‍ ഇവിടെ നല്കുന്നു. H.G. Wells in Britannica OXFORD - A GUIDE TO REFERENCING --സിദ്ധാര്‍ത്ഥന്‍ 11:40, 26 മേയ് 2009 (UTC)[മറുപടി]
നവീന്‍ പറഞ്ഞത് ടൈപ്പ് റൈറ്ററില്‍ ഉപയോഗിച്ചു വരുന്ന കീഴ്വഴക്കമാണ്‌. ടൈപ്പ് റൈറ്ററില്‍ കോമക്കും, കുത്തിനും, ഓരോ അക്ഷരങ്ങള്‍ക്കും ഒരേ വീതി തന്നെയാണ്‌ എടുക്കുന്നത്. അതായത്. അതു കൊണ്ട് ഫുള്‍സ്റ്റോപ്പ് കഴിഞ്ഞ് രണ്ടിടവിടാതെ അടുത്ത വാചകം തുടങ്ങിയാല്‍ അത് തിരിച്ചറിയാന്‍ ബുദ്ധിമുട്ടും അഭംഗിയും ആകും. എന്നാല്‍ കമ്പ്യൂട്ടറിന്റെ കാര്യത്തില്‍ അക്ഷരത്തിനനുസരിച്ച് വീതി വരുന്നതിനാല്‍ ഈ പ്രശ്നം ഇല്ല. അതുകൊണ്ട് നിലവിലുള്ള കീഴ്വഴക്കം തുടതുന്നതായിരിക്കും നല്ലത് എന്നു കരുതുന്നു. --Vssun 14:10, 26 മേയ് 2009 (UTC)[മറുപടി]
ഇന്നത്തെ പത്രങ്ങള്‍ നോക്കുക, പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തെക്കുറിച്ച് പറയുന്ന വാര്‍ത്തയില്‍ വി.എസ്. അച്യുതാനന്ദനെ കുറിക്കുന്ന സ്ഥലങ്ങളില്‍ വിക്കിയിലെ രീതിയില്‍ തന്നെയാണെഴുതിയിരിക്കുന്നത്. കേന്ദ്രമന്ത്രിസഭയെ കുറിച്ച് പറയുന്നിടത്ത് എ.കെ. ആന്റണിയെന്നു തന്നെയാണ്‌ എഴുതിയിരിക്കുന്നത്(മംഗളവും മാതൃഭൂമിയുമാണ്‌ കണ്ടത്). കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുഖപ്രസിദ്ധീകരണമായ വിജ്ഞാന കൈരളിയും ഇതേ ശൈലിയാണ്‌ പിന്തുടരുന്നത്. ഈ സ്റ്റാന്‍ഡേര്‍ഡ്, പത്രപ്രവര്‍ത്തകനായ മന്‍ജിത്ത് ജീ തന്നെയാണ്‌ മുന്നോട്ടും വെച്ചത്. ഓണ്‍ലൈനില്‍ എകെ ആന്റണി, എ.കെ ആന്റണി, എകെ ആന്റണി, എ. കെ. ആന്റണി, എകെ. ആന്റണി,എ.കെ.ആന്റണി, എ.കെ. ആന്റണി എന്നൊക്കെ കാണാം. അധികവും എഴുതുന്ന വ്യക്തി സ്വീകരിച്ച രീതിയായി കരുതിയാല്‍ മതിയാവും--പ്രവീണ്‍:സം‌വാദം 04:21, 27 മേയ് 2009 (UTC)[മറുപടി]
നവീന്‍ പറഞ്ഞിരിക്കുന്ന അംഗീകൃത സര്വ്വകലാശാലകള്‍ ഏതൊക്കെയാണെന്നെനിക്കറിയില്ല. മലയാളഭാഷയില്‍ ശൈലി നിശ്ചയിക്കുന്നത് ആരാണെന്നുറപ്പുമില്ല. കുത്തിന്റെ സ്പേസിന്റെയും കാര്യത്തില്‍ സിദ്ധര്‍ത്ഥനും സുനിലും പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക. നവീന്റെ വാദത്തിനു പ്രധാന കാരണം അതാണ്‌. മൂന്നു പത്രസ്ഥാപനങ്ങളില്‍ എഴുത്തുകുത്തുകളുമായി ഇരുന്നിട്ടുണ്ട്. അവിടെയൊക്കെ ശൈലീപുസ്തകത്തില്‍ ഇതെപ്പറ്റി വ്യക്തമായി എഴുതിവച്ചിട്ടുണ്ട്. അതിപ്പോള്‍ വിക്കിയില്‍ പിന്തുടരുന്ന ശൈലിതന്നെ. ഇനി നവീന്‍ പറയുന്ന ഏതെങ്കിലും സര്വ്വകലാശാലകളെപ്പിന്തുടര്‍ന്ന് കേരളത്തിലെ പത്രങ്ങള്‍ ഇതൊക്കെ മാറ്റിയെഴുതിയിട്ടുണ്ടോ എന്നറിയില്ല. കുത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍വക വിജ്ഞാനകോശം വിക്കിക്കൊപ്പം തന്നെ.(അബ്ദുല്‍കലാം, ഡോ. എ.പി.ജെ. എന്ന താള്‍ അവിടെക്കാണുക) എന്നാല്‍ ഗിവണ്‍ നെയിമിനു ശേഷം ഒരു കോമകൂടി നല്‍കലാണവിടെക്കണ്ട വ്യത്യാസം. അതു സ്വീകരിക്കണമോ എന്നതില്‍ സംശയവുമുണ്ട്. മന്‍‌ജിത് കൈനി 14:45, 27 മേയ് 2009 (UTC)[മറുപടി]